'കടിക്കരുത്': കവിളിൽ ചുംബിക്കണമെന്ന കന്യാസ്ത്രീയുടെ അഭ്യർഥന സ്വീകരിച്ച് മാർപാപ്പ

Last Updated:
നേരത്തെ ഇത് പോലൊരു സന്ദർശനത്തിനിടെ തന്റെ കൈ പിടിച്ചു വലിച്ച തീര്‍ഥാടകയുടെ കൈ മാർപാപ്പ ദേഷ്യത്തോടെ മാറ്റിയത് വിവാദം ഉയർത്തിയിരുന്നു
1/6
 വത്തിക്കാൻ: തീർഥാടകയുടെ കയ്യ് തട്ടിമാറ്റിയെന്ന വിവാദത്തിനിടെ ചുംബനം വേണമെന്ന കന്യാസ്ത്രീയുടെ അഭ്യർഥന സ്വീകരിച്ച് ഫ്രാന്‍‌സിസ് മാർപാപ്പ. വത്തിക്കാൻ ആഡിറ്റോറിയത്തിലെ പതിവ് ആഴ്ച സന്ദർശനത്തിനിടെയാണ് സംഭവം.

advertisement
2/6
 ബാരിക്കേഡിന് പിന്നിൽ നിൽക്കുന്ന നൂറുകണക്കിന് ആളുകള്‍ക്ക് പുഞ്ചിരി സമ്മാനിച്ച് നടന്നു വരുന്നതിനിടെയാണ് അപ്രതീക്ഷിതമായി ആള്‍ക്കൂട്ടത്തിലൊരു കന്യാസ്ത്രീ പോപ്പിനോട് ചുംബനം ആവശ്യപ്പെട്ടത്.

3/6
 ആദ്യം അകലം പാലിച്ചു നിന്നെങ്കിലും പിന്നീട് ഉപാധികളോടെ ചുംബനം നൽകാമെന്നായി. ' ഞാൻ ചുംബനം നൽകാം.. പക്ഷെ ശാന്തമായിരിക്കണം.. കടിക്കാൻ പാടില്ല... ' എന്നായിരുന്നു പോപ്പിന്റെ വാക്കുകൾ.

4/6
 കന്യാസ്ത്രീ ഇത് സമ്മതിച്ചതോടെ അവരുടെ അടുത്തേക്ക് നീങ്ങിയ മാർപാപ്പ കവിളിലായി സ്നേഹ ചുംബനം നൽകി. മാർപാപ്പയുടെ ആ ആർദ്ര നീക്കം കണ്ട് ചുറ്റും കൂടിയവരെല്ലാം സന്തോഷത്തോടെ ആർപ്പു വിളിക്കുകയും ചെയ്തു.

5/6
 നേരത്തെ ഇത് പോലൊരു സന്ദർശനത്തിനിടെ തന്റെ കൈ പിടിച്ചു വലിച്ച തീര്‍ഥാടകയുടെ കൈ മാർപാപ്പ ദേഷ്യത്തോടെ മാറ്റിയത് വിവാദം ഉയർത്തിയിരുന്നു. സംഭവത്തിൽ മാർപാപ്പ പിന്നീട് ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

6/6
 പെട്ടെന്ന് ദേഷ്യം വരുന്ന ആളാണ് പോപ്പെന്നാണ് ഈ സംഭവം വ്യക്തമാക്കുന്നതെന്നായിരുന്നു വിമർശകരുടെ വാദം. എന്നാൽ നടക്കാൻ പ്രയാസമുള്ള 83 കാരനായ മാര്‍പാപ്പ, പെട്ടെന്നുള്ള ഈ പിടിച്ചു വലിയിൽ വീഴാൻ സാധ്യതയുണ്ടെന്നായിരുന്നു മറിച്ചുള്ള വാദം.

Love Horoscope December 30 |സ്‌നേഹം തുറന്നു പ്രകടിപ്പിക്കാൻ ശ്രമിക്കണം ; നിങ്ങളുടെ വ്യക്തിത്വം മാറ്റാൻ ശ്രമിക്കരുത്: പ്രണയഫലം അറിയാം
സ്‌നേഹം തുറന്നു പ്രകടിപ്പിക്കാൻ ശ്രമിക്കണം ; നിങ്ങളുടെ വ്യക്തിത്വം മാറ്റാൻ ശ്രമിക്കരുത്: പ്രണയഫലം അറിയാം
  • കുംഭം രാശിക്കാർക്ക് ശക്തമായ വൈകാരിക ബന്ധങ്ങൾ അനുഭവപ്പെടും

  • മീനം രാശിക്കാർക്ക് അനിശ്ചിതത്വം, ആശയവിനിമയ തടസ്സങ്ങൾ നേരിടേണ്ടി വരാം

  • തുലാം രാശിക്കാർക്ക് കോപം നിയന്ത്രിച്ച് സംഘർഷങ്ങൾ ഒഴിവാക്കാൻ നിർദ്ദേശം

View All
advertisement