ധോണിയുടെ മകൾക്ക് മെസിയുടെ സ്നേഹസമ്മാനം; അർജന്‍റീന ടീമിന്‍റെ ജഴ്സി അയച്ചുനൽകി
- Published by:Anuraj GR
- news18-malayalam
Last Updated:
ഇൻസ്റ്റാഗ്രാമിൽ 1.9 ദശലക്ഷത്തിലധികം ഫോളോവേഴ്‌സ് സിവയ്ക്ക് ഉണ്ട്
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ എക്കാലത്തെയു മികച്ച ക്യാപ്റ്റൻമാരിൽ ഒരാളാണ് മഹേന്ദ്ര സിങ് ധോണി. ക്രിക്കറ്റ് താരമാണെങ്കിലും ഫുട്ബോളിനെ ഏറെ ഇഷ്ടപ്പെടുന്നയാളായിരുന്നു ധോണി. ക്രിക്കറ്റ് പരിശീലനത്തിനിടെയുള്ള ഫുട്ബോൾ സൌഹൃദമത്സരങ്ങളിൽ ധോണി മികവ് തെളിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ, ധോണിയുടെ ഫുട്ബോൾ ഭ്രമം പിന്തുടരുന്ന മകൾ സിവ ധോണിയ്ക്ക് ഏറെ അമ്പരപ്പിക്കുന്ന ഒരു സമ്മാനം ലഭിച്ചിരിക്കുന്നു. ഖത്തർ ലോകകപ്പിൽ കിരീടം നേടിയ അർജന്‍റീനയുടെ നായകൻ ലയണൽ മെസിയാണ് സിവയ്ക്ക് സമ്മാനം അയച്ചുനൽകിയത്.
advertisement
advertisement
"സിവയ്ക്ക്" എന്ന് എഴുതിക്കൊണ്ടാണ് മെസി ജഴ്സിയിൽ ഒപ്പിട്ടുനൽകിയത്. “അച്ഛനെപ്പോലെ, മകളെപ്പോലെ,” എന്ന അടികുറിപ്പോടെയാണ് സിവ ഇൻസ്റ്റാഗ്രാമിൽ മെസി സമ്മാനിച്ച ജഴ്സി ധരിച്ചുനിൽക്കുന്ന ഫോട്ടോ പങ്കുവെച്ചത്. ഇൻസ്റ്റാഗ്രാമിൽ 1.9 ദശലക്ഷത്തിലധികം ഫോളോവേഴ്‌സ് സിവയ്ക്ക് ഉണ്ട്. സിവയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് മാനേജ് ചെയ്യുന്നത് ധോണിയും സാക്ഷിയും ചേർന്നാണ്.
advertisement
advertisement
advertisement
advertisement