മധുരയിലെ ബിജെപി സ്ഥാനാർഥി ഹേമമാലിനിക്ക് 101 കോടിയുടെ ആസ്തി. തെരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച സത്യവാങ് മൂലത്തിലാണ് ഇത് സംബന്ധിച്ച വിവരങ്ങൾ
2/ 5
അഭിനേത്രി കൂടിയായ ഹേമമാലിനിയുടെ ആഭരണങ്ങൾ,വീട്, കാറ്, ഷെയറു ഓഹരികൾ എന്നിവ ഉൾപ്പെടെ വിവിധ വസ്തു വകകൾ കൂട്ടിയുള്ളതാണ് ഈ തുക
3/ 5
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഹേമമാലിനിയുടെ ആസ്തിയിൽ 34.46 കോടി രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ സത്യവാങ് മൂലത്തിൽ 66 കോടിയായിരുന്നു ഇവരുടെ ആസ്തി
4/ 5
സത്യവാങ്മൂലം അനുസരിച്ച് ഹേമമാലിനുയുടെ ഭർത്താവും അഭിനേതാവുമായ ധർമേന്ദ്രയുടെ ആസ്തിയിലും ഈ കാലയളവിൽ വർധനവ് ഉണ്ടായിട്ടുണ്ട്.
5/ 5
യുപിയിലെ മഥുര ലോക്സഭാ മണ്ഡലത്തിലെ സിറ്റിംഗ് എംപിയായ ഹേമമാലിനി ഇവിടെ നിന്ന് തന്നെയാണ് വീണ്ടും ജനവിധി തേടുന്നത്.