advertisement

Gold Rate: മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണം; വിലയിൽ വർധനവ്; നിരക്ക് അറിയാം

Last Updated:

രാജ്യാന്തര വില ഔൺസിന് 5,200 ഡോളർ നിലവാരത്തിൽ തുടരുന്നു

News18
News18
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ (Kerala Gold Rate) ഇന്ന് വർധനവ്. പവന് 80 രൂപ ഉയർന്ന് 1,18,720 രൂപയിലെത്തി. ഗ്രാം വില 10 രൂപ ഉയർന്ന് 14,840 രൂപയിലെത്തി. രാജ്യാന്തര വില ഔൺസിന് 5,200 ഡോളർ നിലവാരത്തിൽ തുടരുന്നു. ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 16,189 രൂപയും, പവന് 1,29,512 രൂപയുമാണ് നിരക്ക്. 18 കാരറ്റിന് ഒരു ഗ്രാമിന് 12,142 രൂപയും പവന് 97,136 രൂപയുമാണ് വില. വെള്ളി വില ഗ്രാമിന് 295 രൂപയും കിലോഗ്രാമിന് 2,95,000 രൂപയുമാണ് ഇന്നത്തെ നിരക്ക്.
യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് തീരുവ യുദ്ധം വീണ്ടും ശക്തമാക്കിയതും സ്വർണവില വർധിക്കാൻ ഇടയാക്കി. യുഎസ് സുപ്രീം കോടതി പകര തീരുവ റദ്ദാക്കിയെങ്കിലും ബദൽ തീരുവ നടപ്പിലാക്കാനുള്ള ശ്രമത്തിലാണ് ട്രംപ്. കേരളത്തിൽ സ്വർണവില ലക്ഷം കടന്നതോടെ സാധാരണക്കാർക്കും ആഭരണപ്രിയർക്കും സ്വർണം വാങ്ങുന്നത് അപ്രാപ്യമായി മാറുകയാണ്. മൂന്ന് ശതമാനം ജി.എസ്.ടി, ഹോൾമാർക്കിംഗ് ചാർജ്, കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി എന്നിവ കൂടി ചേരുമ്പോൾ ഒരു പവൻ ആഭരണത്തിന് 1,25,000 രൂപയ്ക്ക് മുകളിൽ നൽകേണ്ടി വരും. യുഎസ്-ഗ്രീൻലൻഡ് തർക്കം, ശമനമില്ലാത്ത റഷ്യ-യുക്രെയ്ൻ യുദ്ധം, ഇറാൻ-യുഎസ് സംഘർഷഭീതി തുടങ്ങിയ വിഷയങ്ങളാണ് സ്വർണവില ഉയരാൻ കാരണമായി കണക്കാക്കുന്നത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Money/
Gold Rate: മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണം; വിലയിൽ വർധനവ്; നിരക്ക് അറിയാം
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement