Virat Kohli: പ്രേമദാസ സ്റ്റേഡിയത്തിൽ തുടർച്ചയായ നാലാം സെഞ്ചുറി; 13,000 റൺസ്; വിരാട് കോഹ്ലിക്ക് റെക്കോഡുകളുടെ പെരുമഴ
- Published by:Rajesh V
- news18-malayalam
Last Updated:
Records Broken By Virat Kohli: രാജ്യാന്തര ഏകദിനത്തിൽ 13,000 റൺസ് തികയ്ക്കുന്ന അഞ്ചാമത്തെ താരമാണ് കോലി. ഇന്നലെ കോഹ്ലി അടിച്ചെടുത്ത മറ്റ് റെക്കോർഡുകൾ നോക്കാം
കൊളംബോ: പ്രേമദാസ സ്റ്റേഡിയം ഹോം ഗ്രൗണ്ട് പോലെയാണെന്ന് വിരാട് കോഹ്ലി ഞായറാഴ്ച വീണ്ടും തെളിയിച്ചു. ഈ ഗ്രൗണ്ടിൽ തുടർച്ചയായ നാലാം സെഞ്ചറി നേടിയാണ് ഏകദിനത്തിലെ 13,000 റൺസെന്ന നാഴികക്കല്ല് കോഹ്ലി പിന്നിട്ടത്. ഇതിൽ 3 ഇന്നിങ്സുകളിലും കോഹ്ലി നോട്ടൗട്ടായിരുന്നു. രാജ്യാന്തര ഏകദിനത്തിൽ 13,000 റൺസ് തികയ്ക്കുന്ന അഞ്ചാമത്തെ താരമാണ് കോലി. ഇന്നലെ കോഹ്ലി അടിച്ചെടുത്ത മറ്റ് റെക്കോർഡുകൾ.
advertisement
ഏകദിനത്തിൽ 13,000 റൺസ് തികച്ച കോഹ്ലി കുറഞ്ഞ ഇന്നിങ്സിൽ ഈ നേട്ടം കൈവരിക്കുന്ന താരമായി. 267 ഇന്നിങ്സുകളിൽ നിന്നാണ് കോഹ്ലി ഈ നേട്ടം സ്വന്തമാക്കിയത്. 321 ഇന്നിങ്സുകളിൽ നിന്ന് 13,000 റൺസ് തികച്ച സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡാണ് മറികടന്നത്. ഏകദിനത്തിൽ 8,000 മുതൽ 13,000 റൺസ് വരെ എല്ലാ നാഴിക്കല്ലുകളും വേഗത്തിൽ പിന്നിട്ടതിന്റെ റെക്കോർഡ് കോഹ്ലിക്കാണ്.
advertisement
advertisement
advertisement
advertisement