പത്ത് മാസത്തിനു ശേഷം ജസ്പ്രീത് ബുംറ ഇന്ത്യൻ ടീമിൽ; അയർലന്റിനെതിരായ ഇന്ത്യൻ പടയുടെ നായകൻ

Last Updated:
2022 സെപ്റ്റംബറിലാണ് ബുംറ ഇന്ത്യയ്ക്കു വേണ്ടി അവസാനമായി കളിച്ചത്
1/6
 അയർലന്റിനെതിരായ ടി-20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ ജസ്പ്രീത് ബുംറ നയിക്കും. പരിക്കിനെ തുടർന്ന് നീണ്ട നാളത്തെ ഇടവേളയ്ക്കു ശേഷമാണ് ക്യാപ്റ്റനായി ബുംറയുടെ തിരിച്ചുവരവ്.

advertisement
2/6
 ബുംറയുടെ തിരിച്ചു വരവ് ഏഷ്യാ കപ്പിനും ലോകകപ്പിനും മുന്നോടിയായി ഇന്ത്യൻ ടീമന് കൂടുതൽ ഉണർവേകും. ഓഗസ്റ്റ് 18 നാണ് അയർലന്റിനെതിരായ ടി-20 പരമ്പര. റിതുരാജ് ഗെയ്കവാദാണ് വൈസ് ക്യാപ്റ്റന്‍.

3/6
 2022 സെപ്റ്റംബറിലാണ് ബുംറ ഇന്ത്യയ്ക്കു വേണ്ടി അവസാനമായി കളിച്ചത്. കഴിഞ്ഞ രണ്ട് മാസമായി ക്രിക്കറ്റ് അക്കാദമിയിൽ വിവിഎസ് ലക്ഷ്മണയുടെ കീഴിൽ പരിശീലനത്തിലായിരുന്നു ബുംറ.

4/6
 ടി-20 ലോകകപ്പും ഐപിഎല്ലും ബുമ്രയ്ക്ക് നഷ്ടമായിരുന്നു. മാത്രമല്ല, ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിലും ബുമ്രയ്ക്ക് കളിക്കാന്‍ കഴിഞ്ഞില്ല. നേരത്തേ ഇംഗ്ലണ്ടിനെതിരെ ഒരു ടെസ്റ്റില്‍ ബുംറ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനായിരുന്നു.

5/6
 അതേസമയം, അയർലന്റിനെതിരായ മത്സരത്തിൽ സീനിയർ താരങ്ങൾക്കെല്ലാം വിശ്രമം അനുവദിച്ചിരിക്കുകയാണ്. മൂന്ന് മത്സരങ്ങളാണ് അയർലന്റിനെതിരെ ഇന്ത്യയ്ക്കുള്ളത്. ആദ്യ മത്സരം ഓഗസ്റ്റ് പതിനെട്ടിനും രണ്ടാം മത്സരം 20നും മൂന്നാം ടി20 23നും നടക്കും.

6/6
 ഇന്ത്യന്‍ ടീം: ജസ്പ്രിത് ബുംറ (ക്യാപ്റ്റന്‍), റിതുരാജ് ഗെയ്കവാദ് (വൈസ് ക്യാപ്റ്റന്‍)ഷ യശസ്വി ജയ്‌സ്വാള്‍, തിലക് വര്‍മ, റിങ്കു സിംഗ്, സഞ്ജു സാംസണ്‍, ജിതേശ് ശര്‍മ, ശിവം ദുബെ, വാഷിംഗ്ടണ്‍ സുന്ദര്‍, ഷഹ്ബാസ് അഹമ്മദ്, രവി ബിഷ്‌ണോയ്, പ്രസിദ്ധ് കൃഷ്ണ, അര്‍ഷ്ദീപ് സിംഗ്, മുകേഷ് കുമാര്‍, ആവേഷ് ഖാന്‍.

'ഏഷ്യാ കപ്പിലെ മുഴുവൻ മാച്ച് ഫീയും ഇന്ത്യൻ സൈന്യത്തിനും പഹൽഗാം ഇരകളുടെ കുടുംബങ്ങൾക്കും നൽകും'; ക്യാപ്റ്റൻ സൂര്യകുമാർ യാദവ്
'ഏഷ്യാ കപ്പിലെ മുഴുവൻ മാച്ച് ഫീയും ഇന്ത്യൻ സൈന്യത്തിനും പഹൽഗാം ഇരകളുടെ കുടുംബങ്ങൾക്കും നൽകും'; സൂര്യകുമാർ യാദവ്
  • സൂര്യകുമാർ യാദവ് ഏഷ്യാ കപ്പിലെ മുഴുവൻ മാച്ച് ഫീ സൈന്യത്തിനും പഹൽഗാം ഇരകളുടെ കുടുംബങ്ങൾക്കും നൽകും.

  • പാകിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യ ഏഷ്യാ കപ്പ് നേടിയതിനു ശേഷം സൂര്യകുമാർ ഈ പ്രഖ്യാപനം നടത്തി.

  • തിലക് വർമ്മ, സഞ്ജു സാംസൺ, ശിവം ദുബെ എന്നിവരുടെ മികച്ച പ്രകടനം ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ചു.

View All
advertisement