അഞ്ച് മണ്ഡലങ്ങളിൽ നാലും നിലവിൽ എൽഡിഎഫിനൊപ്പമാണ് എറണാകുളം കൂടി പിടിച്ചെടുക്കാൻ ഇടതുമുന്നണി ഒരുങ്ങുമ്പോൾ കൈവിട്ട മണ്ഡലങ്ങൾ ഒപ്പം ചേർക്കാൻ യുഡിഎഫും അക്കൗണ്ട് തുറക്കാൻ എൻഡിഎയും പോരാട്ടത്തിനിറങ്ങുന്നു
advertisement
2/6
പികെ ബിജുവിലൂടെ മണ്ഡലം നിലനിർത്താൻ എൽഡിഎഫ് ഒരുങ്ങുമ്പോൾ രമ്യ ഹരിദാസ് എന്ന യുവനേതാവിലൂടെ അട്ടിമറി ജയമാണ് യുഡിഎഫ് ലക്ഷ്യമിടുന്നത്. ടിവി ബാബുവിലൂടെ എൻഡിഎയും മണ്ഡലത്തിൽ നിർണ്ണായക പോരാട്ടത്തിനൊരുങ്ങുന്നു.
advertisement
3/6
സ്വതന്ത്ര സ്ഥാനാർഥിയായി വന്ന് കഴിഞ്ഞ തവണ പിടിച്ചെടുത്ത മണ്ഡലം ഇത്തവണ സിപിഎം ചിഹ്നത്തിൽ നിലനിർത്താനൊരുങ്ങുകയാണ് ഇന്നസെന്റ്. ബെന്നി ബെഹനാന്റെ സ്ഥാനാർഥിത്തതിലൂടെ മണ്ഡലം തിരിച്ച് പിടിക്കാൻ യുഡിഎഫും എഎൻ രാധാകൃഷ്ണനിലൂടെ ശക്തി തെളിയിക്കാൻ എൻഡിഎയും തയ്യാറെടുക്കുന്നു.
advertisement
4/6
യുഡിഎഫിന്റെ സിറ്റിങ്ങ് സീറ്റ് നിലനിർത്താൻ ഹൈബി ഈഡൻ എംഎൽഎയെയാണ് യുഡിഎഫ് എറണാകുളത്ത് നിയോഗിച്ചിരിക്കുന്നത്. മുൻ ജില്ലാ സെക്രട്ടറിയായ പി രാജീവിലൂടെ മണ്ഡലം പിടിച്ചെടുക്കാൻ എൽഡിഎഫ് ഒരുങ്ങുമ്പോൾ കേന്ദ്ര മന്ത്രി അൽഫോൺസ് കണ്ണന്താനത്തിലൂടെ എൻഡിഎയും ശക്തമായ പോരാട്ടം നടത്തുന്നു
advertisement
5/6
രാജാജി മാത്യു തോമസിലൂടെ തൃശ്ശൂർ നിലനിർത്താൻ എൽഡിഎഫ് ഒരുങ്ങുമ്പോൾ പ്രതാപനിലൂടെ മണ്ഡലം വീണ്ടെടുക്കാനാണ് യുഡിഎഫിന്റെ നീക്കങ്ങൾ. എപിയും ചലച്ചിത്ര താരവുമായ സുരേഷ് ഗോപിയെ കളത്തിലിറക്കി ഉറച്ച വിജയ പ്രതീക്ഷയിലാണ് എൻഡിഎ.
advertisement
6/6
ത്രികോണ പോരാട്ടങ്ങൾ നടക്കുന്ന മണ്ഡലങ്ങളിലൊന്നാണ് പാലക്കാട്. ഹാട്രിക് ജയം ലക്ഷ്യമിട്ട് എൽഡിഎഫിലെ എംബി രാജേഷ് ഇറങ്ങുമ്പോൾ വികെ ശ്രീകണ്ഠനിൽ പ്രതീക്ഷയർപ്പിച്ച് യുഡിഎഫും സി കൃഷ്ണകുമാറിനെ മുൻ നിർത്തി എൻഡിഎയും കരുക്കൾ നീക്കുന്നു.
advertisement
കര്‍ണാടക സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കാരണമാണ് 71 ശതമാനം വരെ നിരക്ക് കൂട്ടിയതെന്ന് ബംഗളൂരു മെട്രോ
ബംഗളൂരു മെട്രോ നിരക്ക് 71% വരെ വര്‍ദ്ധിപ്പിച്ചത് കര്‍ണാടക സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മൂലമാണ്.
ബിഎംആര്‍സിഎല്‍ നിരക്ക് നിര്‍ണയ കമ്മിറ്റി സെപ്റ്റംബര്‍ 11-ന് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം.