ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, മാവേലിക്കര മണ്ഡലങ്ങളിൽ നാല് മണ്ഡലങ്ങൾ യുഡിഎഫിനൊപ്പമാണ്. കഴിഞ്ഞ തവണ നഷ്ടപ്പെട്ട ഇടുക്കി തിരിച്ച് പിടിക്കാൻ യുഡിഎഫ് ഇറങ്ങുമ്പോൾ കുടുതൽ മണ്ഡലങ്ങൽക്കായി എൽഡിഎഫും സാന്നിധ്യമറിയാക്കാൻ എൻഡിഎയും ഒരുങ്ങുന്നു
advertisement
2/6
നിലവിൽ യുഡിഎഫിനൊപ്പമുള്ള ആലപ്പുഴ മണ്ഡലം അരൂർ എംഎൽഎയായ എഎം ആരിഫിലൂടെ പിടിച്ചെടുക്കാൻ തയ്യറെടുക്കുകയാണ് എൽഡിഎഫ്. എന്നാൽ മണ്ഡലം നിലനിർത്താൻ യുഡിഎഫിനായി ഷാനിമോൾ ഉസ്മാനും ശക്തമായ പോരാട്ടം കാഴ്ചവെക്കാൻ എൻഡിഎയ്ക്കായി കെഎസ് രാധാകൃഷ്ണനും മത്സരരംഗത്തുണ്ട്
advertisement
3/6
കഴിഞ്ഞ തവണ പിടിച്ചെടുത്ത മണ്ഡലം നിലനിർത്താൻ ജോയിസ് ജോർജിനെ തന്നെയാണ് എൽഡിഎഫ് നിയോഗിച്ചിരിക്കുന്നത്. മണ്ഡലം തിരിച്ച് പിടിക്കാനായി യുഡിഎഫിനു വേണ്ടി ഡീൻ കുര്യാക്കോസ് രംഗത്തിറങ്ങുമ്പോൾ ബിജു കൃഷ്ണനാണ് എൻഡിഎ സ്ഥാനാർഥി
advertisement
4/6
യുഡിഎഫ് കോട്ടയെന്ന് അറിയപ്പെടുന്ന കോട്ടയത്ത് യുഡിഎഫിനായി തോമസ് ചാഴിക്കാടനാണ് ഇത്തവണ മത്സരിക്കുന്നത്. എൽഡിഎഫ് സിപിഎം മുൻ ജില്ലാ സെക്രട്ടറി വിഎൻ വാസവനെ രംഗത്തിറങ്ങുമ്പോൾ പിസി തോമസിലൂടെ എൻഡി ശക്തമായ പോരാട്ടത്തിനാണ് തയ്യാറെടുക്കുന്നത്.
advertisement
5/6
യുഡിഎഫിന്റെ സിറ്റിങ് സീറ്റായ മാവേലിക്കര നിലനിർത്താൻ കൊടിക്കുന്നിൽ സുരേഷിനെ തന്നെയാണ് കോൺഗ്രസ് ഇത്തവണയും നിയോഗിച്ചിരിക്കുന്നത്. ചിറ്റയും ഗോപകുമാറിലുടെ എൽഡിഎഫ് ശക്തമായ പോരാട്ടത്തിനൊരുങ്ങുമ്പോൾ എൻഡിഎയ്ക്കായി തഴവ സഹദേവനും രംഗത്തുണ്ട്.
advertisement
6/6
ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലങ്ങളിൽ ഒന്നാണ് പത്തനംതിട്ട. യുഡിഎഫ് നിലവിലെ എംപി ആന്റോ ആൻണിയെ തന്നെ സീറ്റ് നിലനിർത്താൻ നിയോഗിച്ചപ്പോൾ ആറന്മുള എംഎൽഎ വീണ ജോർജാണ് എൽഡിഎഫ് സ്ഥാനാർഥി. എന്ഡഎയ്ക്കായി കെ സുരേന്ദ്രനും ശക്തമായ പോരാട്ടത്തിനൊരുങ്ങുന്നു.