ആര്‍ട്ടിക് പോളാറിലെ മാന്ത്രിക രാത്രികള്‍ കാണാന്‍ ഇക്കുറി ഗീതുവും; ഒപ്പം പിറക്കുന്നത് ചരിത്രവും
- Published by:Rajesh V
- news18-malayalam
Last Updated:
തണുത്തുറഞ്ഞ മഞ്ഞ് മലകളിലൂടെയുള്ള ആ സാഹസിക യാത്ര സ്വപ്നം കണ്ട മലയാളി പെണ്‍കുട്ടി ഒടുവില്‍ അതിന് തയ്യാറെടുക്കുകയാണ്. അതും പോളാര്‍ എക്‌സപഡിഷന് പോകുന്ന ആദ്യ ഇന്ത്യന്‍ പെണ്‍കുട്ടി എന്ന ചരിത്രം കുറിച്ച്. ബാംഗ്ലൂരില്‍ എഞ്ചിനീയറായ ഗീതു മോഹന്‍ദാസാണ് സ്വപ്നയാത്രക്ക് ഒരുങ്ങുന്നത്.
(റിപ്പോർട്ട്- നസീബ ജബീൻ)
'300km of Arctic wilderness. More than 200 highly skilled sled dogs and a group of ordinary people just like you. This is Fjällräven Polar, a journey you'll never forget. Want in?'.... -40 ഡിഗ്രി വരെ തണുപ്പുള്ള നോര്‍ത്ത് പോള്‍ എക്‌സപഡിഷന്‍ നടത്തുന്ന ഫിയല്‍റാവെനിന്റെ വെബ്‌സൈറ്റില്‍ ആദ്യം കാണുന്ന വാചകങ്ങളാണിത്. തണുത്തുറഞ്ഞ മഞ്ഞ് മലകളിലൂടെയുള്ള ആ സാഹസിക യാത്ര സ്വപ്നം കണ്ട മലയാളി പെണ്‍കുട്ടി ഒടുവില്‍ അതിന് തയ്യാറെടുക്കുകയാണ്. അതും പോളാര്‍ എക്‌സപഡിഷന് പോകുന്ന ആദ്യ ഇന്ത്യന്‍ പെണ്‍കുട്ടി എന്ന ചരിത്രം കുറിച്ച്. ബാംഗ്ലൂരില്‍ എഞ്ചിനീയറായ ഗീതു മോഹന്‍ദാസാണ് സ്വപ്നയാത്രക്ക് ഒരുങ്ങുന്നത്. ചരിത്രത്തിന്റെ ഭാഗമാകുന്ന യാത്രയ്ക്കുള്ള തയ്യാറെടുപ്പിലാണ് ഗീതു. വോട്ടിങ്ങില്‍ പിന്നിലായിരുന്നിട്ടും ഒടുവില്‍ തേടിയത്തിയ അപൂര്‍വ യാത്രയിലേക്കുള്ള വഴികളെ കുറിച്ചും നേരിട്ട പ്രതിസന്ധികളെ കുറിച്ചും ഗീതു പറയുന്നു.
advertisement
പോളാര്‍ എക്‌സപഡിഷനെ കുറിച്ച് അറിയുന്നത് ----പുനലൂര്‍കാരന്‍ നിയോഗ് കൃഷ്ണ എന്ന പയ്യനിലൂടെയാണ് മലയാളികള്‍ പോളാര്‍ എക്‌സപഡിഷനെ കുറിച്ചും ഫിയല്‍റാവെനെ കുറിച്ചുമെല്ലാം ആദ്യമായി അറിയുന്നത്. ഗീതുവും ഇതില്‍ നിന്ന് വ്യത്യസ്തയല്ല. നിയോഗിന് പിന്നാലെ കഴിഞ്ഞ വര്‍ഷം സുഹൃത്തുകൂടിയായ ഡോ. ബാബ് സാഗര്‍ പോളാര്‍ എക്‌സപിഡിഷന് പോയതോടെ യാത്രയെ കുറിച്ച് കൂടുതല്‍ അറിഞ്ഞു. ഒടുവില്‍ ഈ വര്‍ഷത്തെ ചരിത്ര നിയോഗം ഗീതുവിനെ തേടിയെത്തി.
