Kerala Gold Price|മാറ്റമില്ലാതെ സ്വർണവില ; ഇന്നത്തെ വിപണിയിലെ നിരക്ക്
- Published by:Sarika N
- news18-malayalam
Last Updated:
ഒരു പവൻ സ്വർണത്തിന് 53,560 രൂപയും ഗ്രാമിന് 6695 രൂപയുമാണ് വില,ഈ മാസത്തിൽ സ്വർണവിലയിൽ കാര്യമായ ഇടിവ് വരുമെന്നാണ് കരുതുന്നത്.
advertisement
ബജറ്റ് പ്രഖ്യാപനത്തിനു പിന്നാലെ കുത്തനെ ഇടിഞ്ഞ സ്വർണവില വീണ്ടും കൂടുന്ന കാഴ്ചയാണ് ആഗസ്റ്റ് മാസത്തിന്റെ തുടക്കത്തിൽ തന്നെ കണ്ടത്. എന്നാൽ പിന്നീട് 50,000 രൂപയിലേക്ക് സ്വർണ്ണവില ഇടിച്ചിറങ്ങിയിരുന്നു. കേന്ദ്ര ബജറ്റിൽ സ്വർണം, വെള്ളി എന്നിവയുടെ ഇറക്കുമതി ചുങ്കം കുറച്ച പ്രഖ്യാപനം വന്നതോടെയാണ് സംസ്ഥാനത്ത് സ്വർണവില കുത്തനെ താഴേക്കു കുതിച്ചത്.
advertisement
advertisement
advertisement
ഡോളർമൂല്യം കുറയുന്നതോടെ മറ്റു രാജ്യങ്ങളുടെ കറന്‍സികള്‍ക്ക് മൂല്യം കൂടുകയും അവ ഉപയോഗിച്ചുള്ള സ്വര്‍ണം വാങ്ങലുകള്‍ വര്‍ധിക്കുകയും ചെയ്യും. എല്ലാ കേന്ദ്ര ബാങ്കുകളും വന്‍തോതില്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നതും വില ഉയരാനുള്ള കാരണമാണ്. ഇനി യുഎസ് കേന്ദ്ര ബാങ്ക് പലിശ നിരക്ക് കുറയ്ക്കുക കൂടി ചെയ്താല്‍ ഡോളര്‍ വീണ്ടും ഇടിയും.


