6 പന്തുകളും 6 വിക്കറ്റും ശേഷിക്കെ ജയിക്കാന്‍ വേണ്ടിയിരുന്നത് 3 റണ്‍ മാത്രം; എന്നിട്ടും ഇന്ത്യ തോറ്റു
News18 | March 9, 2019, 4:25 PM IST
1/ 4
ഇംഗ്ലണ്ടിനെതിരായ മൂന്നാം ടി20യില്‍ ഇന്ത്യക്ക് അവിശ്വസനീയ തോല്‍വി. അവസാന ഓവറില്‍ ആറു വിക്കറ്റുകള്‍ കൈയ്യിലിരിക്കെ ജയിക്കാന്‍ വേണ്ട മൂന്ന് റണ്‍സ് ടീമിന് നേടാന്‍ കഴിഞ്ഞില്ല.
2/ 4
അവസാന ഓവറില്‍ ഇന്ത്യക്ക് നേടാനായത് ഒരു റണ്‍സ് മാത്രമായിരുന്നു. രണ്ട് വിക്കറ്റുകള്‍ ടീമിന് ഈ ഓവറില്‍ നഷ്ടമായി. 30 റണ്‍സുമായി നോണ്‍സ്ട്രൈക്കിലുണ്ടായിരുന്നു മിതാലി രാജിന് കാഴ്ചക്കാരിയാവാനേ കഴിഞ്ഞുള്ളു.
3/ 4
ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 119 റണ്‍സാണ് നേടിയത്. 29 റണ്‍സ് നേടിയ ടമ്മി ബ്യൂമോന്റാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍.
4/ 4
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് മികച്ച തുടക്കമായിരുന്നു ലഭിച്ചത്. സ്മൃതി മന്ഥാനയുടെ അര്‍ധ സെഞ്ചുറിയുടെ മികവില്‍ രണ്ടിന് 87 എന്ന ശക്തമായ നിലയിലായിരുന്ന ഇന്ത്യ. 15.1 ഓവറില്‍ നാലിന് 95 എന്ന സ്ഥിതിയിലേക്ക് വീഴുകയായിരുന്നു.