'സുഹൃത്തിനപ്പുറം ഒരു സഹോദരൻ' ഇസ്രായേൽ പാർലമെന്റിൽ പ്രധാനമന്ത്രി മോദിയെ പ്രശംസിച്ച് നെതന്യാഹു
- Published by:Nandu Krishnan
- news18-malayalam
Last Updated:
ഒൻപത് വർഷത്തിന് ശേഷം ഇസ്രായേലിലെത്തിയ പ്രധാനമന്ത്രി മോദിക്ക് ഭരണ-പ്രതിപക്ഷ ഭേദമില്ലാതെ പാർലമെന്റ് അംഗങ്ങൾ ഉജ്ജ്വല സ്വീകരണമാണ് നൽകിയത്
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ 'മഹാനായ സുഹൃത്ത്' എന്നും 'സഹോദരൻ' എന്നും വിശേഷിപ്പിച്ച് ബെഞ്ചമിൻ നെതന്യാഹു. ഇസ്രായേൽ പാർലമെന്റായ ക്നെസെറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയെ മഹത്തായ ശക്തി എന്നാണ് പാർലമെന്റിലെ പ്രസംഗത്തിൽ നെതന്യാഹു വിശേഷിപ്പിച്ചത്. ഒൻപത് വർഷത്തിന് ശേഷം ഇസ്രായേലിലെത്തിയ പ്രധാനമന്ത്രി മോദിക്ക് ഭരണ-പ്രതിപക്ഷ ഭേദമില്ലാതെ പാർലമെന്റ് അംഗങ്ങൾ ഉജ്ജ്വല സ്വീകരണമാണ് നൽകിയത്.
"എന്റെ പ്രിയ സുഹൃത്തേ നരേന്ദ്ര, നിങ്ങളുടെ സന്ദർശനത്തിൽ ഞാൻ വളരെയധികം വികാരാധീനനാണ്. ഇസ്രായേലിന്റെ വലിയ സുഹൃത്തായ, ഇന്ത്യ-ഇസ്രായേൽ സഖ്യത്തിന്റെ പോരാളിയായ, ലോകവേദിയിലെ മഹാനായ നേതാവായ താങ്കളുടെ സാന്നിധ്യം പോലെ എന്നെ മറ്റൊന്നും സ്പർശിച്ചിട്ടില്ല," നെതന്യാഹു പറഞ്ഞു.
മോദി വെറുമൊരു സുഹൃത്തല്ല, അതിനപ്പുറം ഒരു സഹോദരനാണെന്ന് പറയാൻ താൻ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള വ്യാപാരം ഇരട്ടിയായെന്നും പ്രധാന മേഖലകളിലെ സഹകരണം മൂന്നിരട്ടിയായി വർദ്ധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സത്യത്തിന് വേണ്ടിയും ഇസ്രായേലിന് വേണ്ടിയും നിലകൊള്ളുന്നതിന് അദ്ദേഹം മോദിയെ അഭിനന്ദിക്കുകയും ചെയ്തു.
advertisement
150 കോടിയോളം ജനങ്ങളുള്ള ഇന്ത്യ ഒരു വലിയ ശക്തിയാണെന്നും വലിപ്പത്തിൽ ചെറുതാണെങ്കിലും ഇസ്രായേലും ഒരു വലിയ ശക്തി തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. ഈ സഖ്യം ഇരുരാജ്യങ്ങളുടെയും വ്യക്തിഗത ശക്തിയെയും കഴിവുകളെയും ഇരട്ടിപ്പിക്കുകയാണ് ചെയ്യുന്നത്. ലോകമെമ്പാടും യഹൂദ വിരുദ്ധത വർദ്ധിച്ചുകൊണ്ടിരിക്കുമ്പോഴും, ജൂതമതക്കാരെ ഒരിക്കലും പീഡിപ്പിക്കാതെ സ്വാഗതം ചെയ്ത സംസ്കാരമാണ് ഇന്ത്യയുടേതെന്നും അത് തങ്ങൾ മറക്കില്ലെന്നും നെതന്യാഹു പറഞ്ഞു.തീവ്രവാദ ഇസ്‌ലാമിനെ നേരിടാൻ രാജ്യങ്ങളുടെ ഒരു "ഉരുക്ക് സഖ്യം" (Iron alliance) ഇന്ത്യയും ഇസ്രായേലും ചേർന്ന് കെട്ടിപ്പടുക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
Feb 26, 2026 10:23 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
'സുഹൃത്തിനപ്പുറം ഒരു സഹോദരൻ' ഇസ്രായേൽ പാർലമെന്റിൽ പ്രധാനമന്ത്രി മോദിയെ പ്രശംസിച്ച് നെതന്യാഹു








