ചത്ത എലിയെന്തിനാ ജയിലിലേക്ക് ? മൊബൈലും മയക്കുമരുന്നുകളും കടക്കുന്ന വഴികൾ

Last Updated:
ചത്ത എലിയെന്തിനാ ജയിലിലേക്ക് ? മൊബൈലും മയക്കുമരുന്നുകളും കടക്കുന്ന വഴികൾ
1/4
 യുകെയിലെ ജയിലുകളിൽ നിരോധിത വസ്തുവകകൾ ജയിലിനുള്ളിലേക്ക് കടത്താൻ പുതിയ മാർഗങ്ങൾ തേടി ക്രിമിനലുകൾ. മൊബൈൽ ഫോണുകളും മയക്കുമരുന്ന് ഉള്‍പ്പെടെയുള്ള നിരോധിത വസ്തുക്കളും ചത്ത എലികൾക്കുള്ളിൽ വച്ച് തുന്നിച്ചേർത്ത് ജയിലിലെ മതിലിന് മുകളിലൂടെ എറിഞ്ഞാണ് ഉള്ളിൽ കഴിയുന്നവരിലേക്ക് എത്തിക്കുന്നത്.

advertisement
2/4
 ജയിലിനുള്ളിലെ വേലിക്ക് സമീപത്ത് നിന്നായി ഉദ്യോഗസ്ഥർ മൂന്നോളം ചത്ത എലികളെ കണ്ടെത്തി. ഇവയുടെ വയറുകൾ തുന്നിക്കെട്ടിയ നിലയിലായിരുന്നു. ചത്ത ജീവികളുടെ വയർ തുറന്ന് നടത്തിയ പരിശോധനയിലാണ് മൊബൈൽ ഫോൺ ചാർജറുകളും സിഗററ്റ് പേപ്പറുകളും കഞ്ചാവ് അടക്കമുള്ള ലഹരി വസ്തുക്കളും കണ്ടെത്തിയത്.

3/4
 അകത്തുള്ള ഏതോ കുറ്റവാളിയുടെ സഹകരണത്തോടെ കൃത്യമായ ആസൂത്രണത്തോടെയാണ് ഈ ചത്ത എലികൾ ജയിൽ ‌വളപ്പിനുള്ളിൽ എറിയപ്പെട്ടതെന്നാണ് സുരക്ഷാ ഏജൻസികൾ സംശയിക്കുന്നതെന്നാണ് നീതി മന്ത്രാലയം അറിയിച്ചിരിക്കുന്നത്. മയക്കുമരുന്ന് ജയിലിനുള്ളിലേക്ക് കടത്താൻ കുറ്റവാളികള്‍ ഏതറ്റം വരെയും പോകുമെന്നതാണ് ഈ സംഭവം തെളിയിച്ചിരിക്കുന്നതെന്നും ജയിലുകളുടെ സുരക്ഷ മെച്ചപ്പെടുത്താനുള്ള നടപടികളുടെ പ്രാധാന്യമാണ് ഇത് വ്യക്തമാക്കുന്നതെന്നുമാണ് ജയിൽ മന്ത്രി റോറി സ്റ്റീവർട്ട് പ്രതികരിച്ചത്.

4/4
 ജയിലിനുള്ളിലേക്ക് മൊബൈൽ ഫോണുകളും ലഹരി വസ്തുക്കളും എത്തുന്നത് ജയില്‍വാസികൾക്കും ജയിൽ ഉദ്യോഗസ്ഥർക്കും അപകടമാണ്. മുൻപ് പ്രാവുകളെയും ടെന്നീസ് ബോളുകളും ഉപയോഗിച്ച് ഇത്തരത്തിൽ കടത്ത് നടന്നിട്ടുണ്ടെങ്കിലും ചത്ത എലികളെ ഉപയോഗപ്പെടുത്തുന്ന സംഭവം ഇതാദ്യമാണെന്നാണ് ജയിൽ അധികൃതർ പറയുന്നത്.

Love Horoscope November 18 | പങ്കാളിയുമായി ആശയവിനിമയം നടത്തുക; പ്രണയത്തിന് മുൻഗണന നൽകുക: ഇന്നത്തെ പ്രണയഫലം അറിയാം

  • തുറന്ന ആശയവിനിമയം പ്രണയബന്ധം മെച്ചപ്പെടുത്താൻ സഹായിക്കും

  • വൃശ്ചികം രാശിക്കാർക്ക് പ്രണയപരവും സംതൃപ്തവുമായ ഒരു ദിവസമായിരിക്കും

  • തുലാം രാശിക്കാർക്ക് അഭിപ്രായവ്യത്യാസങ്ങൾ

View All
advertisement