ജെയ്ഷ് ഇ മുഹമ്മദ് ഭീകരരില്‍ നിന്നും ഇന്ത്യന്‍ സൈന്യം കണ്ടെടുത്തത് അത്യാധുനിക എം 4 കാര്‍ബൈന്‍ (M4 carbine) തോക്കുകള്‍. കഴിഞ്ഞ ദിവസം ശ്രീനഗറില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഭീകരരില്‍ നിന്നാണ് ഇവ കണ്ടെടുത്തത്. 2018 ഒക്ടോബറില്‍ കശ്മീരിലെ ട്രാലില്‍ കൊല്ലപ്പെട്ട മസൂദ് അസറിന്റെ ബന്ധുവായ ഉസ്മാന്‍ ഹൈദറില്‍ നിന്നും എം4 കാര്‍ബൈന്‍ തോക്കുകള്‍ കണ്ടെടുത്തിരുന്നു.
ഇത്തരം അത്യാധുനിക തോക്കുകള്‍ കശ്മീര്‍ താഴ്വരയില്‍ എത്തിയാല്‍ ഭീകരരെ നേരിടുകയെന്നത് സൈന്യത്തിന് കൂടുതല്‍ അപകടരമാകും. ജനവാസ കേന്ദ്രങ്ങളിലും വീടുകളിലും ഒളിച്ചിരുന്ന് ആക്രമണം നടത്തുന്ന ഭീകരരെ നേരിടുമ്പോള്‍ സാധാരണക്കാര്‍ കൊല്ലപ്പെടാതിരിക്കാന്‍ ശ്രമിക്കുന്ന സൈന്യത്തിന് എം 4 പോലുള്ള തോക്കുകള്‍ പുതിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.