സച്ചിനും കോഹ്‌ലിയും ധോണിയുമല്ല; 70,000 കോടി സ്വത്തുള്ള 22-ാം വയസിൽ വിരമിച്ച ക്രിക്കറ്റ് താരം

Last Updated:
സമ്പത്തിന്റെ കാര്യത്തിൽ ക്രിക്കറ്റ് ഇതിഹാസങ്ങളേക്കാൾ സമ്പന്നനായ ഒരു ക്രിക്കറ്റ് താരമുണ്ട്
1/6
ക്രിക്കറ്റ് ഇതിഹാസങ്ങൾ എന്ന വിശേഷണത്തിന് അനുയോജ്യരായ താരങ്ങളാണ് സച്ചിൻ ടെണ്ടുൽക്കർ, എം.എസ്. ധോണി, വിരാട് കോഹ്‌ലി എന്നിവർ. ക്രിക്കറ്റിൽ മാത്രമല്ല, സമ്പത്തിന്റെ കാര്യത്തിലും ഇവർ സ്പോർട്സ് ലോകത്തെ ഇതിഹാസങ്ങളായ മാറിക്കഴിഞ്ഞു. ഒരു തലമുറയെ പ്രതിനിധീകരിക്കുന്ന ക്രിക്കറ്റ് ഇതിഹാസങ്ങൾ, അവരുടെ കരിയറിന്റെ തുടക്കത്തിൽ നിരവധി ബ്രാൻഡുകളുടെ പ്രൊമോഷന്റെ ഭാഗമായി പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്. വർഷങ്ങളോളം ക്രിക്കറ്റിനെ വിടാതെ ജീവിച്ച ഇവരെക്കാളുമേറെ സ്വത്തുക്കൾക്ക് ഉടമയായ, വെറും 22-ാം വയസിൽ വിരമിച്ച ഒരു ക്രിക്കറ്റ് താരമുണ്ട്
ക്രിക്കറ്റ് ഇതിഹാസങ്ങൾ എന്ന വിശേഷണത്തിന് അനുയോജ്യരായ താരങ്ങളാണ് സച്ചിൻ ടെണ്ടുൽക്കർ (Sachin Tendulkar), എം.എസ്. ധോണി (MS Dhoni), വിരാട് കോഹ്‌ലി (Virat Kohli) എന്നിവർ. ക്രിക്കറ്റിൽ മാത്രമല്ല, സമ്പത്തിന്റെ കാര്യത്തിലും ഇവർ സ്പോർട്സ് ലോകത്തെ ഇതിഹാസങ്ങളായ മാറിക്കഴിഞ്ഞു. ഒരു തലമുറയെ പ്രതിനിധീകരിക്കുന്ന ക്രിക്കറ്റ് ഇതിഹാസങ്ങൾ, അവരുടെ കരിയറിന്റെ തുടക്കത്തിൽ നിരവധി ബ്രാൻഡുകളുടെ പ്രൊമോഷന്റെ ഭാഗമായി പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്. വർഷങ്ങളോളം ക്രിക്കറ്റിനെ വിടാതെ ജീവിച്ച ഇവരെക്കാളുമേറെ സ്വത്തുക്കൾക്ക് ഉടമയായ, വെറും 22-ാം വയസിൽ വിരമിച്ച ഒരു ക്രിക്കറ്റ് താരമുണ്ട്
advertisement
2/6
മധ്യപ്രദേശിനെ പ്രതിനിധീകരിച്ച്, ഒഡിഷയ്‌ക്കെതിരെ 2017 നവംബറിൽ നടന്ന രഞ്ജി ട്രോഫിയിൽ തന്റെ ആദ്യ സീനിയർ-ലെവൽ മാച്ച് കളിച്ചയാളാണ് താരം. ആദ്യ ഇന്നിങ്സിൽ 123 റൺസ് സ്കോർ ചെയ്ത രജത്ത് പട്ടീദാറിന്റെ ഒപ്പം 72 റൺസ് ഓപ്പണിങ് പാർട്ണർഷിപ്പ് നേടിയ താരം ശ്രദ്ധ പിടിച്ചുപറ്റി. എന്നിരുന്നാലും, ആ മത്സരത്തിൽ 67 പന്തിൽ 16 റൺസും 27 ൽ ആറ് റൺസും ഇദ്ദേഹം തന്നെ നേടി. ഈ താരം ഒരു ഐ.പി.എൽ. പോലും കളിച്ചിട്ടില്ല എന്നതും വ്യക്തം (തുടർന്ന് വായിക്കുക)

