advertisement

ആരോഗ്യമന്ത്രി വീണാ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ‌ KSU പ്രവർത്തകരുടെ ജാമ്യാപേക്ഷ തള്ളി

Last Updated:

കെ എസ് യു ജില്ലാ പ്രസിഡന്റ് ഉൾപ്പെടെ അഞ്ച് പ്രവർത്തകരാണ് കേസിൽ റിമാൻഡിൽ കഴിയുന്നത്. ഇവർ ജാമ്യപേക്ഷയുമായി സെഷൻസ് കോടതിയെ സമീപിച്ചേക്കും

Rapid Read
മന്ത്രി വീണാ ജോർജ്
മന്ത്രി വീണാ ജോർജ്
കണ്ണൂർ: ആരോഗ്യമന്ത്രി വീണാ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ ജയിലിൽ കഴിയുന്ന കെ എസ് യു പ്രവർത്തകരുടെ ജാമ്യാപേക്ഷ തള്ളി. കണ്ണൂർ ജൂഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. പ്രതികളെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കും. കസ്റ്റഡി അപേക്ഷയും അന്ന് തന്നെ കോടതി പരിഗണിക്കും. കെ എസ് യു ജില്ലാ പ്രസിഡന്റ് ഉൾപ്പെടെ അഞ്ച് പ്രവർത്തകരാണ് കേസിൽ റിമാൻഡിൽ കഴിയുന്നത്. ഇവർ ജാമ്യപേക്ഷയുമായി സെഷൻസ് കോടതിയെ സമീപിച്ചേക്കും.
തെളിവെടുപ്പിനായി 5,6 തീയതികളിൽ ഇവരെ കസ്റ്റഡിയിൽ വേണമെന്ന് പൊലീസ് കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. പ്രതികളെ ഈ മാസം 5 ന് കോടതിയിൽ ഹാജരാക്കും. ഉണ്ടായത് കരിങ്കൊടി പ്രതിഷേധം മാത്രമെന്നും വധശ്രമം നിലനിൽക്കില്ലെന്നുമായിരുന്നു പ്രതിഭാഗത്തിന്‍റെ വാദം. മാർച്ച് 12 വരെയായിരുന്നു പ്രവർത്തകരെ റിമാൻഡ് ചെയ്തിരുന്നത്.
ഗുരുതരമായ വകുപ്പുകൾ ചുമത്തിയാണ് കെ എസ്‌ യു പ്രവർത്തകരെ അറസ്റ്റ് ചെയ്തത്. പ്രതിഷേധത്തിനിടെ പരിക്കേറ്റ ആരോഗ്യമന്ത്രി വീണ ജോർജ് പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. മന്ത്രിയുടെ കഴുത്തിനാണ് പരുക്കേറ്റത്. കണ്ണൂരിൽ നടന്ന പരിപാടിയിൽ പങ്കെടുത്ത് തിരുവനന്തപുരത്തേക്ക് മടങ്ങാൻ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴായിരുന്നു കെ എസ് ‌യുവിന്റെ പ്രതിഷേധം ഉണ്ടായത്.
advertisement
Summary: A magistrate court in Kannur has dismissed the bail applications of five KSU (Kerala Students Union) activists, including the district president, who were arrested for an alleged attempt on the life of Kerala Health Minister Veena George. The Kannur Judicial First Class Magistrate Court rejected the plea and scheduled the accused to be produced in court this Thursday. On the same day, the court will also consider the police's request for their custody.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ആരോഗ്യമന്ത്രി വീണാ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ‌ KSU പ്രവർത്തകരുടെ ജാമ്യാപേക്ഷ തള്ളി
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement