കേരളകോൺഗ്രസ് നേതാവ് കെ.എം മാണിയുടെ മൃതദേഹം വഹിച്ചു കൊണ്ടുള്ള വിലാപ യാത്ര ആരംഭിച്ചു
2/ 7
പ്രത്യേകം സജ്ജമാക്കിയ വാഹനത്തിൽ കൊച്ചിയിലെ ലേക് ഷോർ ആശുപത്രിയിൽ നിന്ന് കോട്ടയം വഴി പാലായിലെത്തും
3/ 7
തൃപ്പൂണിത്തുറ, പൂത്തോട്ട, വൈക്കം, തലയോലപ്പറമ്പ്, കടുത്തുരുത്തി, ഏറ്റുമാനൂർ വഴിയാണ് കോട്ടയം പാർട്ടി ഓഫിസിൽ എത്തിച്ചേരുന്നത്.ഇവിടെ അരമണിക്കൂറോളം അന്തിമോപചാരം അർപ്പിക്കാൻ അവസരമുണ്ട്
4/ 7
12.30 ന് തിരുനക്കര മൈതാനത്ത് പൊതുദർശനമുണ്ടാകും. രണ്ടിന് തിരുനക്കരയിൽ നിന്നും കളക്ടറേറ്റ്, മണർകാട്, അയർക്കുന്നം, കിടങ്ങൂർ, കടപ്ലാമറ്റം വഴി സ്വദേശമായ മരങ്ങാട്ട്പള്ളിയിൽ എത്തിക്കും.3.30 വരെ ഇവിടെ പൊതുദർശനം ഉണ്ടാകും.
5/ 7
തുടർന്ന് പാലാ മുനിസിപ്പൽ ടൗൺ ഹാളിൽ എത്തിക്കുന്ന മൃതദേഹം 4.30 ന് പൊതുദർശനത്തിനു വയ്ക്കും. ഇതിനു ശേഷം ആറിന് പാലായിലെ വീട്ടിലെത്തിക്കും
6/ 7
ഏപ്രിൽ 11 ന് ഉച്ചയ്ക്ക് രണ്ടിനാണ് സംസ്‌കാര ചടങ്ങുകൾ. പാലാ കത്തീഡ്രൽ പള്ളിയിലാണ് സംസ്‌കാരം
7/ 7
കെ.എം മാണിയുടെ നിര്യാണത്തെ തുടർന്ന് യുഡിഎഫിന്റെ കോട്ടയം മണ്ഡലത്തിലെ പ്രചാരണ പരിപാടികൾ ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ മാറ്റി വച്ചിരിക്കുകയാണ്