Hero Destini 125: ഹീറോയാടാ ഹീറോ; സൂപ്പർ ഫീച്ചറുകളുമായി ഡെസ്റ്റിനി 125 വരുന്നു

Last Updated:
മുൻനിര ഇരുചക്ര വാഹന നിർമ്മാതാക്കളായ ഹീറോ ഒടുവിൽ പുതുക്കിയ ഡെസ്റ്റിനി 125 സ്കൂട്ടർ ഇന്ത്യയിൽ അവതരിപ്പിച്ചു. വില പ്രഖ്യാപനത്തോടൊപ്പം ഈ മാസം അവസാനത്തോടെ ലോഞ്ച് നടന്നേക്കും.
1/11
Hero Destini 125. (Photo: Samreen Pall/ News18)
ഒരുകാലത്ത് ഇന്ത്യൻ ഇരുചക്രവാഹന വിപണിയിലെ കിരീടം വയ്ക്കാത്ത രാജാവായി വിലസിയിരുന്ന കമ്പനിയാണ് ഹീറോ. ഹോണ്ടയുമായി ചേർന്ന് വിപണി പൂർണമായും കൈയടിക്കിയിരുന്നു. ഇപ്പോഴും ധാരാളം പുത്തൻ മോഡലുകളുമായി അവർ നിരന്തരം വിപണിയിൽ സാന്നിധ്യം അറിയിക്കാറുണ്ട്.  (Photo: Samreen Pall/ News18)
advertisement
2/11
Hero Destini 125. (Photo: Samreen Pall/ News18)
ജനപ്രിയ സ്‌കൂട്ടറുകളിൽ ഒന്നായ ഡെസ്‌റ്റിനിയുടെ പുതിയ മോഡൽ വിപണിയിൽ എത്തിക്കാനാണ് ഹീറോ ഒരുങ്ങുന്നത്.  (Photo: Samreen Pall/ News18)
advertisement
3/11
Hero Destini 125. (Photo: Samreen Pall/ News18)
മൾട്ടി പർപ്പസ് സൗകര്യം തന്നെയാണ് സ്കൂട്ടറുകളെ ബൈക്കുകളിൽ നിന്ന് വേർതിരിച്ചുനിർത്തുന്നത്. സാധനങ്ങൾ സ്‌റ്റോർ ചെയ്യാനും ഹെൽമറ്റ് സൂക്ഷിക്കാനും ഒക്കെ സ്‌കൂട്ടറുകൾ തന്നെയാണ് നല്ല മാർഗം. അത്തരക്കാരെ ലക്ഷ്യമിട്ടാണ് ഹീറോ തങ്ങളുടെ ജനപ്രിയ മോഡലിന്റെ രണ്ടാം തലമുറയുമായി വരുന്നത്.  (Photo: Samreen Pall/ News18)
advertisement
4/11
Hero Destini 125. (Photo: Samreen Pall/ News18)
ഹീറോ ഡെസ്‌റ്റിനി 125 പുതിയ ജനറേഷൻ ഡെസ്‌റ്റിനി രണ്ട് വിശാലമായ ട്രിം ലെവലുകളിലാകും ലഭ്യമാവുക. ഇതിൽ അടിസ്ഥാന വേരിയന്റ് മൂന്ന് കളർ സ്‌കീമുകളിൽ ലഭ്യമാണ്. എറ്റേണൽ വൈറ്റ്, റീഗൽ ബ്ലാക്ക്, ഗ്രൂവി റെഡ്. ഹൈ-എൻഡ് എന്നിവയാണവ. (Photo: Samreen Pall/ News18)
advertisement
5/11
Hero Destini 125. (Photo: Samreen Pall/ News18)
മറ്റ് വേരിയന്റുകൾ മിസ്‌റ്റിക് മജന്ത (പിങ്ക്), കോസ്‌മിക് ബ്ലൂ, എറ്റേണൽ വൈറ്റ്, റീഗൽ ബ്ലാക്ക് എന്നിവയുൾപ്പെടെ അധിക വർണങ്ങൾ ഉൾപ്പെടുന്ന ഓപ്‌ഷനിൽ നിങ്ങൾക്ക് വാങ്ങാനാകും.  (Photo: Samreen Pall/ News18)
advertisement
6/11
Hero Destini 125. (Photo: Samreen Pall/ News18)
