Olympic medal | മീരാഭായ് ചാനു ഇന്ത്യയ്ക്കായി ചരിത്ര നേട്ടം സ്വന്തമാക്കിയ നിമിഷങ്ങള്‍ ചിത്രങ്ങളിലൂടെ
2000ത്തിലെ സിഡ്നി ഗെയിംസില്‍ 69 കിലോഗ്രാം വിഭാഗത്തില്‍ കര്‍ണം മല്ലേശ്വരി വെങ്കലം നേടിയതിനു ശേഷം ഭാരോദ്വഹനത്തില്‍ ഒളിമ്പിക്സില്‍ മെഡല്‍ നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് മീരാഭായ് ചാനു.
ടോക്യോ ഒളിമ്പിക്‌സില്‍ വനിതകളുടെ ഭാരോദ്വഹനത്തില്‍ 49 കിലോഗ്രാമില്‍ മത്സരിച്ച് ചരിത്ര നേട്ടം സ്വന്തമാക്കിയ ശേഷം സന്തോഷം കൊണ്ട് ചിരി നിര്‍ത്താന്‍ കഴിയാതെ മീരാഭായ് ചാനു. (AP Photo)
2/ 10
ഒളിമ്പിക്‌സിനു മുന്നേ തന്നെ ഇന്ത്യക്കായി മെഡല്‍ നേടുമെന്ന് എല്ലാവരും പ്രതീക്ഷയര്‍പ്പിച്ചിരുന്ന ചില താരങ്ങളില്‍ ഒരു താരമാണ് മീരാഭായ്. ഒളിമ്പിക്‌സ് ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യ മെഡല്‍ പട്ടികയില്‍ രണ്ടാമത് എത്തിയത്. (AP Photo)
3/ 10
മീരാഭായ് തന്റെ സ്‌നാച് സെക്ഷനില്‍ 84 കിലോഗ്രാം ആദ്യ അവസരത്തിലും, 87 കിലോഗ്രാം രണ്ടാം അവസരത്തിലും വിജയകരമായി പൂര്‍ത്തിയാക്കി. (AP Photo)
4/ 10
മൂന്നാം അവസരത്തില്‍ 89 കിലോഗ്രാമിനായി പരിശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. (AFP Photo)
5/ 10
ക്ലീന്‍ ആന്റ് ജര്‍ക്ക് സെക്ഷനില്‍ 110 കിലോഗ്രാമും, 115കിലോഗ്രാമും ആദ്യ രണ്ട് അവസരങ്ങളില്‍ തന്നെ മീരഭായ് വിജയകരമായി പൂര്‍ത്തിയാക്കി. (AP Photo)
6/ 10
സ്‌നാച്ചിലേത് പോലെ അവസാന അവസരത്തില്‍ 117 കിലോഗ്രാമിന് പരിശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. (AP Photo)
7/ 10
ഈയിനത്തില്‍ ഇന്ത്യയുടെ ഏക താരമായിരുന്നു ചാനു. 2000ത്തിലെ സിഡ്നി ഗെയിംസില്‍ 69 കിലോഗ്രാം വിഭാഗത്തില്‍ കര്‍ണം മല്ലേശ്വരി വെങ്കലം നേടിയതിനു ശേഷം ഭാരോദ്വഹനത്തില്‍ ഒളിമ്പിക്സില്‍ മെഡല്‍ നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് ചാനു. (AP Photo)
8/ 10
ഇതോടെ ഈ ഇരുപത്തിയാറുകാരി ഇന്ത്യക്ക് വേണ്ടി വെള്ളി മെഡല്‍ നേടിക്കൊണ്ട് ടോക്യോ ഒളിമ്പിക്‌സില്‍ അക്കൗണ്ട് തുറന്നുകൊടുത്തു.
9/ 10
21 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഭാരോദ്വാഹനത്തില്‍ വീണ്ടും ഒരു ഇന്ത്യന്‍ വനിത നേട്ടം കുറിയ്ക്കുന്നത്. (AFP Photo)
10/ 10
സ്വര്‍ണം നേടിയ ചൈനയുടെ ഹൗ ഷിഹുയ്(നടുവില്‍), വെങ്കലം നേടിയ ഇന്തോനേഷ്യയുടെ വിന്‍ഡി കാന്‍ഡിക ഐസ (വലത്). (AP Photo)