സമയപരിധി അവസാനിക്കുന്നു; ഇറാന്റെ പ്രധാന ക്രൂഡ് ഓയിൽ കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപിന് നേരെ അമേരിക്കൻ ആക്രമണം
- Published by:Rajesh V
- news18-malayalam
Last Updated:
തങ്ങളുടെ തീരപ്രദേശങ്ങൾക്കോ ദ്വീപുകൾക്കോ നേരെ ആക്രമണമുണ്ടായാൽ കടൽ മൈനുകൾ ഉപയോഗിച്ച് ഗൾഫ് കപ്പൽ പാതകൾ തടസപ്പെടുത്തുമെന്ന് രണ്ടാഴ്ച മുമ്പ് ടെഹ്‌റാൻ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഖാർഗ് ദ്വീപിന് നേരെ ആക്രമണം ഉണ്ടായിരിക്കുന്നത്
ഇറാന്റെ പ്രധാന എണ്ണക്കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപിന് നേരെ ഒന്നിലധികം ആക്രമണങ്ങൾ ഉണ്ടായതായി ഇറാനിയൻ വാർത്താ ഏജൻസിയായ മെഹർ റിപ്പോർട്ട് ചെയ്തു. രാജ്യത്തെ എണ്ണക്കയറ്റുമതിയുടെ ഭൂരിഭാഗവും നടക്കുന്നത് ഈ ദ്വീപ് വഴിയാണ്. അമേരിക്കയാണ് ഈ ആക്രമണങ്ങൾ നടത്തിയതെന്ന് വാർത്താ ഏജൻസിയായ സ്പെക്ടേറ്റർ ഇൻഡക്സ് എക്സിലൂടെഅറിയിച്ചു.
ഇറാനിലുടനീളമുള്ള ഭീകര ഭരണകൂടത്തിന്റെ ഡസൻ കണക്കിന് അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിട്ട് വിപുലമായ ആക്രമണങ്ങൾ പൂർത്തിയാക്കിയതായി ഇസ്രായേൽ സൈന്യവും പ്രസ്താവനയിറക്കി. എന്നാൽ ആക്രമണം നടന്ന സ്ഥലങ്ങളെക്കുറിച്ച് ഇസ്രായേൽ വ്യക്തമാക്കിയിട്ടില്ല.
തങ്ങളുടെ തീരപ്രദേശങ്ങൾക്കോ ദ്വീപുകൾക്കോ നേരെ ആക്രമണമുണ്ടായാൽ കടൽ മൈനുകൾ ഉപയോഗിച്ച് ഗൾഫ് കപ്പൽ പാതകൾ തടസപ്പെടുത്തുമെന്ന് രണ്ടാഴ്ച മുമ്പ് ടെഹ്‌റാൻ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഖാർഗ് ദ്വീപിന് നേരെ ആക്രമണം ഉണ്ടായിരിക്കുന്നത്.
മാർച്ച് പകുതിയോടെയും യുഎസ് സേന ഖാർഗിൽ ആക്രമണം നടത്തിയിരുന്നു. ദ്വീപിലെ സൈനിക ലക്ഷ്യങ്ങൾ പൂർണമായും തകർത്തുവെന്നും എണ്ണ അടിസ്ഥാന സൗകര്യങ്ങളായിരിക്കും അടുത്ത ലക്ഷ്യമെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അന്ന് സൂചിപ്പിച്ചിരുന്നു. ട്രംപ് അനുമതി നൽകിയാൽ മാർച്ചോടെ യുഎസ് നാവികസേനയെ മേഖലയിൽ വിന്യസിക്കുമെന്ന് കഴിഞ്ഞ മാസം റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിരുന്നു. ഹോർമുസ് കടലിടുക്ക് തുറന്നുകൊടുക്കാൻ ഇറാൻ നൽകിയ സമയപരിധി ചൊവ്വാഴ്ച അവസാനിക്കുകയാണ്.
advertisement
ഹോർമുസ് കടലിടുക്ക് എല്ലാ കപ്പലുകൾക്കുമായി തുറന്നുനൽകാൻ ഇറാനെ സമ്മർദത്തിലാക്കുന്നതിനായി ഖാർഗ് ദ്വീപ് പിടിച്ചെടുക്കാനോ ഉപരോധിക്കാനോ അമേരിക്ക ആലോചിക്കുന്നതായി 'ആക്സിയോസ്' റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഇറാന്റെ തീരത്തോ ദ്വീപുകളിലോ ഏതെങ്കിലും തരത്തിലുള്ള ആക്രമണ ശ്രമമുണ്ടായാൽ ഗൾഫിലേക്കുള്ള എല്ലാ പ്രവേശന കവാടങ്ങളിലും കടൽ മൈനുകൾ വിന്യസിക്കുമെന്ന് ഇറാന്റെ പ്രതിരോധ കൗൺസിൽ മാർച്ച് 23ന് പ്രസ്താവിച്ചിരുന്നു.
ഇറാനിയൻ തീരത്ത് നിന്ന് ഏകദേശം 26 കിലോമീറ്റർ അകലെയാണ് ഖാർഗ് ദ്വീപ് സ്ഥിതി ചെയ്യുന്നത്. ഇറാന്റെ പ്രധാന ഭൂപ്രദേശത്തെ തീരത്തിന് ആഴം കുറവായതിനാൽ വലിയ ടാങ്കറുകൾക്ക് അടുക്കാൻ കഴിയുന്ന ഏക കേന്ദ്രം ഖാർഗ് ആണ്. ഇറാന്റെ എണ്ണക്കയറ്റുമതിയുടെ 90 ശതമാനവും കൈകാര്യം ചെയ്യുന്നത് ഈ ദ്വീപാണ്. ഒപെക് രാജ്യങ്ങളിൽ എണ്ണ ഉൽപാദനത്തിൽ മൂന്നാം സ്ഥാനത്തുള്ള ഇറാന്റെ സാമ്പത്തിക അടിത്തറയെ തകർക്കാൻ ഈ ദ്വീപിനെതിരെയുള്ള ആക്രമണം കാരണമാകും.
advertisement
Summary: In a major escalation of Middle East tensions, multiple strikes have targeted Kharg Island, the critical heart of Iran's oil export infrastructure. Reports from Iranian outlet Mehr and the Spectator Index confirm that U.S. forces carried out the attacks on Tuesday. Kharg Island handles nearly 90% of Iran’s crude oil exports. Unlike the shallow mainland coast, its deep-water port is the only facility capable of docking large oil tankers, making it Iran’s primary economic lifeline.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
Apr 07, 2026 5:39 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
സമയപരിധി അവസാനിക്കുന്നു; ഇറാന്റെ പ്രധാന ക്രൂഡ് ഓയിൽ കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപിന് നേരെ അമേരിക്കൻ ആക്രമണം









