അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ ആലപ്പുഴ ജില്ലയിലെ ഇടതു ആധിപത്യം അവസാനിക്കുമെന്ന്
ഷാനിമോൾ ഉസ്മാൻ എം എൽ എ . ലോക്സഭ തെരഞ്ഞെടുപ്പിലും അരൂരിലും ഇതു വ്യക്തമായി .
മന്ത്രിമാരായ ജി സുധാകരന്റെയും തോമസ് ഐസക്കിന്റേയും മണ്ഡലങ്ങളിൽ യു ഡി എഫിനാണ്
ഇപ്പോൾ മുൻതൂക്കം .ന്യൂസ് 18 അസ്സോസിയേറ്റ് എഡിറ്റർ ശരത് ചന്ദ്രനുമായുള്ള "വരികൾക്കിടയിൽ"
പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഷാനിമോൾ ഉസ്മാൻ എം എൽ എ. പരിപാടിയുടെ പൂർണ്ണ രൂപം
നാളെ രാവിലെ 08.30 നും രാത്രി 09 നും കാണാം