Kerala Gold Price | 'റെക്കോർഡിൽ തന്നെ മാറ്റമില്ലാതെ സ്വർണവില' ; നിരക്ക് അറിയാം
- Published by:Sarika N
- news18-malayalam
Last Updated:
കഴിഞ്ഞ മൂന്ന് ദിവസമായി സ്വർണവില മാറ്റമില്ലാതെ തുടരുകയാണ്
സംസ്ഥാനത്ത് സ്വർണവിലയിൽ ( Gold Rate ) മാറ്റമില്ല . ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 56,960 രൂപയാണ് . ഗ്രാമിന് 7120 രൂപയാണ് വിപണിയിലെ നിരക്ക് . കഴിഞ്ഞ മൂന്ന് ദിവസമായി സ്വർണവില മാറ്റമില്ലാതെ തുടരുകയാണ് . മാറ്റമില്ലെങ്കിൽ പോലും നിലവിലെ ഉയർന്ന നിരക്കിൽ തന്നെയാണ് വില തുടരുന്നത്. കുതിച്ചുയരുന്ന സ്വർണവില പുതിയ റെക്കോർഡുകൾ ഉണ്ടാകുകയാണ്. 57000 കടന്നും കുതിക്കുമെന്ന സൂചനയ്ക്കിടെ സ്വര്‍ണവില കുറയാന്‍ തുടങ്ങിയിരുന്നു . എന്നാൽ വീണ്ടും ഉയരുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്.
advertisement
advertisement
advertisement
ഡിസംബറോടെ സ്വര്‍ണം ഗ്രാമിന് 7550 മുതല്‍ 8000 രൂപ വരെ വിലയെത്തുമെന്നാണ് അനലിസ്റ്റുകളുടെ പ്രതീക്ഷ. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് സ്വര്‍ണ വിലയില്‍ ഈ വര്‍ഷം 29 ശതമാനത്തിന്റെ വര്‍ധനയുണ്ടായിട്ടുണ്ട് .നാല് വര്‍ഷത്തിന് ശേഷം യുഎസ് ഫെഡറല്‍ റിസര്‍വ് അരശതമാനം പലിശ നിരക്ക് കുറച്ചതാണ് വിപണിയില്‍ പ്രതിഫലിച്ചത്.
advertisement