ആപ്പിൾ ഐഫോൺ 16 സീരീസ് ലോഞ്ചിനായി കണ്ണുംനട്ട് ലോകം; അമ്പരപ്പിക്കുന്ന മാറ്റങ്ങളെന്ന് റിപ്പോർട്ടുകൾ
- Published by:Nandu Krishnan
- news18-malayalam
Last Updated:
പുതിയ സീരീസ് ഫോൺ ഡിസ്പ്ലേയിൽ രണ്ട് പ്രധാന മാറ്റങ്ങളോടെയാണ് അവതരിക്കാൻ പോകുന്നതെന്നാണ് റിപ്പോർട്ടുകൾ
advertisement
പുതിയ സീരീസ് ഫോൺ ഡിസ്പ്ലേയിൽ രണ്ട് പ്രധാന മാറ്റങ്ങളോടെയാണ് അവതരിക്കാൻ പോകുന്നതെന്നാണ് റിപ്പോർട്ടുകൾ . ഐഫോൺ 16ന്റെ എൽഇഡി ഡിസ്പ്ലേയിൽ മൈക്രോ ലെൻസ് ടെക്നോളജിയായിരിക്കും ഉള്ളത് എന്നതാണ് പുറത്തു വരുന്ന ഒരു വിവരം. ബാറ്ററി ലൈഫ് കൂടുതൽ നിലനിർത്താൻ കഴിയുന്ന ഈ ടെക്നോളജി വൈദ്യുതി ഉപയോഗം കുറച്ച് കൂടുതൽ ബ്രൈറ്റ്നസ് ഡിസ്പ്ളേയ്ക്ക് നൽകാൻ സഹായിക്കുന്നു.
advertisement
advertisement
പുതിയ സീരീസിലെ വീഡിയോ റെക്കോഡിഗ് ഫീച്ചറുകളെപ്പറ്റിയുള്ള വാർത്തകളും പുറത്തുവരുന്നുണ്ട് . ടച്ച് സെൻസിറ്റീവായ ക്യാപ്ചർ ബട്ടണുകൾ പുതിയ ഫോണിൽ കാണുമെന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിന് പുറമെ 120 ഫ്രെയിം പെർ സെക്കൻഡിൽ 4കെ ദൃശ്യമികവോടെ ചിത്രീകരിക്കാൻ ഐഫോൺ 16 പ്രോയ്ക്കാകുമെന്നാണ് വിവരം. ക്യാപ്ച്ചർ സ്പീഡ് കൂടുന്നത് സ്ലോ മോഷൻ വീഡിയോകൾ ദൃശ്യ മികവോടെ എടുക്കുന്നതിന് സഹായകരമാകും
advertisement