കോഹ്ലിയുടെ റെക്കോർഡ് തകർത്ത് കെഎൽ രാഹുൽ; അതിവേഗം ഈ നേട്ടം കൈവരിക്കുന്ന ഇന്ത്യൻ ബാറ്റ്സ്മാൻ
- Published by:Nandu Krishnan
- news18-malayalam
Last Updated:
ഗുജറാത്ത് ടൈറ്റൻസിനെതിരെ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ കെഎൽ രാഹുൽ 33 റൺസ് എടുത്തതോടെയാണ് പുതിയ റെക്കാർഡ് പിറന്നത്
ഐപിഎല്ലിന്റെ 2025 സീസണിൽ ഡൽഹി ക്യാപിറ്റൽസിന്റെ ബാറ്റ്സ്മാൻ കെ എൽ രാഹുൽ ടി20യുടെ ചരിത്രത്തിലെ ഒരു പുതു റെക്കോഡാണ് സ്വന്തമാക്കിയിരിക്കുന്നത്. ഗുജറാത്ത് ടൈറ്റൻസുമായി കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ 33 റൺസ് എടുത്തതോടെ ടി20 ക്രിക്കറ്റിന്റെ ചരിത്രത്തിൽ ഏറ്റവും വേഗതയിൽ 8000 റൺസ് തികയ്ക്കുന്ന ഇന്ത്യൻ താരമായി കെഎൽ രാഹുൽ മാറി. ഡിസിയുടെ ഇന്നിംഗ്സിന്റെ ആറാം ഓവറിലെ അഞ്ചാം പന്തിൽ കഗിസോ റബാഡയെ സിക്സറടിച്ചാണ് അദ്ദേഹം ലക്ഷ്യം നേടിയത്.
advertisement
രാഹുലിന്റെ 237-ാം ടി20 മത്സരമാണ് കഴിഞ്ഞ ദിവസം നടന്നത്. 224-ാം ഇന്നിംഗ്‌സിൽ നിന്നാണ് അദ്ദേഹം 8000 റൺസ് തികച്ചത്. കെഎൽ രാഹുലിന്റെ നേട്ടത്തോടെ ഇന്ത്യയുടെ സൂപ്പർ ബാറ്റ്സ്മാനായ വിരാട് കോഹ്ലിയുടെ റെക്കോഡാണ് പഴങ്കഥായായത്. ടി20 ക്രിക്കറ്റിൽ 8000 റൺസ് തികയ്ക്കാൻ വിരാട് കോഹ്‌ലിക്ക് 243 ഇന്നിംഗ്‌സുകൾ വേണ്ടിവന്നു.277-ാം ഇന്നിംഗ്‌സിൽ ഇതേ നേട്ടം കൈവരിച്ച ശിഖർ ധവാനാണ് ഇരുവർക്കും തൊട്ടുപിന്നിൽ.
advertisement
ടി20യിൽ ഏറ്റവും വേഗത്തിൽ 8000 റൺസ് തികയ്ക്കുന്ന ബാറ്റ്സ്മാൻ എന്ന റെക്കോർഡ് ക്രിസ് ഗെയ്‌ലിന്റെ പേരിലാണ്. വെസ്റ്റ് ഇൻഡീസിന്റെയും റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെയും മുൻ ഓപ്പണർ ക്രിസ് ഗെയ്‌ൽ തന്റെ 213-ാം ഇന്നിംഗ്‌സിൽ ടി20യിൽ 8000 റൺസ് തികച്ചു. പാകിസ്ഥാന്റെ ബാബർ അസമാണ് പട്ടികയിൽ രണ്ടാം സ്ഥാനത്ത്. 218-ാം ടി20 ഇന്നിംഗ്‌സിലാണ് അദ്ദേഹം ഈ നേട്ടം കൈവരിച്ചത്.
advertisement
advertisement