വേനലിൽ വെന്തുരുകുകയാണ് നാടും നഗരവുമൊക്കെ. മുൻ വർഷങ്ങളിൽനിന്ന് വ്യത്യസ്തമായി കനത്ത ചൂടാണ് ഇത്തവണ അനുഭവപ്പെടുന്നത്. അതുകൊണ്ടുതന്നെ എസി, എയർകൂളർ, ഫാൻ എന്നിവയുടെ വിൽപന ഗണ്യമായി വർദ്ധിച്ചിട്ടുണ്ട്. ഇവയ്ക്കൊപ്പം വ്യക്തിഗതമായി ഉപയോഗിക്കാവുന്ന കുഞ്ഞൻ ഫാനുകളും വിപണിയിൽ ശ്രദ്ധ നേടുന്നുണ്ട്. ഹാവൽസ് കമ്പനി പുറത്തിറക്കിയ ഒരു ഉൽപന്നമാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഹാവെൽസ് കമ്പനിയുടെ മിനി യോ 110 എംഎം പേഴ്സണൽ ഫാൻ ആണ് വിപണിയിൽ ശ്രദ്ധേയമാകുന്നത്.