പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മോഹന്‍ ബഗാന് വേണ്ടി പെട്രറ്റോസ്, ലിസ്റ്റണ്‍ കൊളാസോ, കിയാന്‍, മന്‍വീര്‍ സിങ് എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ ബെംഗളൂരുവിനായി അലന്‍ കോസ്റ്റ, സുനില്‍ ഛേത്രി, റോയ് കൃഷ്ണ എന്നിവർ ഗോള്‍ നേടി. റമീറെസും പാബ്ലോ പെരെസും കിക്ക് പാഴാക്കിയതോടെ ഒരു കിക്ക് ബാക്കിനില്‍ക്കേ മോഹന്‍ ബഗാന്‍ ചാമ്പ്യന്മാരായി.
[caption id="attachment_590102" align="alignnone" width="525"] 78–ാം മിനിറ്റിൽ ലഭിച്ച കോർണർ കിക്ക് റോയ് കൃഷ്ണ ഹെഡറിലൂടെ ഗോളാക്കിയതോടെ ബെംഗളൂരുവിന് നിർണായക ലീഡ് നേടി. എന്നാൽ 7 മിനിറ്റിനു ശേഷം എടികെയ്ക്ക് ലഭിച്ച രണ്ടാം പെനൽറ്റി ഗോളാക്കി ഒപ്പമെത്തിച്ച് പെട്രാറ്റോസ്. 90 മിനിറ്റിലെ ആവേശം തുടർന്നുള്ള 30 മിനിറ്റിലും തുടർന്നു. പക്ഷേ ഗോൾ നേടാനായില്ല.