advertisement
ഫിയല്‍റാവെനില്‍ എങ്ങനെ പങ്കെടുക്കാം - ---- സാധാരണക്കാര്‍ക്ക് വേണ്ടിയാണ് ഫിയല്‍ റാവെണ്‍ ഇങ്ങനെയൊരു എക്‌സപഡിഷന്‍ ഒരുക്കിയിരിക്കുന്നത്. യാത്ര ചെയ്യാനുള്ള മനസ്സും അല്‍പ്പം സാഹസികപ്രിയരും ആയാല്‍ ജീവിതത്തിലെ ഏറ്റവും സുന്ദരമായ ഓര്‍മകളിലൊന്ന് ആര്‍ക്കും സ്വന്തമാക്കാം. ഫിയല്‍റാവെണ്‍ വെബ്‌സൈറ്റില്‍ കയറി ഓണ്‍ലൈനായി അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെട്ടാല്‍ പിന്നെയെല്ലാം ഫിയല്‍റാവെണ്‍ നോക്കും. യാത്രാ ചെലവെല്ലാം ഫിയല്‍റാവെണ്‍ തന്നെയാണ് ഒരുക്കുന്നത്. അതുകൊണ്ടു തന്നെയാണ് ഇത് സാധാരാണക്കാര്‍ക്ക് വേണ്ടിയുള്ളതാകുന്നതും.
advertisement
തെരഞ്ഞെടുപ്പ് എങ്ങനെ -------- ലോകം മുഴുവനുമുള്ള അപേക്ഷാര്‍ത്ഥികളെ പത്ത് സോണാക്കി തിരിക്കും. ഓരോ സോണില്‍ നിന്നും രണ്ട് പേര്‍ക്കാണ് അവസരം. ഒരംഗത്തെ ജൂറി തെരഞ്ഞെടുക്കും. ഒരാളെ വോട്ടിങ്ങിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുക്കുന്നത്. ഓരോ സോണില്‍ നിന്നും ഏറ്റവും കൂടുതല്‍ വോട്ട് ലഭിക്കുന്നവര്‍ക്ക് അവസരം ലഭിക്കും. അതുകൊണ്ട് വോട്ടിങ്ങിലാണ് കാര്യം. ഇതിനായി മത്സരാര്‍ത്ഥികള്‍ ഓണ്‍ലൈന്‍ ക്യാമ്പെയ്ന്‍ നടത്തണം. വേള്‍ഡ് സോണിലാണ് ഇന്ത്യ ഉള്‍പ്പെടുന്നത്. ഗീതുവടക്കം അറുപതിന് മുകളില്‍ പേരാണ് ഇക്കുറി വേള്‍ഡ് സോണില്‍ മത്സരിച്ചത്. മുന്‍ വര്‍ഷങ്ങളെക്കാള്‍ വലിയ മത്സരവും സമ്മര്‍ദ്ദവുമാണ് ഇക്കുറിയുണ്ടായതെന്ന് ഗീതു.
advertisement
ഫിയല്‍ റാവെണ്‍ ചരിത്രത്തിലെ ആദ്യ വിവാദവും------ ജൂറി തിരഞ്ഞെടുത്തവരുടെ ലിസ്റ്റ് കഴിഞ്ഞ മാസം തന്നെ വന്നെങ്കിലും ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് വോട്ടിങ് റിസള്‍ട്ട് പുറത്തുവിട്ടത്. ഫിയല്‍റാവെണിന്റെ ചരിത്രത്തില്‍ ആദ്യമായി വലിയ വിവാദങ്ങളും വിദ്വേഷ പ്രചരണങ്ങളും ഇക്കുറിയുണ്ടായി. അതിലും മുന്നില്‍ മലയാളികള്‍ തന്നെ. വോട്ടിങ്ങില്‍ മൂന്നാമതായിരുന്നു ഗീതു. മലയാളിയടക്കം ഗീതുവിന് മുന്നിലുണ്ടായിരുന്നവര്‍ വോട്ടിങ്ങില്‍ ഏറെ മുന്നിലും. എന്നിട്ടും അവസരം ഗീതുവിനെ തേടിയെത്തി.
advertisement
ഗീതു പറയുന്നതിങ്ങനെ-----------ഫിയല്‍റാവെണിന്റെ ചരിത്രത്തില്‍ ഇതുവരെയില്ലാത്തവിധം വിദ്വേഷ പ്രചരണവും സൈബര്‍ അറ്റാക്കുമാണ് നേരിടേണ്ടി വന്നത്. പലപ്പോഴും വോട്ടിങ് ക്യാമ്പെയ്ന്‍ അനാരോഗ്യ മത്സരത്തിലേക്ക് പോയി. വോട്ടിങ്ങില്‍ മുന്നിലുണ്ടായിരുന്ന മലയാളിമത്സരാര്‍ത്ഥിയുടെ സപ്പോര്‍ട്ടേസില്‍ നിന്ന് വലിയ രീതിയിലുള്ള ആക്രമണമാണ് മറ്റ് മത്സരാര്‍ത്ഥികള്‍ക്ക് നേരിടേണ്ടി വന്നത്. മത്സരത്തില്‍ നിന്ന് പിന്മാറാന്‍ ആവശ്യപ്പെട്ട് ഇയാളുടെ സുഹൃത്ത് വിളിച്ചു. മാനസികമായി ആകെ തകര്‍ന്ന അവസ്ഥയിലായിരുന്നു. സെലക്ഷന്‍ ലഭിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. സൈബര്‍ ആക്രമണത്തില്‍ മനസ്സ് മടുത്തപ്പോഴും ധൈര്യം തന്നത് സുഹൃത്തുക്കളാണ്.
