advertisement

'അധിക്ഷേപം അനുഗ്രഹമായി കാണുന്നു, പിണറായിയുടെ കാലം കഴിഞ്ഞു' വീണ്ടും 'പോ മോനേ വിജയാ' എന്ന് രേവന്ത് റെഡ്ഡി

Last Updated:

തന്റെ ചോദ്യങ്ങൾക്ക് പിണറായിക്ക് ഉത്തരമില്ല. മോദിയെ പിന്തുടരുന്നതിനെക്കുറിച്ചും മറുപടിയില്ല. പ്രായത്തെയും പദവിയും ബഹുമാനിക്കുന്നു. പിണറായിയുടെ വല്യേട്ടനാണ് മോദിയെന്നും അദ്ദേഹം പറഞ്ഞു. 'പിണറായി വിജയന്റെ കാലം കഴിഞ്ഞു. ബൈ ബൈ പിണറായി'- രേവന്ത് റെഡ്ഡി പറഞ്ഞു

രേവന്ത് റെ‍ഡ്ഡി
രേവന്ത് റെ‍ഡ്ഡി
തിരുവനന്തപുരം: 'പോ മോനേ വിജയാ' പരാമർശം ആവർത്തിച്ച് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. പിണറായി വിജയന്റെ അധിക്ഷേപം അനു​ഗ്രഹമായി കാണുന്നുവെന്നും ഗൗനിക്കുന്നില്ലെന്നും രേവന്ത് റെഡ്ഡി പറ‍ഞ്ഞു. കേരളത്തിലെ ജനങ്ങളെ അധിക്ഷേപിക്കരുതെന്നും പിണറായിയുടെ കാലം കഴിഞ്ഞുവെന്നും പറഞ്ഞ അദ്ദേഹം ബൈ ബൈ പിണറായി എന്ന് വിളിക്കുകയും ചെയ്തു. പത്തനാപുരം മണ്ഡലത്തിൽ നടന്ന പര്യാടനത്തിനിടയിലായിരുന്നു രേവന്ത് റെഡ്ഡിയുടെ പരാമര്‍ശം.
തന്റെ ചോദ്യങ്ങൾക്ക് പിണറായിക്ക് ഉത്തരമില്ല. മോദിയെ പിന്തുടരുന്നതിനെക്കുറിച്ചും മറുപടിയില്ല. പ്രായത്തെയും പദവിയും ബഹുമാനിക്കുന്നു. പിണറായിയുടെ വല്യേട്ടനാണ് മോദിയെന്നും അദ്ദേഹം പറഞ്ഞു. 'പിണറായി വിജയന്റെ കാലം കഴിഞ്ഞു. ബൈ ബൈ പിണറായി'- രേവന്ത് റെഡ്ഡി പറഞ്ഞു.
കണ്ണൂരിൽ വാർത്തസമ്മേളനത്തിനിടെ രേവന്ത് റെഡ്ഡിയുടെ ‘നീ പോ മോനെ വിജയാ’ എന്ന പരാമർശത്തേക്കുറിച്ച് മാധ്യമപ്രവർത്തകർ ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടിയായാണ് ‘ഡാഷ് മോനെ രേവന്താ..., മറുപടി വരുന്നുണ്ട്’ എന്ന് മുഖ്യമന്ത്രി പറഞ്ഞത്. ‘രേവന്ത് റെഡ്ഡി ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രി സ്ഥാനത്തിരിക്കുന്ന ഒരാൾ സാധാരണ ഗതിയിൽ കാണിക്കേണ്ട ചില രീതികളുണ്ട്. മര്യാദകളുണ്ട്. അതിനൊക്കെ ചേർന്ന രീതിയിലാണോ അദ്ദേഹത്തിന്റെ ഈ ഇടപെടൽ വന്നിട്ടുള്ളതെന്ന് അദ്ദേഹം തന്നെ സ്വയം ചിന്തിക്കട്ടെ. ഏതായാലും അദ്ദേഹം പരസ്യമായി ഉന്നയിച്ച സാഹചര്യത്തിൽ ഞാൻ പരസ്യമായി തന്നെ മറുപടി കൊടുക്കുന്നുണ്ട്. ഇപ്പോൾ അത് വിശദമാക്കുന്നില്ല. അതുകൊണ്ട് രേവന്ത് റെഡ്ഡിയോട് ഡാഷ് മോനേ രേവന്താ മറുപടി വരുന്നുണ്ട് എന്ന് മാത്രമേ ഇപ്പോൾ പറയാനുള്ളൂ’ -പിണറായി വിജയൻ പറഞ്ഞു.
advertisement
ഡാഷ് മോനേ പരാമർശം വിവാദമായതിന് പിന്നാലെ മുഖ്യമന്ത് പിണറായി വിജയൻ രേവന്ത് റെഡ്ഡിക്ക് മറുപടിക്കത്ത് അയച്ചു. ഡിയർ ശ്രീ രേവന്ത് റെഡ്ഡി എന്ന അഭിസംബോധനയോടെ തുടങ്ങുന്ന കത്തിൽ കേരളം കൈവരിച്ച നേട്ടങ്ങൾ അക്കമിട്ട് മുഖ്യമന്ത്രി നിരത്തുന്നുണ്ട്.
`പോകും, മുന്നോട്ട് തന്നെ പോകും നവകേരള സൃഷ്ടിയിലൂടെ എല്ലാവർക്കും മാതൃക കാട്ടി മുന്നോട്ട് തന്നെ പോകും' എന്ന് പറഞ്ഞുകൊണ്ടാണ് കത്ത് അവസാനിപ്പിക്കുന്നത്.
Summary: Telangana Chief Minister Revanth Reddy has escalated his verbal duel with Kerala CM Pinarayi Vijayan, repeating his controversial "Po Mone Vijaya" remark during an election campaign in Pathanapuram. Responding to Pinarayi Vijayan’s recent "Dash mone" comment, Revanth Reddy stated that he views the CM's abuse as a "blessing" and remains unfazed by it.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'അധിക്ഷേപം അനുഗ്രഹമായി കാണുന്നു, പിണറായിയുടെ കാലം കഴിഞ്ഞു' വീണ്ടും 'പോ മോനേ വിജയാ' എന്ന് രേവന്ത് റെഡ്ഡി
Next Article
advertisement
'മുഖ്യമന്ത്രിക്ക് സമനില തെറ്റി, ഒന്നുകൂടി തെറ്റിയാൽ ആ ഡാഷും കൂടി പൂരിപ്പിച്ചേനെ...' വി ഡി സതീശൻ
'മുഖ്യമന്ത്രിക്ക് സമനില തെറ്റി, ഒന്നുകൂടി തെറ്റിയാൽ ആ ഡാഷും കൂടി പൂരിപ്പിച്ചേനെ...' വി ഡി സതീശൻ
  • മുഖ്യമന്ത്രി പിണറായി വിജയന്റെ 'ഡാഷ് മോനെ' പരാമർശം വിവാദമായതിനെ വി ഡി സതീശൻ വിമർശിച്ചു

  • സമനില തെറ്റിയ മുഖ്യമന്ത്രിക്ക് വീണ്ടും തെറ്റിയാൽ കേരളത്തിന് വലിയ നാണക്കേടാകുമെന്ന് സതീശൻ

  • മാത്യു കുഴല്‍നാടന്‍ ശബ്ദരേഖ ഗുരുതരമാണെന്നും മന്ത്രി കെ കൃഷ്ണന്‍കുട്ടി ഉടൻ രാജിവെക്കണമെന്നും അഭിപ്രായം

View All
advertisement