ഡൽഹി കലാപക്കേസിൽ ഉമർ ഖാലിദിന് ഇടക്കാല ജാമ്യം

Last Updated:

ഡിസംബർ 16 മുതൽ 29 വരെ കോടതി ജാമ്യം അനുവദിച്ചത്.

News18
News18
ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ ഡൽഹി കോടതി ഉമർ ഖാലിദിന് ഇടക്കാല ജാമ്യം അനുവദിച്ചു.സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കുന്നതിനായാണ് ഡിസംബർ 16 മുതൽ 29 വരെ കോടതി ജാമ്യം അനുവദിച്ചത്.
ഈ കാലയളവിൽ, സോഷ്യൽ മീഡിയ ഉപയോഗിക്കരുതെന്നും സാക്ഷികളുമായി ബന്ധപ്പെടരുതെന്നും കുടുംബാംഗങ്ങൾ, ബന്ധുക്കൾ, സുഹൃത്തുക്കൾ എന്നിവരുമായി മാത്രമേ ഇടപഴകാവൂ എന്നും ഖാലിദിനോട് കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ഖാലിദ് വീട്ടിലോ വിവാഹ ചടങ്ങുകൾ നടത്താൻ നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങളിലോ താമസിക്കണമെന്നും കേസ് പരിഗണിച്ച കർക്കാർഡൂമ കോടതിയിലെ അഡീഷണൽ സെഷൻസ് ജഡ്ജി (എഎസ്ജെ) സമീർ ബാജ്പായ് ഉത്തരവിട്ടു.
ജെഎൻയുവിലെ മുൻ വിദ്യാർത്ഥിയായ ഖാലിദ് ചൊവ്വാഴ്ച ഇടക്കാല ജാമ്യം തേടി ഹർജി നൽകിയിരുന്നു. ഡിസംബർ 14 മുതൽ 29 വരെ ഇടക്കാല ജാമ്യം അനുവദിക്കണമെന്നായിരുന്നു ഹർജിയിൽ. ഡിസംബർ 27 നാണ് ഉമർഖാലിദിന്റെ സഹോദരിയുടെ വിവാഹമെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു .
advertisement
രണ്ട് വർഷം മുമ്പ്, മറ്റൊരു സഹോദരിയുടെ വിവാഹത്തിനായി ഉമർ ഖാലിദിന് ഇടക്കാല ജാമ്യം ലഭിച്ചിരുന്നു. കേസിലെ മറ്റ് പ്രതികൾക്കൊപ്പം നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം (യുഎപിഎ) പ്രകാരമുള്ള ഒരു കേസിൽ ഉമർ ഖാലിദിനെതിരെ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ഡൽഹി ഹൈക്കോടതിയും കർക്കാർഡൂമ കോടതിയും അദ്ദേഹത്തിന്റെ മുൻ ജാമ്യാപേക്ഷകൾ തള്ളിയിരുന്നു.
ഷർജീൽ ഇമാം, താഹിർ ഹുസൈൻ, ഷിഫ ഉർ റഹ്മാൻ, അബ്ദുൾ ഖാലിദ് സൈഫി, മീരാൻ ഹൈദർ, നടാഷ നർവാൾ, ദേവാംഗന കലിത തുടങ്ങിയവരാണ് കേസിലെ മറ്റ് പ്രതികൾ.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
ഡൽഹി കലാപക്കേസിൽ ഉമർ ഖാലിദിന് ഇടക്കാല ജാമ്യം
Next Article
advertisement
ശിക്ഷ റദ്ദാക്കണമെന്നാവശ്യം; അടിവസ്ത്രം തിരിമറിക്കേസിൽ ആന്റണി രാജു അപ്പീൽ സമർപ്പിച്ചു
ശിക്ഷ റദ്ദാക്കണമെന്നാവശ്യം; അടിവസ്ത്രം തിരിമറിക്കേസിൽ ആന്റണി രാജു അപ്പീൽ സമർപ്പിച്ചു
  • മയക്കുമരുന്ന് കേസിലെ അടിവസ്ത്രം തിരിമറിക്കേസിൽ ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അപ്പീൽ നൽകി

  • ആന്റണി രാജുവിന് 3 വർഷം തടവും പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ച കോടതി വിധി ചോദ്യം ചെയ്തു

  • അപ്പീൽ തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ സമർപ്പിച്ച ഹർജി ശനിയാഴ്ച പരിഗണിക്കും

View All
advertisement