advertisement
നിയമാവലിക്കെതിരായി നടക്കുന്ന ക്യാമ്പെയ്ന്‍ കമ്പനിയുടെ ശ്രദ്ധയില്‍പെട്ടതോടെ ഫലപ്രഖ്യാപനം ഒരു മാസത്തേക്ക് നീട്ടിവെച്ചു. അന്വേഷണങ്ങള്‍ക്കൊടുവില്‍ പരാതികളില്‍ വസ്തുതയുണ്ടെന്ന് കണ്ട് ഗീതുവിന് മുന്നിലുണ്ടായിരുന്ന രണ്ട് മത്സരാര്‍ത്ഥികളേയും അയോഗ്യരാക്കി. ഇതോടെ നറുക്ക് വീണത് ഗീതുവിന്. ഇതാദ്യമായാണ് ഫലം തടയുന്നതും മത്സരാര്‍ത്ഥികളെ അയോഗ്യരാക്കുന്നതും. ആര്‍ട്ടിക് പോളാര്‍ എക്‌സ്‌പെഡിഷന്‍ എന്നത് സാഹോദര്യം, പരസ്പര ബഹുമാനം എന്നിവയെ അടിസ്ഥാനമാക്കിയുള്ള മത്സരമാണെന്ന ഫിയല്‍റാവെണിന്റെ പ്രസ്താവനയും ശ്രദ്ധേയമാണ്. ( സൈബര്‍ ആക്രമണങ്ങളില്‍ മുന്നില്‍ നില്‍ക്കുന്ന മലയാളികളേ, നോട്ട് ദി പോയിന്റ്)
advertisement
യാത്രകള്‍ ജീവിതമാക്കിയ യാത്രക്കാരി-------- യാത്രകളാണ് ഗീതുവിന്റെ മെയിന്‍. കൂട്ടിന് ഭര്‍ത്താവുമുണ്ട്. ബാംഗ്ലൂരില്‍ എഞ്ചിനീയര്‍മാരാണ് രണ്ടുപേരും. 'ലെറ്റ്‌സ് ഗോ ഫോര്‍ എ ക്യാമ്പ്' എന്ന ട്രക്കിങ് ഗ്രൂപ്പിന്റെ ഫൗണ്ടറാണ് ഗീതു. റെസ്‌പോണ്‍സിബിള്‍ ടൂറിസത്തിന് കൂടുതല്‍ പ്രചാരം നേടിയെടുക്കുകയാണ് ലക്ഷ്യം. നാല് വര്‍ഷമായി ഇന്ത്യയില്‍ പല ഭാഗങ്ങളില്‍ ട്രക്കിങ് നടത്തുന്നു. ചെറുതും വലുതുമായ നിരവധി യാത്രകള്‍ നടത്തി. യാത്രകള്‍ക്ക് വേണ്ടിയാണ് അവധികളെല്ലാം എടുക്കുന്നത്. ഈ വര്‍ഷത്തെ യാത്രകള്‍ക്കായി നേരത്തേ തന്നെ ലീവുകള്‍ എടുത്തുവെച്ചിരുന്നു. ഇനി അതില്‍ ചെറിയൊരു മാറ്റം വരുത്തേണ്ടി വരും. അപ്രതീക്ഷിതമായി വന്ന ഫിയല്‍ രാവണ്‍എക്‌സൈറ്റ്‌മെന്റില്‍ ഗീതു.
advertisement
ഓര്‍മയിലെ സാധര്‍ ലഡാക്കിലെ സാധറിലേക്കുള്ള ട്രക്കിങ് ആണ് ഇതുവരെയുള്ളതില്‍ എന്നും ആവേശമുണര്‍ത്തുന്നത്. തണുത്തുറഞ്ഞ സന്‍സ്‌കാര്‍ നദിക്ക് മുകളിലൂടെയുള്ള യാത്ര ഒരേ സമയം ഏറെ വെല്ലുവിളി നിറഞ്ഞതും ആവേശമുള്ളതുമായിരുന്നു. ഐസ് പാളിക്ക് മുകളിലൂടെയാണ് നടക്കേണ്ടത്. ഐസ് പൊട്ടിയാല്‍ അടിയിലെ നദിയില്‍ നിന്ന് വെള്ളം കയറും. ഐസ് പൊട്ടാതെ വേണം നടക്കാന്‍. അതിന് ശേഷം ഏറ്റവും ആവേശത്തോടെ കാത്തിരിക്കുന്നത് പോളാര്‍ എക്‌സപിഡിഷനാണ്.- ഗീതു പറയുന്നു.


