advertisement

'എന്റെ രാഷ്ട്രീയ നിലപാട് എന്നും പാർട്ടിയ്ക്കൊപ്പം' വിഎസിന്റെ മകൻ അരുൺകുമാർ

Last Updated:

പാർട്ടിയുടെ സംഘടനാപരമായ തീരുമാനത്തെ അംഗീകരിക്കുക എന്നതാണ് ഒരു കമ്മ്യൂണിസ്റ്റുകാരന്റെ പ്രാഥമികമായ മര്യാദയെന്നും അരുൺ കുമാർ

Rapid Read
വി.എസ്. അച്യുതാനന്ദൻ, വി.എ. അരുൺകുമാർ
വി.എസ്. അച്യുതാനന്ദൻ, വി.എ. അരുൺകുമാർ
മലമ്പുഴയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായേക്കുമെന്ന വാർത്തകളോട് പ്രതികരിച്ച് മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ മകൻ വി.എ. അരുൺ കുമാർ.തിരഞ്ഞെടുപ്പ് അടുത്തതോടെ മലമ്പുഴയടക്കമുള്ള മണ്ഡലങ്ങളെ കേന്ദ്രീകരിച്ച് പല വാർത്തകളും അഭ്യൂഹങ്ങളും പരക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും തന്റെ രാഷ്ട്രീയ പ്രവേശം ഏതെങ്കിലും തെരഞ്ഞെടുപ്പുമായി ബന്ധിപ്പിക്കുന്നത് വേദനാജനകമാണെന്നും അരുൺകുമാർ അരുൺകുമാർ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
ബാലസംഘ കാലഘട്ടം മുതൽ ഇടതുപക്ഷത്തോടൊപ്പമാണ് ജിവിച്ചു വരുന്നത്. പാർട്ടിയുടെ സംഘടനാപരമായ തീരുമാനത്തെ അംഗീകരിക്കുക എന്നതാണ് ഒരു കമ്മ്യൂണിസ്റ്റുകാരന്റെ പ്രാഥമികമായ മര്യാദയെന്നും തന്റെ നിലപാട് പാർട്ടിയ്ക്കൊപ്പം മാത്രമാണെന്നും അരുണകുമാർ കൂട്ടിച്ചേർത്തു
ഫേസ്ബുക്ക് കുറിപ്പിന്റെ പുർണരൂപം
തിരുവനന്തപുരത്തെ ഔദ്യോഗിക തിരക്കുകളിൽ നിന്നും വാർത്താചക്രങ്ങളിൽ നിന്നും അല്പം മാറി ഇപ്പോൾ നഗരത്തിന് പുറത്ത് വ്യക്തിപരമായ ഒരാവശ്യത്തിനായുള്ള ഒരു യാത്രയിലാണ്.
advertisement
കഴിഞ്ഞ കുറച്ചു കാലമായി IHRD ഡയറക്ടറുടെ അധിക ചുമതലയടക്കം നിരവധി ഔദ്യോഗിക ഉത്തരവാദിത്തങ്ങൾ ഒരു പരാതിക്കും ഇടയില്ലാതെ ഞാൻ നിർവ്വഹിച്ചു വരികയാണ്. സ്ഥാനമാനങ്ങൾക്കോ പ്രമോഷനുകൾക്കോ അപ്പുറം ഏൽപ്പിച്ച ജോലി കൃത്യമായി ചെയ്യുക എന്നതായിരുന്നു എന്റെ രീതി. മുപ്പത് വർഷമായി തുടരുന്ന ഈ ഔദ്യോഗിക യാത്രയിൽ പലപ്പോഴും അർഹതപ്പെട്ട അംഗീകാരങ്ങൾ വൈകുന്നത് കണ്ടിട്ടുണ്ടെങ്കിലും, അച്ഛൻ പഠിപ്പിച്ച രാഷ്ട്രീയവും വ്യക്തിജീവിതവും എപ്പോഴും എന്നെ ഓർമ്മിപ്പിക്കുന്നത് 'ക്ഷമ'യുടെ പാഠങ്ങളാണ്.
advertisement
തിരഞ്ഞെടുപ്പ് അടുത്തതോടെ മലമ്പുഴയടക്കമുള്ള മണ്ഡലങ്ങളെ കേന്ദ്രീകരിച്ച് പല വാർത്തകളും അഭ്യൂഹങ്ങളും പരക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. എന്റെ രാഷ്ട്രീയ പ്രവേശം ഏതെങ്കിലും തെരഞ്ഞെടുപ്പുമായി ബന്ധിപ്പിക്കുന്നത് വേദനാജനകമാണ്. ബാലസംഘ കാലഘട്ടം മുതൽ ഇടതുപക്ഷത്തോടൊപ്പമാണ് ഞാൻ ജിവിച്ചു വരുന്നത്. പാർട്ടിയുടെ സംഘടനാപരമായ തീരുമാനത്തെ അംഗീകരിക്കുക എന്നതാണ് ഒരു കമ്മ്യൂണിസ്റ്റുകാരന്റെ പ്രാഥമികമായ മര്യാദ. വാർത്താ മാധ്യമ കോലാഹലങ്ങൾക്കപ്പുറം ആവർത്തിച്ച് പറയട്ടെ, എന്റെ നിലപാട് പാർട്ടിയ്ക്കൊപ്പം മാത്രമാണ്.
മടങ്ങിയെത്തിയ ശേഷം നമുക്ക് വീണ്ടും കാണാം.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'എന്റെ രാഷ്ട്രീയ നിലപാട് എന്നും പാർട്ടിയ്ക്കൊപ്പം' വിഎസിന്റെ മകൻ അരുൺകുമാർ
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement