ഇന്ത്യയിലെ ഏറ്റവും സുരക്ഷയുള്ള 5 SUV കാറുകൾ
- Published by:Anuraj GR
- news18-malayalam
Last Updated:
ഗ്ലോബൽ എൻസിഎപിയിൽ ഏറ്റവും ഉയർന്ന സുരക്ഷാ റേറ്റിംഗുള്ള ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തുന്ന അഞ്ച് എസ്‌യുവികൾ ഏതൊക്കെയെന്ന് നോക്കാം.
ഇന്ത്യൻ കാർ വിപണിയിൽ സംഭവിക്കുന്ന രണ്ട് കാര്യങ്ങളുണ്ട്. ഒന്ന് സുരക്ഷയെക്കുറിച്ചുള്ള ഉപഭോക്താക്കളുടെ അവബോധം. രണ്ടാമത്തേത് സ്പോർട്സ് യൂട്ടിലിറ്റ് വെഹിക്കിൾ അഥവാ എസ്.യു.വി മോഡലുകൾക്ക് ലഭിക്കുന്ന സ്വീകാര്യത. മുൻകാലങ്ങളിൽ കൂടുതൽ മൈലേജുള്ള കാറുകൾക്കായിരുന്നു പ്രിയം. എന്നാൽ ഇപ്പോൾ സുരക്ഷയ്ക്കാണ് മിക്കവരും പ്രാധാന്യം നൽകുന്നത്. കാറുകളുടെ സുരക്ഷ പരിശോധിക്കുന്ന നിരവധി ഏജൻസികളുണ്ട്. അവയിൽ ഏറ്റവും പ്രധാനം ഗ്ലോബൽ എൻസിഎപിയാണ്. ഇപ്പോഴിതാ, ജിഎൻസിഎപിയുടെ ഏറ്റവും പുതിയ പുറത്തുവന്നിരിക്കുന്നു. ഗ്ലോബൽ എൻസിഎപിയിൽ ഏറ്റവും ഉയർന്ന സുരക്ഷാ റേറ്റിംഗുള്ള ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തുന്ന അഞ്ച് എസ്‌യുവികൾ ഏതൊക്കെയെന്ന് നോക്കാം.
advertisement
ടാറ്റ സഫാരി- പുതിയ ടാറ്റ സഫാരി ഗ്ലോബൽ എൻസിഎപിയിൽ പ്രായപൂർത്തിയായവരുടെ സുരക്ഷ, കുട്ടികളുടെ സുരക്ഷ എന്നീ വിഭാഗങ്ങളിൽ ഫൈവ് സ്റ്റാർ റേറ്റിങ് നേടി. ടാറ്റ മോട്ടോഴ്‌സിൻ്റെ മുൻനിര എസ്‌യുവിയായ സഫാരി മുതിർന്നവരുടെ ഒക്കുപ്പൻറ് പ്രൊട്ടക്ഷൻ വിഭാഗത്തിൽ 34ൽ 33.05 പോയിൻ്റും കുട്ടികളുടെ സുരക്ഷയിൽ 49ൽ 45 പോയിൻ്റും നേടി. ആറ് എയർബാഗുകളും ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ഇഎസ്‌സി) സംവിധാനവുമാണ് സുരക്ഷാ കാര്യത്തിൽ സഫാരിയുടെ പ്രധാന സവിശേഷതകൾ. 16.19 ലക്ഷം മുതൽ 27.34 ലക്ഷം രൂപ വരെയാണ് ടാറ്റ സഫാരിയുടെ ഡൽഹി എക്‌സ് ഷോറൂം വില.
advertisement
ടാറ്റ ഹാരിയർ- ലാൻഡ് റോവറിന്‍റെ D8 പ്ലാറ്റ്‌ഫോമിൽ നിന്ന് ഉരുത്തിരിഞ്ഞ OMEGARC ആർക്കിടെക്ചറിലാണ് പുതിയ ടാറ്റ ഹാരിയറും പുതിയ ടാറ്റ സഫാരിയും വരുന്നത്. രണ്ട് എസ്‌യുവികളും ഗ്ലോബൽ എൻസിഎപിയിൽ മുതിർന്നവരുടെ ഒക്കപ്പൻ്റ് പ്രൊട്ടക്ഷൻ, ചൈൽഡ് ഒക്യുപൻ്റ് പ്രൊട്ടക്ഷൻ വിഭാഗങ്ങളിൽ ഫൈവ് സ്റ്റാർ റേറ്റിങ് നേടിയിട്ടുണ്ട്. മുതിർന്നവരുടെ ഒക്കുപ്പൻറ് പ്രൊട്ടക്ഷൻ വിഭാഗത്തിൽ 34ൽ 33.05 പോയിൻ്റും കുട്ടികളുടെ സുരക്ഷയിൽ 49ൽ 45 പോയിൻ്റുമാണ് ഹാരിയർ നേടി
advertisement
ടാറ്റ നെക്സോൺ- ഗ്ലോബൽ എൻസിഎപിയിൽ അഡൽറ്റ് ഒക്യുപൻ്റ് പ്രൊട്ടക്ഷൻ, ചൈൽഡ് ഒക്യുപന്‍റ് പ്രൊട്ടക്ഷൻ എന്നീ വിഭാഗങ്ങളിൽ ഫൈവ് സ്റ്റാർ റേറ്റിങ് നിലനിർത്താണ് ടാറ്റ നെക്സോണിന്‍റെ പുതിയ മോഡലിനും സാധിച്ചിട്ടുണ്ട്. മുതിർന്നവരുടെ സുരക്ഷയിൽ 34ൽ 32.22 പോയിൻ്റും കുട്ടികളുടെ സുരക്ഷയിൽ 49ൽ 44.52 പോയിൻ്റും നെക്സോൺ നേടി. ആറ് എയർബാഗുകളും ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോളും സ്റ്റാൻഡേർഡ് ഫീച്ചറായി നെക്സോണിൽ ഉണ്ട്. പുതിയ നെക്സോണിന്‍റെ വില 8.15 ലക്ഷം രൂപ മുതൽ 15.60 ലക്ഷം രൂപ വരെ (എക്സ്-ഷോറൂം) ആണ്.
advertisement
ഫോകസ്‌വാഗൺ ടൈഗൺ- മുതിർന്ന ഒക്യുപൻ്റ് പ്രൊട്ടക്ഷൻ, ചൈൽഡ് ഒക്യുപൻ്റ് പ്രൊട്ടക്ഷൻ വിഭാഗങ്ങൾക്കായി ഗ്ലോബൽ എൻസിഎപിയിൽ ഫോക്‌സ്‌വാഗൺ ടൈഗണിന് ഫൈവ് സ്റ്റാർ റേറ്റിംഗ് ലഭിച്ചിട്ടുണ്ട്. മുതിർന്ന യാത്രക്കാരുടെ സംരക്ഷണത്തിൽ ടൈഗൺ 34ൽ 29.64 പോയിൻ്റ് നേടിയപ്പോൾ, കുട്ടികളുടെ സുരക്ഷയിൽ 49ൽ 42 പോയിൻ്റ് ലഭിച്ചു. സഫാരി, ഹാരിയർ, നെക്‌സോൺ എന്നിവയ്ക്ക് ആറ് എയർബാഗുകളും ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോളും സ്റ്റാൻഡേർഡായി ഉള്ളപ്പോൾ ഉള്ളപ്പോൾ, ടൈഗണിന് ഇഎസ്‌സിക്കൊപ്പം രണ്ട് എയർബാഗുകൾ മാത്രമേ സ്റ്റാൻഡേർഡായി ലഭിക്കൂ. 11.70 ലക്ഷം രൂപ മുതൽ 20 ലക്ഷം രൂപ വരെയാണ് ടൈഗൺ (എക്സ് ഷോറൂം) വില.
advertisement
സ്കോഡ കുഷാക്ക്- ഗ്ലോബൽ എൻസിഎപിയിലെ ഫോക്‌സ്‌വാഗൺ ടൈഗണിന് സമാനമായ റേറ്റിംഗാണ് സ്‌കോഡ കുഷാക്കിനുള്ളത്. രണ്ടും ഫോക്സ്‌വാഗൺ ഗ്രൂപ്പിൻ്റെ ഇന്ത്യ-നിർദ്ദിഷ്ട MQB-AO-IN പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതും ഇന്ത്യ 2.0 പ്രോജക്റ്റിൻ്റെ ഭാഗവുമാണ്. മുതിർന്ന യാത്രക്കാരുടെ സുരക്ഷയിൽ ടൈഗൺ 34ൽ 29.64 പോയിൻ്റ് നേടിയപ്പോൾ, കുട്ടികളുടെ സുരക്ഷയിൽ 49ൽ 42 പോയിൻ്റ് ലഭിച്ചു. 11.89 ലക്ഷം മുതൽ 20.49 ലക്ഷം രൂപ വരെയാണ് കുഷാക്കിൻ്റെ എക്‌സ് ഷോറൂം വില.