പുതിയ ഡെസ്റ്റിനിയിൽ സിഗ്നേച്ചർ എച്ച് ആകൃതിയിലുള്ള എൽഇഡി ഡിആർഎല്ലുകളും ടെയിൽ ലാമ്പുകളും നൽകിയിട്ടുണ്ട്. എന്നാൽ സിഗ്നലുകൾ മുൻ മോഡലിൽ നിന്ന് അൽപ്പം താഴ്ന്ന നിലയിലാണ്.  (Photo: Samreen Pall/ News18)
advertisement
7/11
Hero Destini 125. (Photo: Samreen Pall/ News18)
ഇന്ധന ടാങ്ക് സീറ്റിനടിയിൽ തന്നെയാണ്. എന്നാൽ സ്‌കൂട്ടറിന്റെ വലുപ്പത്തിൽ കമ്പനി മാറ്റം വരുത്തിയിട്ടുണ്ട്. ഇത് വാഹനത്തിന്റെ ശേഷിയേയും അതിന്റെ രൂപഭാവത്തെയും കാര്യമായി സ്വാധീനിച്ചിട്ടുണ്ട്.  (Photo: Samreen Pall/ News18)
advertisement
8/11
Hero Destini 125. (Photo: Samreen Pall/ News18)
സീറ്റിനടിയിലെ സ്റ്റോറേജ് 19 ലിറ്ററും ഇന്ധന ടാങ്ക് കപ്പാസിറ്റി 5 ലിറ്ററുമാണ്.  (Photo: Samreen Pall/ News18)
advertisement
9/11
Hero Destini 125. (Photo: Samreen Pall/ News18)
ബേസിക് വേരിയന്റിൽ പ്രൊജക്ടർ എൽഇഡി ഹെഡ്‌ലാമ്പ്, ഡിആർഎൽ, ഫ്രണ്ട് ഡ്രം ബ്രേക്ക്, ടൈപ്പ്-എ ചാർജിംഗ് പോർട്ട്, ചെറിയ എൽസിഡി ഇൻസെറ്റുള്ള അനലോഗ് ഇൻസ്ട്രുമെന്റ് ക്ലസ്‌റ്റർ, ബൂട്ട് ലാമ്പ് എന്നിങ്ങനെ ഒട്ടേറെ ഫീച്ചറുകളുണ്ട്. (Photo: Samreen Pall/ News18)
advertisement
10/11
Hero Destini 125. (Photo: Samreen Pall/ News18)
വില ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾ അധികം വൈകാതെ തന്നെ കമ്പനി പുറത്തുവിടും എന്നാണ് വിവരം. (Photo: Samreen Pall/ News18)
advertisement
11/11
Hero Destini 125. (Photo: Samreen Pall/ News18)
ടിവിഎസ് ജൂപ്പിറ്റർ ഉൾപ്പെടയുള്ള മുൻനിര സ്‌കൂട്ടറുകളുമായാവും ഡെസ്റ്റിനി 125ന് മത്സരിക്കേണ്ടിവരിക. (Photo: Samreen Pall/ News18)
advertisement
'സിനിമ സെന്‍സറിങ് നടത്തുന്നത് മദ്യപിച്ചിരുന്ന്; നിർമാതാക്കൾ സെന്‍സര്‍ ബോര്‍ഡിലുള്ളവര്‍ക്ക് കുപ്പിയും കാശും കൊടുക്കും'; ജി.സുധാകരൻ
'നിർമാതാക്കൾ സെന്‍സര്‍ ബോര്‍ഡിലുള്ളവര്‍ക്ക് കുപ്പിയും കാശും കൊടുക്കും'; ജി.സുധാകരൻ
  • സി.പി.എം നേതാവ് ജി. സുധാകരൻ സെൻസർ ബോർഡിനെതിരെ മദ്യപാന ആരോപണം ഉന്നയിച്ചു.

  • മോഹൻലാൽ അടക്കമുള്ള നടന്മാർ സിനിമയുടെ തുടക്കത്തിൽ മദ്യപിക്കുന്ന റോളിൽ വരുന്നതായി സുധാകരൻ പറഞ്ഞു.

  • മദ്യപാനത്തിനെതിരെ സന്ദേശമില്ലെന്നും മലയാളികളുടെ സംസ്കാരം മാറുകയാണെന്നും സുധാകരൻ അഭിപ്രായപ്പെട്ടു.

View All
advertisement