കരിപ്പൂരും മംഗലാപുരവും മറന്നോ?; അപകടം പതിയിരിക്കുന്ന ലോകത്തെ 10 റൺവേകള്‍

Last Updated:
കരിപ്പൂരിലെയും മംഗലാപുരത്തെയും അപകടങ്ങൾ നമ്മുടെ ഓർമയിൽനിന്ന് മാഞ്ഞിട്ടില്ല. ഈ രണ്ടു വിമാനത്താവളങ്ങളും ടേബിൾ ടോപ്പ് റൺവേകളാണ്. അപകട സാധ്യത ഏറിയതാണ് ഇത്തരം റൺവേകൾ എന്നാണ് പൊതുവേ വിലയിരുത്തുന്നത്. പല കാരണങ്ങളാൽ അപകടസാധ്യതയേറിയ വേറെയും റൺവേകളുണ്ട് ലോകത്ത്. അവ ഏതെല്ലാമെന്ന് നമുക്ക് പരിശോധിക്കാം (റിപ്പോർട്ട്- പ്രവീണ പ്രഭാകരൻ)
1/11
 ഓരോ യാത്രകളും ഏറ്റവും സുരക്ഷിതമായിരിക്കണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നതാണ്. പ്രത്യേകിച്ച് വിമാനയാത്രകൾ. വിമാനത്തിന്റെ സുരക്ഷിതത്വം, റൺവേയുടെ സുരക്ഷിതത്വം, കാലാവസ്ഥ, പൈലറ്റുമാരുടെ പരിചയ സമ്പത്ത് എന്നിങ്ങനെ പല ഘടകങ്ങളുമുണ്ട് വിമാനയാത്രയുടെ സുരക്ഷയുമായി ബന്ധപ്പെട്ട്. കരിപ്പൂരിലെയും മംഗലാപുരത്തെയും അപകടങ്ങൾ നമ്മുടെ ഓർമയിൽനിന്ന് മാഞ്ഞിട്ടില്ല. ഈ രണ്ടു വിമാനത്താവളങ്ങളും ടേബിൾ ടോപ്പ് റൺവേകളാണ്. അപകട സാധ്യത ഏറിയതാണ് ഇത്തരം റൺവേകൾ എന്നാണ് പൊതുവേ വിലയിരുത്തുന്നത്. പല കാരണങ്ങളാൽ അപകടസാധ്യതയേറിയ വേറെയും റൺവേകളുണ്ട് ലോകത്ത്. അവ ഏതെല്ലാമെന്ന് നമുക്ക് പരിശോധിക്കാം.
ഓരോ യാത്രകളും ഏറ്റവും സുരക്ഷിതമായിരിക്കണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നതാണ്. പ്രത്യേകിച്ച് വിമാനയാത്രകൾ. വിമാനത്തിന്റെ സുരക്ഷിതത്വം, റൺവേയുടെ സുരക്ഷിതത്വം, കാലാവസ്ഥ, പൈലറ്റുമാരുടെ പരിചയ സമ്പത്ത് എന്നിങ്ങനെ പല ഘടകങ്ങളുമുണ്ട് വിമാനയാത്രയുടെ സുരക്ഷയുമായി ബന്ധപ്പെട്ട്. കരിപ്പൂരിലെയും മംഗലാപുരത്തെയും അപകടങ്ങൾ നമ്മുടെ ഓർമയിൽനിന്ന് മാഞ്ഞിട്ടില്ല. ഈ രണ്ടു വിമാനത്താവളങ്ങളും ടേബിൾ ടോപ്പ് റൺവേകളാണ്. അപകട സാധ്യത ഏറിയതാണ് ഇത്തരം റൺവേകൾ എന്നാണ് പൊതുവേ വിലയിരുത്തുന്നത്. പല കാരണങ്ങളാൽ അപകടസാധ്യതയേറിയ വേറെയും റൺവേകളുണ്ട് ലോകത്ത്. അവ ഏതെല്ലാമെന്ന് നമുക്ക് പരിശോധിക്കാം.
