അടിപൊളി !! പഴയ ഥാറുകൾ വിറ്റൊഴിവാക്കാൻ ഒരുങ്ങി മഹീന്ദ്ര ,ലക്ഷങ്ങളുടെ വമ്പൻ ഡിസ്‌കൗണ്ട്
- Published by:Sarika N
- news18-malayalam
Last Updated:
ഉപഭോക്താക്കൾക്ക് കുറഞ്ഞ വിലയ്ക്ക് XUV400, ബൊലേറോ, ബൊലേറോ നിയോ, സ്കോർപിയോ ക്ലാസിക് എന്നിവയും വാങ്ങാം.
മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഈ മാസം വാഹനങ്ങൾക്ക് മികച്ച കിഴിവുകൾ വാഗ്‍ദാനം ചെയ്യുന്നു. അഞ്ച് ഡോർ ഥാർ റോക്‌സ് അവതരിപ്പിച്ചതിന് ശേഷം, മഹീന്ദ്ര 3-ഡോർ ഥാറിന് വൻ വിലക്കിഴിവ് ഓഫറുകൾ വാഗ്ദാനം ചെയ്യുന്നു. ഇതുകൂടാതെ, ഉത്സവ സീസണായതിനാൽ ഉപഭോക്താക്കൾക്ക് കുറഞ്ഞ വിലയ്ക്ക് XUV400, ബൊലേറോ, ബൊലേറോ നിയോ, സ്കോർപിയോ ക്ലാസിക് എന്നിവയും വാങ്ങാം.
advertisement
advertisement
advertisement
മഹീന്ദ്ര ബൊലേറോ : മഹീന്ദ്ര ബൊലേറോയിൽ 90,000 രൂപ വരെ ലാഭിക്കാൻ അവസരമുണ്ട്. ഈ എസ്‌യുവിയുടെ വില 9.79 ലക്ഷം മുതൽ 10.91 രൂപ വരെയാണ് (എക്സ്-ഷോറൂം). മഹീന്ദ്ര ബൊലേറോ നിയോ : മഹീന്ദ്ര ബൊലേറോ നിയോ എസ്‌യുവി 85,000 രൂപ കിഴിവിൽ വാങ്ങാം. നാല് മീറ്ററിൽ താഴെയുള്ള ഈ കാറിൻ്റെ വില 9.95 ലക്ഷം മുതൽ 12.15 ലക്ഷം രൂപ വരെയാണ് (എക്സ് ഷോറൂം).