പൂരനഗരിയിൽ ഫ്യൂച്ചറിസ്റ്റിക് ടെക്നോളജി പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തി റോബോട്ടിക്സ് എക്സ്പോ. തൃശൂർ ആസ്ഥാനമായ സ്റ്റാർട്ടപ്പ് കമ്പനി ഇൻകർ റോബോട്ടിക്‌സ് ആണ് എക്‌സ്‌പോ സംഘടിപ്പിച്ചിരിക്കുന്നത്. പൂരം എക്‌സിബിഷന്റെ ഭാഗമായി ഏപ്രിൽ നാലിന് ആരംഭിച്ച എക്സ്പോ മെയ് 22 വരെ നടക്കും.
2/ 8
ഹലോ ബോട്‌സ് 23 (Hello Botz 23) എന്ന് പേരിട്ടിരിക്കുന്ന എക്സിബിഷനിൽ, റോബോട്ടിക്സിലെ ഏറ്റവും നൂതനവും അത്യാധുനികവുമായ സംഭവവികാസങ്ങൾ ഇൻകർ പ്രദർശിപ്പിക്കും.
3/ 8
ശസ്ത്രക്രിയകളിൽ സഹായിക്കുന്ന റോബോട്ടുകൾ മുതൽ വയലുകളിൽ കർഷകരെ സഹായിക്കുന്നത് വരെയുള്ള വൈവിധ്യമാർന്ന ജോലികൾക്കായി നിയോഗിക്കുന്ന റോബോട്ടുകളെ സന്ദർശകർക്ക് കാണാം.
4/ 8
സാങ്കേതികവിദ്യയുടെ പരിണാമത്തിലൂടെ ഒരാളെ നയിക്കുന്ന സെൻസറുകളുള്ള 50 അടി ഇന്ററാക്ടീവ് ഭിത്തിയാണ് അതിഥികളെ സ്വാഗതം ചെയ്യുക.
5/ 8
റോബോട്ടുകൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഇൻഡസ്ട്രിയൽ റോബോട്ടുകൾ എന്നിവ ഹാൾമാർക്കുകളായി പ്രവർത്തിക്കും. ഡ്രോൺ സാങ്കേതികവിദ്യ പരിചയപ്പെടുത്തുന്ന വിഭാഗവും സന്ദർശകർക്ക് വേണ്ടി ഒരുക്കിയിട്ടുണ്ട്.
6/ 8
റോബോട്ടിക്‌സിലെ ഏറ്റവും നൂതനവും അത്യാധുനികവുമായ സംഭവവികാസങ്ങൾ ഇൻകർ പ്രദർശനത്തിന് ഒരുക്കിയിട്ടുണ്ട്.
7/ 8
കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് സാങ്കേതിക മേഖലയിൽ നാം കൈവരിച്ച പുരോഗതികൾ നേരിട്ട് പഠിക്കാനും അനുഭവിക്കാനുമുള്ള മികച്ച അവസരമാണ് എക്‌സ്‌പോയിലൂടെ ലഭിക്കുകയെന്ന് ഇൻകർ റോബോട്ടിക്‌സ് സ്ഥാപകൻ രാഹുൽ പി ബാലചന്ദ്രൻ പറഞ്ഞു.
8/ 8
4500 ചതുരശ്ര അടി വിസ്തീർണമുള്ള വേദിയിലാണ് പ്രദർശനം. നാവോ, ഡോബോട്ട് മജീഷ്യൻ, ഡോബോട്ട് എം1, കുക്കിംഗ് റോബോട്ട്, ഫാംബോട്ട് എന്നിവയുൾപ്പെടെയുള്ള വ്യത്യസ്ത റോബോട്ടുകളെ ആളുകൾക്ക് തനതായ പ്രവർത്തനക്ഷമതയോടെ പ്രദർശന വേദിയിൽ കാണാം.