advertisement
2/11
  ലോകത്തിലെ ഏറ്റവും ചെറുതും അപകടകരവുമായ റൺവേകളിൽ ഒന്നാണ് ഫ്രാൻസിലെ കുർഷ്വൽ ആൾട്ടി പോർട്ട്. ആൽപ്‌സ് പർവതനിരയിൽ സ്ഥിതി ചെയ്യുന്ന വിമാനത്താവളത്തിന്റെ ചുറ്റും വൻ മലയിടുക്കുകളാണ്. ഇറക്കത്തിൽ നിർമിച്ചിരിക്കുന്ന റൺവേയുടെ നീളം വെറും 537 മീറ്റർ. വിമാനം പറന്നിറങ്ങുന്നതും ഉയരുന്നതും കുത്തനെയുള്ള പാറക്കെട്ടിൽ അവസാനിക്കുന്ന റൺവേയിലൂടെയാണ്. കൃത്യമായി ലാൻഡ് ചെയ്തില്ലെങ്കിൽ വിമാനം ഇടിക്കുവാനും തീപിടിക്കാനും സാധ്യതയുണ്ട്. റൺവേയുടെ ചരിവും, മൂടൽ മഞ്ഞും, കാലാവസ്ഥാ വ്യതിയാനവും പലപ്പോഴും ഇവിടെ അപകടഭീഷണി സൃഷ്ടിക്കുന്നതാണ്.
കുർഷ്വൽ ആൾട്ടി പോർട്ട്, ഫ്രാൻസ് - ലോകത്തിലെ ഏറ്റവും ചെറുതും അപകടകരവുമായ റൺവേകളിൽ ഒന്നാണ് ഫ്രാൻസിലെ കുർഷ്വൽ ആൾട്ടി പോർട്ട്. ആൽപ്‌സ് പർവതനിരയിൽ സ്ഥിതി ചെയ്യുന്ന വിമാനത്താവളത്തിന്റെ ചുറ്റും വൻ മലയിടുക്കുകളാണ്. ഇറക്കത്തിൽ നിർമിച്ചിരിക്കുന്ന റൺവേയുടെ നീളം വെറും 537 മീറ്റർ. വിമാനം പറന്നിറങ്ങുന്നതും ഉയരുന്നതും കുത്തനെയുള്ള പാറക്കെട്ടിൽ അവസാനിക്കുന്ന റൺവേയിലൂടെയാണ്. കൃത്യമായി ലാൻഡ് ചെയ്തില്ലെങ്കിൽ വിമാനം ഇടിക്കുവാനും തീപിടിക്കാനും സാധ്യതയുണ്ട്. റൺവേയുടെ ചരിവും, മൂടൽ മഞ്ഞും, കാലാവസ്ഥാ വ്യതിയാനവും പലപ്പോഴും ഇവിടെ അപകടഭീഷണി സൃഷ്ടിക്കുന്നതാണ്.
advertisement
3/11
  ന്യൂസിലാൻഡിലെ ഏറ്റവും തിരക്കേറിയ രണ്ടാമത്തെ വിമാനത്താവളമാണ് വെല്ലിംഗ്‌ടൺ വിമാനത്താവളം. ന്യൂസിലാൻഡിന്റെ തലസ്ഥാന നഗരമായ വെല്ലിങ്‌ടണിലെ റോങ്കോട്ടായിയിലാണ് ഈ വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. വളരെ ചെറിയ റൺവേയാണ് ഇവിടെയുള്ളത്. ദൂരം വെറും 6351 അടി. വിമാനത്താവളത്തിന്റെ രണ്ട് അറ്റങ്ങളിലുമായി ജലാശയങ്ങളുണ്ട്. ചെറുവിമാനങ്ങൾക്ക് മാത്രമേ ഇവിടെ ലാൻഡിംഗ് സാധ്യമാകു. ശക്തമായ കാറ്റ് വിമാനങ്ങളുടെ അപകടകരമായ ലാൻഡിംഗിന് കാരണമാകുന്നതാണ് ഇവിടെ ഏറ്റവും അപകടസാധ്യത ഉയർത്തുന്നത്.
വെല്ലിംഗ്‌ടൺ വിമാനത്താവളം, ന്യൂസിലാൻഡ്- ന്യൂസിലാൻഡിലെ ഏറ്റവും തിരക്കേറിയ രണ്ടാമത്തെ വിമാനത്താവളമാണ് വെല്ലിംഗ്‌ടൺ വിമാനത്താവളം. ന്യൂസിലാൻഡിന്റെ തലസ്ഥാന നഗരമായ വെല്ലിങ്‌ടണിലെ റോങ്കോട്ടായിയിലാണ് ഈ വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. വളരെ ചെറിയ റൺവേയാണ് ഇവിടെയുള്ളത്. ദൂരം വെറും 6351 അടി. വിമാനത്താവളത്തിന്റെ രണ്ട് അറ്റങ്ങളിലുമായി ജലാശയങ്ങളുണ്ട്. ചെറുവിമാനങ്ങൾക്ക് മാത്രമേ ഇവിടെ ലാൻഡിംഗ് സാധ്യമാകു. ശക്തമായ കാറ്റ് വിമാനങ്ങളുടെ അപകടകരമായ ലാൻഡിംഗിന് കാരണമാകുന്നതാണ് ഇവിടെ ഏറ്റവും അപകടസാധ്യത ഉയർത്തുന്നത്.
advertisement
4/11
  ന്യൂസിലാൻഡിലെ തന്നെ തിരക്കേറിയ മറ്റൊരു രാജ്യാന്തര വിമാനത്താവളമാണ് ഗിസ്ബോൺ വിമാനത്താവളം. റെയിൽവേ ലൈനുള്ള ലോകത്തിലെ ചുരുക്കം വിമാനത്താവളങ്ങളിൽ ഒന്ന്. എയർ സ്ട്രിപ്പിന്റെ നടുവിലൂടെയാണ് റെയിൽവേ ട്രാക്ക് കടന്നുപോകുന്നത്. അതായത് വിമാനങ്ങൾ ടേക്ക് ഓഫും ലാൻഡും ചെയ്യുന്ന അതേ ഭാഗത്തുകൂടി ട്രെയിനുകളും കടന്നുപോകുന്നു. ഇതു തന്നെയാണ് അപകടസാധ്യത വർധിപ്പിക്കുന്ന കാര്യം. ഏതാണ്ട് 160 ഹെക്ടർ വിസ്തൃതിയിലാണ് ഈ വിമാനത്താവളമുള്ളത്.
ഗിസ്ബോൺ വിമാനത്താവളം, ന്യൂസിലാൻഡ് - ന്യൂസിലാൻഡിലെ തന്നെ തിരക്കേറിയ മറ്റൊരു രാജ്യാന്തര വിമാനത്താവളമാണ് ഗിസ്ബോൺ വിമാനത്താവളം. റെയിൽവേ ലൈനുള്ള ലോകത്തിലെ ചുരുക്കം വിമാനത്താവളങ്ങളിൽ ഒന്ന്. എയർ സ്ട്രിപ്പിന്റെ നടുവിലൂടെയാണ് റെയിൽവേ ട്രാക്ക് കടന്നുപോകുന്നത്. അതായത് വിമാനങ്ങൾ ടേക്ക് ഓഫും ലാൻഡും ചെയ്യുന്ന അതേ ഭാഗത്തുകൂടി ട്രെയിനുകളും കടന്നുപോകുന്നു. ഇതു തന്നെയാണ് അപകടസാധ്യത വർധിപ്പിക്കുന്ന കാര്യം. ഏതാണ്ട് 160 ഹെക്ടർ വിസ്തൃതിയിലാണ് ഈ വിമാനത്താവളമുള്ളത്.
advertisement
5/11
  ജപ്പാനിലെ ഒസാക്ക ഉൾക്കടലിലെ മനുഷ്യ നിർമിത ദ്വീപിലാണ് കൻസായി അന്താരാഷ്ട വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. ഭൂകമ്പങ്ങൾ, ചുഴലിക്കാറ്റുകൾ, കൊടുങ്കാറ്റുകൾ എന്നിവ തുടർച്ചയായി ഉണ്ടാകുന്ന പ്രദേശമാണെന്നതാണ് ഈ വിമാനത്താവളത്തിൽ അപകടസാധ്യത വർധിപ്പിക്കുന്നത്. ചെറിയ പിഴവ് സംഭവിച്ചാൽ വിമാനം കടലിൽ മുങ്ങുമെന്ന ഭീതി എപ്പോഴുമുണ്ട്. അതുകൊണ്ടുതന്നെ ഇവിടേക്ക് സർവീസ് നടത്തുന്ന വിമാനങ്ങളുടെ പൈലറ്റുമാർക്ക് പ്രത്യേക പരിശീലനം നൽകാറുണ്ട്.
കൻസായി രാജ്യാന്തര വിമാനത്താവളം, ജപ്പാൻ- ജപ്പാനിലെ ഒസാക്ക ഉൾക്കടലിലെ മനുഷ്യ നിർമിത ദ്വീപിലാണ് കൻസായി അന്താരാഷ്ട വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. ഭൂകമ്പങ്ങൾ, ചുഴലിക്കാറ്റുകൾ, കൊടുങ്കാറ്റുകൾ എന്നിവ തുടർച്ചയായി ഉണ്ടാകുന്ന പ്രദേശമാണെന്നതാണ് ഈ വിമാനത്താവളത്തിൽ അപകടസാധ്യത വർധിപ്പിക്കുന്നത്. ചെറിയ പിഴവ് സംഭവിച്ചാൽ വിമാനം കടലിൽ മുങ്ങുമെന്ന ഭീതി എപ്പോഴുമുണ്ട്. അതുകൊണ്ടുതന്നെ ഇവിടേക്ക് സർവീസ് നടത്തുന്ന വിമാനങ്ങളുടെ പൈലറ്റുമാർക്ക് പ്രത്യേക പരിശീലനം നൽകാറുണ്ട്.
advertisement
6/11
  ലോകത്തിലെ ഏറ്റവും അപകടപരമായ മൂന്നാമത്തെ വിമാനത്താവളമാണ് ഗുസ്താഫ് വിമാനത്താവളം. കരീബിയൻ ദ്വീപായ സെന്റ് ബർത്തെമിയിലെ സെന്റ് ജീൻ ഗ്രാമത്തിലാണ് ഈ വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. വളരെ ചെറിയ റൺവേ ആയതിനാൽ 20 പേരുള്ള സ്വകാര്യ വിമാനങ്ങൾക്ക് മാത്രമേ ഇറങ്ങാൻ കഴിയൂ. കടൽ തീരത്തിലേക്ക് എന്ന ദിശയിൽ റൺവേ നിർമിച്ചിരിക്കുന്നതിനാൽ വിമാനം ലാൻഡ് ചെയ്യുന്ന പൈലറ്റുമാർക്ക് പ്രത്യേക പരിശീലനം ആവശ്യമാണ്.
ഗുസ്താഫ് വിമാനത്താവളം, സെന്റ് ബർത്തലെമി- ലോകത്തിലെ ഏറ്റവും അപകടപരമായ മൂന്നാമത്തെ വിമാനത്താവളമാണ് ഗുസ്താഫ് വിമാനത്താവളം. കരീബിയൻ ദ്വീപായ സെന്റ് ബർത്തെമിയിലെ സെന്റ് ജീൻ ഗ്രാമത്തിലാണ് ഈ വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. വളരെ ചെറിയ റൺവേ ആയതിനാൽ 20 പേരുള്ള സ്വകാര്യ വിമാനങ്ങൾക്ക് മാത്രമേ ഇറങ്ങാൻ കഴിയൂ. കടൽ തീരത്തിലേക്ക് എന്ന ദിശയിൽ റൺവേ നിർമിച്ചിരിക്കുന്നതിനാൽ വിമാനം ലാൻഡ് ചെയ്യുന്ന പൈലറ്റുമാർക്ക് പ്രത്യേക പരിശീലനം ആവശ്യമാണ്.
advertisement
7/11
  കരീബിയൻ ദ്വീപായ സെന്റ് മാർട്ടിനിലെ പ്രധാന വിമാനത്താവളമാണ് പ്രിൻസസ് ജൂലിയാന വിമാനത്താവളം. താഴ്ന്ന നിലയിലുള്ള ലാൻഡിംഗുകൾക്ക് പേരു കേട്ട ഈ വിമാനത്താവളം പ്രശസ്തമായ മഹോ ബീച്ചിന് വളരെ അടുത്താണ് സ്ഥിതി ചെയ്യുന്നത്. ദ്വീപിന്റെ സ്ഥലപരിമിതി തന്നെയാണ് ബീച്ചിനോട് ചേർന്ന് വിമാനത്താവളം നിർമിക്കാൻ കാരണമായത്. 7150 അടി മാത്രം നീളം ഉള്ള ചെറിയ റൺവേ ആയതിനാൽ ലാൻഡിംഗിന് മുമ്പായി വിമാനങ്ങൾ കടൽത്തീരത്തിനും ചില റോഡുകൾക്കും മുകളിലൂടെ കുറഞ്ഞ ഉയരത്തിൽ പറക്കേണ്ടതുണ്ട്. ഇത് പലപ്പോഴും അപകടകരമായ സാഹചര്യം സൃഷ്ടിക്കുന്നു. ഇക്കാരണത്താൽ ലോകത്തിലെ ഏറ്റവും അപകടകരമായ വിമാനത്താവളങ്ങളിൽ ഒന്നായി ഇതിനെ കണക്കാക്കുന്നു. ശ്രദ്ധിച്ച് ലാൻഡ് ചെയ്തില്ലെങ്കിൽ വിമാനം കടലിൽ കിടക്കും.
പ്രി‍ൻസസ് ജൂലിയാന രാജ്യാന്തര വിമാനത്താവളം, സെന്റ് മാർട്ടിൻ- കരീബിയൻ ദ്വീപായ സെന്റ് മാർട്ടിനിലെ പ്രധാന വിമാനത്താവളമാണ് പ്രിൻസസ് ജൂലിയാന വിമാനത്താവളം. താഴ്ന്ന നിലയിലുള്ള ലാൻഡിംഗുകൾക്ക് പേരു കേട്ട ഈ വിമാനത്താവളം പ്രശസ്തമായ മഹോ ബീച്ചിന് വളരെ അടുത്താണ് സ്ഥിതി ചെയ്യുന്നത്. ദ്വീപിന്റെ സ്ഥലപരിമിതി തന്നെയാണ് ബീച്ചിനോട് ചേർന്ന് വിമാനത്താവളം നിർമിക്കാൻ കാരണമായത്. 7150 അടി മാത്രം നീളം ഉള്ള ചെറിയ റൺവേ ആയതിനാൽ ലാൻഡിംഗിന് മുമ്പായി വിമാനങ്ങൾ കടൽത്തീരത്തിനും ചില റോഡുകൾക്കും മുകളിലൂടെ കുറഞ്ഞ ഉയരത്തിൽ പറക്കേണ്ടതുണ്ട്. ഇത് പലപ്പോഴും അപകടകരമായ സാഹചര്യം സൃഷ്ടിക്കുന്നു. ഇക്കാരണത്താൽ ലോകത്തിലെ ഏറ്റവും അപകടകരമായ വിമാനത്താവളങ്ങളിൽ ഒന്നായി ഇതിനെ കണക്കാക്കുന്നു. ശ്രദ്ധിച്ച് ലാൻഡ് ചെയ്തില്ലെങ്കിൽ വിമാനം കടലിൽ കിടക്കും.
advertisement
8/11
  തെക്കൻ ഗ്രീൻലാൻഡിലെ ഏക അന്താരാഷ്ട്ര വിമാനത്താവളമാണ് നർ സാർസുവാ. ലോകത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ലാൻഡിംഗ് ഇവിടെയാണ്. താഴ്‌വരയിൽ സ്ഥിതി ചെയ്യുന്നത് കൊണ്ട് പർവതങ്ങൾക്കും അരുവികൾക്കും മുകളിലൂടെ പറക്കേണ്ടതുണ്ട്. കാറ്റും കാലാവസ്ഥാ വ്യതിയാനവും ലാൻഡിംഗിന് വെല്ലുവിളി ആകാറുണ്ട്. റൺവേയുടെ നീളം 6000 അടി മാത്രമാണ്. ഇതിനെല്ലാം പുറമേ വിാനത്താവളത്തിന് സമീപത്തായി ഒരു അഗ്നിപർവതമുണ്ടെന്നതും അപകടസാധ്യത സൃഷ്ടിക്കുന്നു.
നർ സാർസുവാ വിമാനത്താവളം, ഗ്രീൻലാൻഡ്- തെക്കൻ ഗ്രീൻലാൻഡിലെ ഏക അന്താരാഷ്ട്ര വിമാനത്താവളമാണ് നർ സാർസുവാ. ലോകത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ലാൻഡിംഗ് ഇവിടെയാണ്. താഴ്‌വരയിൽ സ്ഥിതി ചെയ്യുന്നത് കൊണ്ട് പർവതങ്ങൾക്കും അരുവികൾക്കും മുകളിലൂടെ പറക്കേണ്ടതുണ്ട്. കാറ്റും കാലാവസ്ഥാ വ്യതിയാനവും ലാൻഡിംഗിന് വെല്ലുവിളി ആകാറുണ്ട്. റൺവേയുടെ നീളം 6000 അടി മാത്രമാണ്. ഇതിനെല്ലാം പുറമേ വിാനത്താവളത്തിന് സമീപത്തായി ഒരു അഗ്നിപർവതമുണ്ടെന്നതും അപകടസാധ്യത സൃഷ്ടിക്കുന്നു.
advertisement
9/11
  പേരിനൊരു റൺവേ ഇല്ലെന്നതാണ് ബറ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. സ്കോട്‌ലൻഡിലെ ബറ ദ്വീപിൽ കടൽക്കരയിലാണ് വിമാനത്താവളമുള്ളത്. റൺവേ ഇല്ലാത്ത ഇവിടെ മണലിലാണ് വിമാനങ്ങളുടെ ലാൻഡിംഗ്. 20 സീറ്റിൽ കൂടുതൽ ഉള്ള വിമാനങ്ങൾ ഇവിടെ വരാറില്ല. വേലിയേറ്റ സമയത്തും ലാൻഡിംഗും ടേക്ക് ഓഫും ഇല്ലെന്നതും മറ്റൊരു പ്രത്യേകതയാണ്.
ബറ രാജ്യാന്തര വിമാനത്താവളം, സ്കോട്‌ലൻഡ്- പേരിനൊരു റൺവേ ഇല്ലെന്നതാണ് ബറ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. സ്കോട്‌ലൻഡിലെ ബറ ദ്വീപിൽ കടൽക്കരയിലാണ് വിമാനത്താവളമുള്ളത്. റൺവേ ഇല്ലാത്ത ഇവിടെ മണലിലാണ് വിമാനങ്ങളുടെ ലാൻഡിംഗ്. 20 സീറ്റിൽ കൂടുതൽ ഉള്ള വിമാനങ്ങൾ ഇവിടെ വരാറില്ല. വേലിയേറ്റ സമയത്തും ലാൻഡിംഗും ടേക്ക് ഓഫും ഇല്ലെന്നതും മറ്റൊരു പ്രത്യേകതയാണ്.
advertisement
10/11
  ലോകത്തിലെ ഏറ്റവും അപകടകരമായ വിമാനത്താവളമാണ് ലുക്ല എയർപോർട്ട് എന്നറിയപ്പെടുന്ന നേപ്പാളിലെ ടെൻസിങ് ഹിലരി എയർപോർട്ട്. ഹിമാലയൻ മലനിരകൾക്ക് നടുവിലായിട്ടാണ് ഇതു സ്ഥിതി ചെയ്യുന്നത്. എവറസ്റ്റ് ബേസ് ക്യാംപിൽ പോകുന്നവരുടെ കവാടമാണ് സമുദ്രനിരപ്പിൽ നിന്നും 9400 അടി ഉയരത്തിലുള്ള ഈ വിമാനത്താവളം. കാറ്റിന്റെ വേഗതയും ഹിമാലയൻ കാലാവസ്ഥയുമാണ് ഇവിടെ പ്രതിസന്ധി സൃഷ്ടിക്കാറുള്ളത്. 527 മീറ്റർ മാത്രമുള്ള ചെറിയ റൺവേയാണ് ഇവിടെയുള്ളത്. റൺവേയുടെ 12 ശതമാനം വളവ് വിമാനത്തിന്റെ വേഗതയെ ബാധിക്കാറുണ്ട്. കഴിഞ്ഞ 60 വർഷത്തിനിടെ ചെറുതാണെങ്കിലും നിരവധി അപകടങ്ങൾ ഇവിടെ ഉണ്ടായിട്ടുണ്ട്.
ടെൻസിംഗ് ഹിലരി വിമാനത്താവളം, നേപ്പാൾ- ലോകത്തിലെ ഏറ്റവും അപകടകരമായ വിമാനത്താവളമാണ് ലുക്ല എയർപോർട്ട് എന്നറിയപ്പെടുന്ന നേപ്പാളിലെ ടെൻസിങ് ഹിലരി എയർപോർട്ട്. ഹിമാലയൻ മലനിരകൾക്ക് നടുവിലായിട്ടാണ് ഇതു സ്ഥിതി ചെയ്യുന്നത്. എവറസ്റ്റ് ബേസ് ക്യാംപിൽ പോകുന്നവരുടെ കവാടമാണ് സമുദ്രനിരപ്പിൽ നിന്നും 9400 അടി ഉയരത്തിലുള്ള ഈ വിമാനത്താവളം. കാറ്റിന്റെ വേഗതയും ഹിമാലയൻ കാലാവസ്ഥയുമാണ് ഇവിടെ പ്രതിസന്ധി സൃഷ്ടിക്കാറുള്ളത്. 527 മീറ്റർ മാത്രമുള്ള ചെറിയ റൺവേയാണ് ഇവിടെയുള്ളത്. റൺവേയുടെ 12 ശതമാനം വളവ് വിമാനത്തിന്റെ വേഗതയെ ബാധിക്കാറുണ്ട്. കഴിഞ്ഞ 60 വർഷത്തിനിടെ ചെറുതാണെങ്കിലും നിരവധി അപകടങ്ങൾ ഇവിടെ ഉണ്ടായിട്ടുണ്ട്.
