Petrol Diesel Price| പെട്രോൾ-ഡീസൽ വില വീണ്ടും കൂട്ടി; വില വർധിക്കുന്നത് തുടർച്ചയായ 12ാം ദിവസം

Last Updated:
പെട്രോള്‍ ലിറ്ററിന് 31 പൈസയും ഡീസലിന് 35 പൈസയുമാണ് വര്‍ധിച്ചത്.
1/6
 കൊച്ചി: പെട്രോള്‍, ഡീസല്‍ വില വീണ്ടും വര്‍ധിച്ചു. തുടര്‍ച്ചയായ പന്ത്രണ്ടാം ദിവസമാണ് ഇന്ധന വില വര്‍ധിക്കുന്നത്. പെട്രോള്‍ ലിറ്ററിന് 31 പൈസയും ഡീസലിന് 35 പൈസയുമാണ് വര്‍ധിച്ചത്. തിരുവനന്തപുരത്ത് പെട്രോള്‍ വില 92 കടന്നു. 92.7 രൂപയാണ് ഇന്നത്തെ പെട്രോള്‍ വില. 86.61 രൂപയാണ് ഡീസല്‍ വില. കൊച്ചിയില്‍ പെട്രോളിന് 90.36 രൂപയും ഡീസലിന് 85.05 രൂപയാണ് വില.

advertisement
2/6
Petrol price, 100 rs, Disel Price, Fuel price, പെട്രോൾ വില, ഇന്ധന വില, ഡീസൽ വില
ഇന്നലെ പെട്രോളിന് 34 പൈസയും ഡീസലിന് 33 പൈസയും വര്‍ധിച്ചിരുന്നു. ഫെബ്രുവരി 9 മുതല്‍ 19 വരെയുള്ള പത്ത് ദിവസംകൊണ്ട് ഒരു ലിറ്റര്‍ ഡീസലിന് 3 രൂപ 61 പൈസയും പെട്രോളിന് 3 രൂപ 28 പൈസയുമാണ് വര്‍ധിച്ചത്. ഇന്ന് പാറശ്ശാലയിൽ‌ 92.21 രൂപയാണ് വില.
advertisement
3/6
 ബുധനാഴ്ച രാജ്യത്ത് ആദ്യമായി പെട്രോൾ വില നൂറുകടന്നിരുന്നു. രാജസ്ഥാനിലെ ഗംഗാനഗറിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ പമ്പുകളിൽ ഇന്നലെ പെട്രോൾ വില 100.13 രൂപയിലെത്തിയിരുന്നു. രാജ്യത്തെ ഉയർന്ന ഡീസൽ വില ഒഡീഷയിലെ മൽക്കാൻഗിരിയിൽ അന്നേദിവസം രേഖപ്പെടുത്തി. ലിറ്ററിന് 91.62 രൂപയായിരുന്നു ബുധനാഴ്ചത്തെ നിരക്ക്.

4/6
Petrol price, 100 rs, Disel Price, Fuel price, പെട്രോൾ വില, ഇന്ധന വില, ഡീസൽ വില
നവംബർ 19 മുതലാണ് എണ്ണ വിതരണനകമ്പനികൾ പെട്രോളിന്റെയും ഡീസലിന്റെയും വില വർധിപ്പിക്കാൻ തുടങ്ങിയത്. അതിന് മുമ്പ് രണ്ട് മാസത്തോളം ഇന്ധന വില മാറ്റമില്ലാതെ തുടരുകയായിരുന്നു. 2018 ല്‍ പെട്രോള്‍, ഡീസല്‍ വില കുതിച്ച് കയറിയതോടെ സര്‍ക്കാര്‍ ചില ഇടപെടലുകൾ നടത്തിയിരുന്നു.
advertisement
5/6
 പെട്രോളിന്റേയും ഡീസലിന്റേയും എക്‌സൈസ് തീരുവ ലിറ്ററിന് ഒന്നര രൂപ വീതം കുറയ്ക്കുകയായിരുന്നു 2018ലെ വില വർധന സമയത്ത് ചെയ്തത്. ഇതു കൂടാതെ സര്‍ക്കാര്‍ എണ്ണക്കമ്പനികള്‍ ലിറ്ററിന് ഒരു രൂപ കുറയ്ക്കുകയും ചെയ്തു. രാജ്യാന്തര വിപണിയിലെ അസംസ്‌കൃത വിലയെ അടിസ്ഥാനമാക്കിയാണ് ഇന്ത്യയില്‍ എണ്ണവില നിശ്ചയിക്കപ്പെടുന്നത്. അതിനൊപ്പം തന്നെ ഡോളറിന്റെ മൂല്യവും ഇതില്‍ നിര്‍ണായകമായ പങ്കുവഹിക്കുന്നു. ഡോളറിനെതിരെ രൂപയുടെ മൂല്യം ഉയര്‍ന്നാല്‍ എണ്ണ വില കുറയ്ക്കാന്‍ വഴിയൊരുക്കും.

6/6
 ഇന്ധനവില വർധിച്ചതോടെ സ്വകാര്യ വാഹനങ്ങളിലെ യാത്രാ ചെലവേറിയതായി. അതേസമയം, ബസ് ഉടമകളും ഓട്ടോ, ടാക്സി ഉടമകളും കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. കോവിഡ് മൂലം വരുമാനം തീരെ കുറഞ്ഞ ഘട്ടത്തിൽ ഇന്ധന വില വർധന പ്രതിസന്ധി ഇരട്ടിയാക്കുകയാണ്. നിരക്ക് കൂട്ടിയാൽ ടാക്സി ഉപയോഗിക്കുന്നവരുടെ എണ്ണം ഇനിയും കുറഞ്ഞേക്കുമെന്നതിനാൽ നഷ്ടം സഹിച്ചും സർവീസ് നടത്തുകയാണെന്ന് ടാക്സി ഉടമകളും ഓട്ടോ ഡ്രൈവർമാരും പറയുന്നു.

ജമ്മുവിലെ എൻ‌ഐ‌എ ആസ്ഥാനത്തിന് സമീപം ചൈനീസ് നിർമിത റൈഫിൾ സ്കോപ്പ് കണ്ടെത്തി

  • ജമ്മുവിലെ എൻ‌ഐ‌എ ആസ്ഥാനത്തിനും പോലീസ് സുരക്ഷാ കേന്ദ്രത്തിനും ഇടയിൽ ചൈനീസ് റൈഫിൾ സ്കോപ്പ് കണ്ടെത്തി.

  • തീവ്രവാദികൾ ഉപയോഗിക്കുന്ന ഉപകരണമെന്ന സംശയത്തിൽ സുരക്ഷാ ഏജൻസികൾ തിരച്ചിൽ ശക്തമാക്കി.

  • അന്താരാഷ്ട്ര അതിർത്തിയിലും നിയന്ത്രണ രേഖയിലും ഭീകര ലോഞ്ച് പാഡുകൾ സജീവമാണെന്ന റിപ്പോർട്ടുകൾ ഉണ്ട്.

View All
advertisement