advertisement

'ഭർത്താവിൽ നിന്ന് ഒളിപ്പിച്ചുവെച്ച' 500ന്റെയും 1000ന്റെയും നോട്ടുകൾ പത്തുവർഷത്തിനുശേഷം വീട്ടമ്മ കണ്ടെത്തി; 'മാറ്റിയെടുക്കാം' എന്ന് ഇന്റർനെറ്റ്

Last Updated:

പത്ത് വർഷങ്ങൾക്ക് മുമ്പ് ഭർത്താവ് അറിയാതെ മാറ്റിവെച്ച പണം ഒടുവിൽ കണ്ടെത്തിയപ്പോൾ വീട്ടമ്മയ്ക്ക് ലഭിച്ചത് വലിയൊരു ഷോക്ക്. 2016-ൽ അസാധുവാക്കിയ 500, 1000 രൂപ നോട്ടുകളുടെ കെട്ടാണ് പത്ത് വർഷത്തിന് ശേഷം ഇവർക്ക് ലഭിച്ചത്.

Rapid Read
 (Photo Credit: Instagram)
(Photo Credit: Instagram)
വീട്ടമ്മയുടെ പണ്ടത്തെ സമ്പാദ്യം ഒരു ദശാബ്ദത്തിന് ശേഷം കണ്ടെടുത്തു. എന്നാൽ സന്തോഷിക്കുന്നതിന് പകരം വീട്ടമ്മ കരച്ചിലിലായിരുന്നു; കാരണം ആ സമ്പാദ്യമെല്ലാം പഴയ 500, 1000 രൂപ നോട്ടുകളായിരുന്നു. ഭർത്താവ് അറിയാതെ വർഷങ്ങൾക്ക് മുമ്പ് മാറ്റിവെച്ച നോട്ടുകെട്ടുകൾ അമ്മ കണ്ടെത്തുന്നത് മകൾ വീഡിയോയിൽ പകർത്തി. 2016-ലെ നോട്ടുനിരോധനത്തിന് ശേഷം വിപണിയിൽ നിന്ന് പിൻവലിച്ച ഈ നോട്ടുകൾ കണ്ടതോടെ അവർ നിഷ്കളങ്കമായി കരയാൻ തുടങ്ങി. മകളുടെ വിവരണം അനുസരിച്ച്, അമ്മ രഹസ്യമായി വലിയൊരു തുക കരുതിവെച്ചിരുന്നുവെങ്കിലും നോട്ടുനിരോധന സമയത്ത് അത് മാറ്റിയെടുക്കാൻ പൂർണമായും മറന്നുപോയി.
അടുത്തിടെ ഈ പണം കണ്ടെത്തിയപ്പോൾ ആ പഴയ സമ്പാദ്യം ഇപ്പോൾ വെറും കടലാസ് തുണ്ടുകളാണെന്ന് തിരിച്ചറിഞ്ഞ മകൾ പശ്ചാത്തലത്തിൽ ചിരിക്കുന്നതും വീഡിയോയിൽ കേൾക്കാം. നിഷ്കളങ്കമായി കരയുന്ന അമ്മയെ കണ്ട് ഇന്റർനെറ്റിൽ പലരും സഹതാപത്തോടെയാണ് പ്രതികരിച്ചത്. "സങ്കടപ്പെടേണ്ട അമ്മച്ചി, ഇത് മാറ്റിയെടുക്കാൻ സാധിക്കും" എന്ന് ഒരാൾ കുറിച്ചു.
"ആർബിഐയിൽ (RBI) പോയി സംസാരിക്കൂ, ചിലപ്പോൾ മാറ്റിക്കിട്ടുമായിരിക്കും," എന്ന് മറ്റൊരാൾ നിർദ്ദേശിച്ചു. സ്വന്തം അനുഭവം പങ്കുവെച്ച ഒരാൾ പറഞ്ഞത് ഇങ്ങനെ: "ആർബിഐയിൽ പോയാൽ മതി, ഞങ്ങൾ 20,000 രൂപ ഇങ്ങനെ മാറ്റിയെടുത്തു; ഒരു രൂപ പോലും ചിലവായില്ല, ഒരു ഫോം പൂരിപ്പിച്ചു നൽകിയാൽ മതി." ബാങ്കിന് പുറത്ത് നിൽക്കുന്ന തട്ടിപ്പുകാരെ വിശ്വസിക്കരുതെന്നും മറ്റൊരാള്‍ ഉപദേശിച്ചു. ഇത് പഴയ നാണയങ്ങളും നോട്ടുകളും ശേഖരിക്കുന്നവർക്ക് പുരാവസ്തുശേഖരമായി വിൽക്കാമെന്ന് മറ്റൊരാൾ അഭിപ്രായപ്പെട്ടു.
advertisement



