ഭവിന പട്ടേൽ ഇന്ത്യക്കായി പാരാലിമ്പിക്‌സിൽ മെഡൽ ഉറപ്പിച്ചിരിക്കുകയാണ്. ടേബിൾ ടെന്നിസിൽ മത്സരിക്കാൻ ഇറങ്ങിയ താരം സെമിയിൽ കടന്നതോടെയാണ് മെഡൽ ഉറപ്പായത്. പാരാലിമ്പിക്‌സ് ചരിത്രത്തിൽ ആദ്യമായാണ് ഒരു ഇന്ത്യൻ താരം ടേബിൾ ടെന്നിസിൽ മെഡൽ ഉറപ്പിക്കുന്നത്
2/ 8
പുരുഷന്മാരുടെ അമ്പെയ്ത്ത് കോമ്പൗണ്ട് റാങ്കിങ് റൗണ്ടിൽ തകർപ്പൻ പ്രകടനം നടത്തി രാകേഷ് കുമാർ (ഇടത്) മൂന്നാമതായാണ് മത്സരം അവസാനിപ്പിച്ചത്.. (AP Photo)
3/ 8
പുരുഷന്മാരുടെ അമ്പെയ്ത്ത് റീകർവ് ഇനത്തിൽ റാങ്കിങ് റൗണ്ടിൽ ഇന്ത്യയുടെ വിവേക് ചികാര പത്താം സ്ഥാനത്താണ് മത്സരം അവസാനിപ്പിച്ചത് (Twitter Photo)
4/ 8
ഷോട്ട്പുട്ടിൽ തേക് ചന്ദ് മത്സരിച്ച എട്ട് പേരിൽ അവസാന സ്ഥാനക്കാരനായാണ് ഫിനിഷ് ചെയ്തതെങ്കിലും സീസണിലെ തന്റെ മികച്ച ദൂരമായ 9.04 മീറ്റർ കണ്ടെത്താൻ ഇന്ത്യൻ താരത്തിന് കഴിഞ്ഞു (Twitter Photo)
5/ 8
അമ്പെയ്ത്ത് കോമ്പൗണ്ട് റാങ്കിങ് റൗണ്ടിൽ 21ാ൦ സ്ഥാനത്താണ് ശ്യാം സുന്ദർ മത്സരം അവസാനിപ്പിച്ചത് (Twitter Photo)
6/ 8
ഭാരോദ്വഹനത്തിൽ വനിതാ വിഭാഗത്തിൽ 93 കിലോ ഉയർത്തിയ ഇന്ത്യയുടെ സാകിന ഖാടുൻ (ഇടത്) അഞ്ചാം സ്ഥാനത്താണ് മത്സരം അവസാനിപ്പിച്ചത് (Deepa Malik Twitter Photo)
7/ 8
671 പോയിന്റ് നേടി സീസണിലെ തന്റെ മികച്ച പ്രകടനമാണ് ഇന്ത്യയുടെ വനിതാ അമ്പെയ്ത്ത് താരമായ ജ്യോതി ബാലൻ പുറത്തെടുത്തതെങ്കിലും 15ാ൦ സ്ഥാനത്താണ് താരം മത്സരം അവസാനിപ്പിച്ചത്. (Twitter Photo)
8/ 8
പുരുഷന്മാരുടെ അമ്പെയ്ത്ത് റീകർവ് ഇനത്തിൽ റാങ്കിങ് റൗണ്ടിൽ 21ാ൦ സ്ഥാനത്താണ് ഹർവിന്ദർ സിങ് മത്സരം അവസാനിപ്പിച്ചത് (Harvinder Twitter Photo)