advertisement
11/11
  കരീബിയൻ ദ്വീപിലെ പ്രി‍ൻസസ് ജൂലിയാന രാജ്യാന്തര വിമാനത്താവളത്തെക്കുറിച്ച് നമ്മൾ നേരത്തെ പരിശോധിച്ചിരുന്നു. അതേ വിമാനത്താവളം തന്നെയുള്ള സെന്റ്മാർട്ടിനിലാണ് ജുവാഞ്ചേ ഇ യറാസ്ക്വിൻ വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. ലോകത്തിലെ തന്നെ ഏറ്റവും ചെറിയ വിമാനത്താവളമാണ് ഇത്. റൺവേ തുടങ്ങുന്നതും അവസാനിക്കുന്നതും കടൽ ഇടുക്കിലാണ്. റൺവേയുടെ ഒരു വശത്ത് പർവതവും മറുവശത്ത് കടലുമാണ്. റൺവേയിൽ കൃത്യമായി ഇറക്കിയിലെങ്കിൽ വിമാനം നേരെ ചെന്ന് വീഴുന്നത് കടലിലാണ്. 400 മീറ്റർ മാത്രമാണ് റൺവേയുടെ നീളം. ചെറുവിമാനങ്ങൾ മാത്രമാണ് ഇവിടേക്ക് എത്തുന്നത്.
ജുവാഞ്ചോ ഇ യറാസ്ക്വിൻ വിമാനത്താവളം, സെന്റ് മാർട്ടിൻ- കരീബിയൻ ദ്വീപിലെ പ്രി‍ൻസസ് ജൂലിയാന രാജ്യാന്തര വിമാനത്താവളത്തെക്കുറിച്ച് നമ്മൾ നേരത്തെ പരിശോധിച്ചിരുന്നു. അതേ വിമാനത്താവളം തന്നെയുള്ള സെന്റ്മാർട്ടിനിലാണ് ജുവാഞ്ചേ ഇ യറാസ്ക്വിൻ വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. ലോകത്തിലെ തന്നെ ഏറ്റവും ചെറിയ വിമാനത്താവളമാണ് ഇത്. റൺവേ തുടങ്ങുന്നതും അവസാനിക്കുന്നതും കടൽ ഇടുക്കിലാണ്. റൺവേയുടെ ഒരു വശത്ത് പർവതവും മറുവശത്ത് കടലുമാണ്. റൺവേയിൽ കൃത്യമായി ഇറക്കിയിലെങ്കിൽ വിമാനം നേരെ ചെന്ന് വീഴുന്നത് കടലിലാണ്. 400 മീറ്റർ മാത്രമാണ് റൺവേയുടെ നീളം. ചെറുവിമാനങ്ങൾ മാത്രമാണ് ഇവിടേക്ക് എത്തുന്നത്.
advertisement
Himachal Pradesh | സമ്പൂർണ സാക്ഷരത നേടുന്ന നാലാമത് സംസ്ഥാനമായി ഹിമാചൽ പ്രദേശ്
Himachal Pradesh | സമ്പൂർണ സാക്ഷരത നേടുന്ന നാലാമത് സംസ്ഥാനമായി ഹിമാചൽ പ്രദേശ്
  • ഹിമാചൽ പ്രദേശ് 99.3% സാക്ഷരതാ നിരക്കോടെ സമ്പൂർണ സാക്ഷരത നേടിയ നാലാമത്തെ സംസ്ഥാനമായി.

  • മിസോറാം, ത്രിപുര, ഗോവ എന്നിവയ്‌ക്കൊപ്പം ഹിമാചൽ പ്രദേശ് സമ്പൂർണ സാക്ഷരത പട്ടികയിൽ ഇടം നേടി.

  • സാക്ഷരതാ ദിനത്തിൽ 'ഉല്ലാസ്' പരിപാടിയുടെ ഭാഗമായി ഹിമാചൽ സമ്പൂർണ സാക്ഷരത സംസ്ഥാനമായി പ്രഖ്യാപിച്ചു.

View All
advertisement