 










View this post on Instagram























 

A post shared by AD🧿 (@ayushidixit___)



advertisement
തമാശരൂപേണയുള്ള കമന്റുകളും വീഡിയോയ്ക്ക് താഴെ വന്നു. "9 വർഷത്തിന് ശേഷമാണോ ആന്റി ഇത് ഓർമ വന്നത്?", "അച്ഛന്റെ പ്രതികരണം കൂടി ഒന്ന് പോസ്റ്റ് ചെയ്യണേ" എന്നിങ്ങനെയായിരുന്നു കമന്റുകൾ.
‌നോട്ടുനിരോധനം
2016 നവംബറിലാണ് കള്ളപ്പണം തടയുന്നതിന്റെ ഭാഗമായി ഇന്ത്യൻ സർക്കാർ 500, 1000 രൂപ നോട്ടുകൾ പിൻവലിച്ചത്. അന്ന് നോട്ടുകൾ മാറ്റിയെടുക്കാൻ നിശ്ചിത സമയം നൽകിയിരുന്നു. ഇതിന് മുമ്പും ഇത്തരത്തിൽ വർഷങ്ങൾക്ക് ശേഷം പഴയ നോട്ടുകൾ കണ്ടെത്തിയ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
advertisement
Summary: An Indian woman’s secret savings of nearly a decade turned into a nightmare after she discovered the stash consisted entirely of demonetised Rs 500 and Rs 1000 notes. A video captured by her daughter shows the woman in tears, realising she missed the 2016 exchange window. While the daughter shared the video with a touch of humour, social media users offered empathy and practical advice. Many suggested approaching the Reserve Bank of India (RBI) for potential exchange or selling the notes to antique collectors. The incident serves as a reminder of the long-term impact of India's 2016 demonetisation drive.
Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'ഭർത്താവിൽ നിന്ന് ഒളിപ്പിച്ചുവെച്ച' 500ന്റെയും 1000ന്റെയും നോട്ടുകൾ പത്തുവർഷത്തിനുശേഷം വീട്ടമ്മ കണ്ടെത്തി; 'മാറ്റിയെടുക്കാം' എന്ന് ഇന്റർനെറ്റ്
Next Article
advertisement
ബിക്കിനി ധരിച്ച സ്ത്രീകൾക്കൊപ്പമുള്ള സ്റ്റീഫൻ ഹോക്കിംഗിന്റെ ചിത്രത്തിന് കുടുംബത്തിൻ്റെ മറുപടി
ബിക്കിനി ധരിച്ച സ്ത്രീകൾക്കൊപ്പമുള്ള സ്റ്റീഫൻ ഹോക്കിംഗിന്റെ ചിത്രത്തിന് കുടുംബത്തിൻ്റെ മറുപടി
  • സ്റ്റീഫൻ ഹോക്കിംഗിന്റെ ബിക്കിനി ചിത്രത്തിൽ കാണുന്ന സ്ത്രീകൾ ദീർഘകാല പരിചാരകരാണെന്ന് കുടുംബം വ്യക്തമാക്കി

  • ചിത്രം 2006 മാർച്ചിൽ സെന്റ് തോമസിലെ റിറ്റ്‌സ്-കാൾട്ടണിൽ നടന്ന ശാസ്ത്ര സെമിനാറിൽ എടുത്തതാണെന്ന് പറഞ്ഞു.

  • ഹോക്കിംഗിനെതിരെയുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും കുടുംബം ബ്രിട്ടീഷ് മാധ്യമത്തോട് ആവർത്തിച്ചു

View All
advertisement