ശ്രീദേവിയുടെത് കൊലപാതകമെന്ന് ആരോപണം: മണ്ടത്തരങ്ങള്‍ക്ക് പ്രതികരിക്കാനില്ലെന്ന് ബോണി കപൂർ
2018 ഫെബ്രുവരിയിലാണ് ദുബായിൽ ഹോട്ടല്‍ മുറിയിലെ ബാത്ത് ടബിൽ ശ്രീദേവിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
|
1/ 7
ബോളിവുഡ് താരം ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ടുയരുന്ന പുതിയ ആരോപണങ്ങൾക്ക് മറുപടിയുമായി ഭർത്താവ് ബോണി കപൂർ
2/ 7
അബദ്ധത്തിൽ വെള്ളത്തിൽ മുങ്ങിയല്ല ശ്രീദേവിയുടെ മരണം സംഭവിച്ചതെന്നും അതൊരു കൊലപാതകമായിരുന്നുവെന്നുമുള്ള ആരോപണം ഉന്നയിച്ചത് കേരളാ ജയിൽ ഡിജിപി ഋഷിരാജ് സിംഗായിരുന്നു.
3/ 7
സുഹൃത്തായ ഫോറൻസിക് വിദഗ്ധൻ ഡോ.ഉമാദത്തന്റെ ഈ നിരീക്ഷണം ഒരു പ്രമുഖ മലയാളം മാധ്യത്തിലെഴുതിയ ലേഖനത്തിലാണ് അദ്ദേഹം പരാമര്‍ശിച്ചത്.
4/ 7
ഈ വിഷയത്തിലാണ് ശ്രീദേവിയുടെ ഭര്‍ത്താവും നിർമ്മാതാവുമായ ബോണി കപൂർ ഇപ്പോൾ പ്രതികരിച്ചിരിക്കുന്നത്.
5/ 7
ശ്രീദേവിയുടെത് അപകടമരണമല്ലെന്ന് വ്യക്തമാക്കുന്ന സാഹചര്യത്തെളിവുകൾ ഉണ്ടെന്നായിരുന്നു സിംഗ് ലേഖനത്തിൽ ആരോപിച്ചത്.
6/ 7
ശ്രീദേവിയുടെ മരണത്തെക്കുറിച്ചുള്ള ആകാംഷയിൽ സുഹൃത്തായ ഉമാദത്തനുമായി ഇക്കാര്യം ചർച്ച ചെയ്തിരുന്നു. അദ്ദേഹമാണ് മരണം അപകടമല്ലെന്നും കൊലപാതകമാകാൻ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാണിച്ചതെന്നായിരുന്നു അദ്ദേഹം എഴുതിയത്.
7/ 7
2018 ഫെബ്രുവരിയിലാണ് ദുബായിൽ ഹോട്ടല്‍ മുറിയിലെ ബാത്ത് ടബിൽ ശ്രീദേവിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.