നാണം കെട്ട് വിന്‍ഡീസ്; ഇംഗ്ലണ്ടിനെതിരെ നേടിയത് ടി20 ചരിത്രത്തിലെ ഏറ്റവും ചെറിയ രണ്ടാമത്തെ സ്‌കോര്‍
News18 | March 9, 2019, 1:58 PM IST
1/ 6
നിലവിലെ ചാമ്പ്യന്മാരായ വിന്‍ഡീസ് ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20യില്‍ വെറു 45 റണ്‍സിനാണ് പുറത്തായത്. ക്രിസ് ഗെയില്‍ ഉള്‍പ്പെടെയുള്ള വന്‍താരങ്ങള്‍ ഉള്ള ടീമിനാണ് ടി 20 ചരിത്രത്തിലെ ഏറ്റവും ചെറിയ രണ്ടാമത്തെ സ്‌കോറിന് പുറത്താകേണ്ടി വന്നത്.
2/ 6
ടെസ്റ്റ് പദവിയുള്ള ഒരു രാജ്യത്തിന്റെ ഏറ്റവും ചെറിയ ട്വന്റി 20 സ്‌കോറും ഇനി വിന്‍ഡീസിന്റെ പേരിലാണ്.
3/ 6
137 റണ്‍സിന്റെ വിജയമാണ് മത്സരത്തില്‍ ഇംഗ്ലണ്ട് സ്വന്തമാക്കിയത്. ട്വന്റി 20-യില്‍ റണ്‍സ് അടിസ്ഥാനത്തില്‍ ഇംഗ്ലണ്ടിന്റെ ഏറ്റവും വലിയ വിജയമാണിത്.
4/ 6
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് ജോ റൂട്ട് (55), സാം ബില്ലിങ്സ് (87) എന്നിവരുടെ അര്‍ധെസഞ്ച്വറിയുടെ മികവില്‍ 20 ഓവറില്‍ അറു വിക്കറ്റിന് 182 റണ്‍സാണെടുത്തത്.
5/ 6
രണ്ട് ഓവര്‍ എറിഞ്ഞ് ആറു റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാലു വിക്കറ്റ് വീഴ്ത്തിയ ക്രിസ് ജോര്‍ദാനാണ് വിന്‍ഡീസിനെ തകര്‍ത്തത്. ജോര്‍ദാന് പുറമെ ഡേവിഡ് വില്ലി, ആദില്‍ റഷീദ്, ലിയാം പ്ലങ്കറ്റ് എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
6/ 6
10 റണ്‍സ് വീതം നേടിയ ഷിംറോണ്‍ ഹെറ്റ്മയര്‍, കാര്‍ലോസ് ബ്രാത്ത്വെയ്റ്റ് എന്നിവരാണ് വിന്‍ഡീസിന്റെ ടോപ് സ്‌കോറര്‍മാര്‍. എട്ട് വിന്‍ഡീസ് ബാറ്റ്സ്മാന്‍മാര്‍ രണ്ടക്കം കാണാതെ പുറത്തായി.