മുൻ ടെന്നീസ് ലോക ഒന്നാം നമ്പർ താരം മരിയ ഷറപ്പോവയ്ക്കും (Maria Sharapova) ഭാവിവരനും കടിഞ്ഞൂൽ കണ്മണി പിറന്നു. അഞ്ച് തവണ ഗ്രാൻഡ് സ്ലാം ചാമ്പ്യനായ ഷറപ്പോവയും 42 കാരനായ ബ്രിട്ടീഷ് വ്യവസായി അലക്സാണ്ടർ ഗിൽക്‌സും 2020 ഡിസംബറിൽ തങ്ങളുടെ വിവാഹ നിശ്ചയം പ്രഖ്യാപിച്ചു. ജൂലൈ 15 വെള്ളിയാഴ്ച താനൊരു ആൺകുഞ്ഞിന് ജന്മം നൽകിയതായി പ്രഖ്യാപിച്ചതോടെ താരത്തിന് മേൽ അഭിനന്ദന പ്രവാഹമാണ്
ഏപ്രിലിൽ താൻ ഗർഭിണിയാണെന്ന് താരം വെളിപ്പെടുത്തിയിരുന്നു. കരിയറിൽ നാല് പ്രധാന സിംഗിൾസ് കിരീടങ്ങളും ഒരിക്കലെങ്കിലും കരസ്ഥമാക്കി കരിയർ ഗ്രാൻഡ്സ്ലാം പൂർത്തിയാക്കിയ 10 വനിതകളിൽ ഒരാളാണ് അവർ. 17 വയസ്സുള്ളപ്പോൾ, 2004ൽ, വിംബിൾഡണിൽ അവർ തന്റെ ആദ്യ പ്രധാന കിരീടം നേടി. തുടർന്ന് 2006 യുഎസ് ഓപ്പൺ, 2008 ഓസ്‌ട്രേലിയൻ ഓപ്പൺ, 2012, 2014 ഫ്രഞ്ച് ഓപ്പൺ കിരീടങ്ങൾ എന്നിവ നേടിയെടുത്തു