”എനിക്ക് അവനോടൊപ്പം മുന്നോട്ട് പോകാനാവില്ല. കാരണം അത് എന്റെ മകനെ വേദനിപ്പിക്കും. അവന്റെ പ്രായത്തിലുള്ള മറ്റ് കുട്ടികള്‍ ഇതേപ്പറ്റി ചോദിച്ച് അവനെ കളിയാക്കും. എന്നാല്‍ ഈ കുട്ടി വളരെ സുന്ദരനാണ്. നല്ല ബുദ്ധിയുള്ളവനാണ്. അവനോട് സംസാരിക്കുന്നത് ഞാന്‍ ആസ്വദിക്കുന്നു.’ എന്നായിരുന്നു അമ്മ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത കുറിപ്പ്.
Also read- Shobana | അന്തരിച്ച താരങ്ങൾക്ക് ശോഭന എന്തുകൊണ്ട് അനുശോചന പോസ്റ്റ് ഇടുന്നില്ല?
അതേസമയം തന്റെ ജീവിതത്തിലേക്ക് ഇനി ഒരാളെ തെരഞ്ഞെടുക്കുന്നില്ലെന്നും നിലവിലെ സ്ഥിതി തുടരാനാണ് ആഗ്രഹിക്കുന്നതും യുവതി പറയുന്നുണ്ട്. എന്നാല്‍ ചില വിനോദങ്ങളില്‍ ഏര്‍പ്പെടാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും ഇവര്‍ പറയുന്നു.
advertisement
” നിന്റെ പ്രായത്തിലുള്ള ആരെയെങ്കിലും നോക്കികൂടെ എന്ന് ചിലര്‍ ചോദിക്കുമെന്ന് എനിക്കറിയാം. ഒരു ബന്ധം സ്ഥാപിക്കാന്‍ ഞാന്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നില്ല. ഒരു നല്ല വ്യക്തിയെ കിട്ടിയാല്‍ സന്തോഷം. എന്നാല്‍ എനിക്ക് ഒരു മകനുണ്ട്. എന്റെ മുഴുവൻ സ്‌നേഹവും അവനാണ്,’ അമ്മ പറയുന്നു.
” ഞാന്‍ ചിലപ്പോള്‍ ഇതൊന്ന് പരീക്ഷിച്ചേക്കാം. പക്ഷെ ഒരു ചെറുപ്പക്കാരനുമായി ഞാന്‍ പ്രണയത്തിലായാല്‍ അതില്‍ എനിക്ക് വലിയ പ്രതീക്ഷകളുണ്ടാകില്ല. കാരണം ഇനിയും എന്റെ ജീവിതത്തിലേക്ക് ശരിയായ ഒരാളെ കണ്ടെത്താന്‍ എന്റെ മുഴുവന്‍ ഊര്‍ജ്ജവും ചെലവഴിക്കാനാഗ്രഹിക്കുന്നില്ല. എന്നാല്‍ അവന്‍ എന്റെ മകന്റെ സുഹൃത്താണ്. ആ സുഹൃത്തുമൊന്നിച്ച് അമ്മ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നുവെന്ന് എന്റെ മകന് മനസ്സിലായാല്‍ അത് അവനെ ഒരുപാട് വേദനിപ്പിക്കും,’ കുറിപ്പില്‍ പറയുന്നു.
Also read- ‘എന്ത് ധരിക്കണമെന്നത് എന്റെ ഇഷ്ടം’: ഡൽഹി മെട്രോയിൽ അർധനഗ്നയായെത്തിയ യുവതി
നിരവധി പേരാണ് ഈ കുറിപ്പിന് മറുപടിയുമായി രംഗത്തെത്തിയത്. പ്രണയവുമായി മുന്നോട്ട് പോകരുതെന്നാണ് ഭൂരിഭാഗം പേരും പറഞ്ഞത്. അത് അവരുടെ മകന്റെ ജീവിതത്തെ ബാധിക്കുമെന്നും ചിലര്‍ പറഞ്ഞു. ‘എപ്പോഴും മകനായിരിക്കണം പ്രാധാന്യം നല്‍കേണ്ടത്. മകനെ ഇക്കാര്യം വേദനിപ്പിക്കുമെന്ന കാര്യം സത്യമാണ്,’ എന്നായിരുന്നു ഒരാളുടെ കമന്റ്.