3/6
കോടീശ്വരനായ ബിസിനസുകാരൻ കുമാർ മംഗലം ബിർളയുടെ മകൻ ആര്യമാൻ ബിർളക്കാണ് ഈ അപൂർവ നേട്ടം. ആദിത്യ ബിർള ഫാഷൻ ആൻഡ് റീറ്റെയ്ൽ ലിമിറ്റഡ് (ABFRL) ഡയറക്ടർ ആയി പ്രവർത്തിക്കുകയാണ് ആര്യമാൻ ബിർള. ആദിത്യ ബിർള മാനേജ്മെൻ്റ് കോർപ്പറേഷനും ഗ്രാസിം ഇൻഡസ്ട്രീസ് സ്ഥാപനങ്ങൾക്കും ഇദ്ദേഹം തന്നെയാണ് ഡയറക്ടർ. ബിസിനസിലേക്ക് കടക്കും മുൻപാണ് ആര്യമാൻ ബിർള ക്രിക്കറ്റ് ലോകത്തു വെന്നിക്കൊടി പാറിച്ചത്‌. ഒരു ഫസ്റ്റ് ക്‌ളാസ് സെഞ്ച്വറി പോലും ഇദ്ദേഹത്തിന്റെ പേരിലുണ്ട്

4/6
1997 ജൂലൈയിൽ മുംബൈയിലായിരുന്നു ആര്യമാൻ ബിർളയുടെ ജനനം. ആദിത്യ ബിർള ഗ്രൂപ്പിൻ്റെ സിമൻ്റ് യൂണിറ്റിൻ്റെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന മധ്യപ്രദേശിലെ രേവയിലേക്ക് പിന്നീട് ആര്യമാൻ താമസം മാറ്റി. എന്നിരുന്നാലും, സംസ്ഥാനത്തെ ജൂനിയർ മാച്ചുകളിൽ പങ്കെടുത്ത് ഒടുവിൽ ഉന്നത നിലയിൽ കളിയ്ക്കാൻ അദ്ദേഹം തീരുമാനിച്ചു. കൃത്യം ഒരു വർഷത്തിന് ശേഷം ഈഡൻ ഗാർഡൻസിൽ ബംഗാളിനെതിരായ മത്സരത്തിൽ അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു

5/6
മധ്യപ്രദേശ് 335 റൺസിന് ഓൾഔട്ടായപ്പോൾ ആതിഥേയർ ഫോളോ ഓൺ നിർബന്ധമാക്കി. ആര്യമാൻ ബിർള 189 പന്തിൽ പുറത്താകാതെ 103 റൺസ് കരസ്ഥമാക്കി സമനില നേടി. ഈ മാച്ചിലെ പ്രകടനം 2018ലെ ലേലത്തിൽ ആര്യമാൻ ബിർളക്ക് രാജസ്ഥാൻ റോയൽസുമായി കരാറിൽ ഏർപ്പെടാൻ അവസരമൊരുക്കി നൽകി. രണ്ട് സീസണുകളിൽ ആര്യമാൻ ബിർള ഉണ്ടായിരുന്നു എങ്കിലും, അദ്ദേഹം ആദ്യ ടീമിൽ ഇടം നേടിയിരുന്നില്ല

6/6
പിന്നീട് ആര്യമാൻ ബിർളക്ക് പരിക്കുകൾ നേരിടേണ്ടതായി വന്നു. 2019 ജനുവരിക്ക് ശേഷം ബിർളയ്ക്ക് കളിക്കാനായില്ല. ശേഷം ആ വർഷം നവംബറിൽ രാജസ്ഥാൻ റോയൽസ് ആര്യമാൻ ബിർളയെ റിലീസ് ചെയ്തു. 2019 ഡിസംബറിൽ ആര്യമാൻ ക്രിക്കറ്റിൽ നിന്ന് അനിശ്ചിതകാലത്തേക്ക് വിശ്രമം എടുക്കുന്നതായി പ്രഖ്യാപിച്ചു. ഇന്ന് 70,000 കോടിയുടെ മൂല്യമുള്ള സ്വത്തുക്കളുടെ ഉടമയാണ് ആര്യമാൻ ബിർള എന്നാണ് വിവരം

Weekly Love Horoscope October 20 to 26 | വിവാഹിതർക്ക് ഈ ആഴ്ച മികച്ചതായിരിക്കും ; പ്രണയത്തിലേക്ക് പോകുന്നത് ഒഴിവാക്കണം :  പ്രണയവാരഫലം  അറിയാം
വിവാഹിതർക്ക് ഈ ആഴ്ച മികച്ചതായിരിക്കും; പ്രണയത്തിലേക്ക് പോകുന്നത് ഒഴിവാക്കണം: പ്രണയവാരഫലം അറിയാം
  • വിവാഹിതരായ മേടം രാശിക്കാർക്ക് ഈ ആഴ്ച മികച്ചതായിരിക്കും

  • ഇടവം രാശിക്കാർക്ക് ജോലിസ്ഥലത്ത് പ്രണയ സാധ്യത

  • മിഥുനം രാശിക്കാർക്ക് പ്രണയം ശോഭനമായിരിക്കും

View All
advertisement