2012 ലെ ടൂര്‍ണ്ണമെന്റിലാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ആദ്യമായി ചാമ്പ്യന്മാരാകുന്നത്. ചെന്നൈയുടെ ഹാട്രിക് മോഹങ്ങള്‍ക്ക് തടയിട്ടുകൊണ്ടായിരുന്നു കൊല്‍ക്കത്തയുടെ കിരീട നേട്ടം. മന്‍വീന്ദര്‍ ബിസ്ലയെന്ന ഇന്ത്യന്‍ താരത്തിന്റെ പോരാട്ട വീര്യം കണ്ട മത്സരത്തില്‍ ബിസ്ലയും ദക്ഷിണാഫ്രിക്കന്‍ താരം ജാക് കാലിസും ചേര്‍ന്ന് നേടിയ 136 റണ്‍സ് കൂട്ടുകെട്ടാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്.