അഴീക്കോട് കാപ്പിലെ പീടികയില്‍ ബോംബും ഇരുമ്പ് ദണ്ഡുകളും കണ്ടെടുത്തു. ഉഗ്രശേഷിയുളള 2 സ്റ്റീല്‍ ബോംബുകളും 1 ബോട്ടില്‍ ബോംബും, 4 ഇരുമ്പ് പൈപ്പുകളുമാണ് ആളൊഴിഞ്ഞ പറമ്പില്‍ നിന്നും കണ്ടെടുത്തത്. ളപട്ടണം പോലീസും ബോംബ് സ്‌ക്വാഡും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെടുത്തത്. ലോക് സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളിലും റെയ്ഡ് തുടരുമെന്ന് വളപട്ടണം പോലീസ് അറിയിച്ചു.