ഏപ്രിൽ 18 സിനിമയിൽ ബാലചന്ദ്രമേനോന്റെ 'കുട്ടാ' എന്ന വിളികേട്ട് മലയാള സിനിമയിൽ കടന്നുവന്ന കൗമാരക്കാരിയാണ് ശോഭന. നടി മാത്രമല്ല, നർത്തകിയും കൂടിയാണ് താനെന്നു ശോഭന പിന്നെ പലകുറി തെളിയിച്ചു. അവർ തന്നെ കൊറിയോഗ്രാഫി നിർവഹിച്ച മണിച്ചിത്രത്താഴ്, തേന്മാവിൻ കൊമ്പത്ത് സിനിമകളിലെ ഗാനരംഗങ്ങൾ ഉദാഹരണം. മലയാളത്തിലെ അഞ്ച് സൂപ്പർ താരങ്ങൾക്കുമൊപ്പം വേഷമിട്ട നടി എന്ന ക്രെഡിറ്റും ശോഭനയ്ക്കുണ്ട്
മലയാള സിനിമയിലെ ജീവിച്ചിരിക്കുന്നവരും മണ്മറഞ്ഞു പോയതുമായ നിരവധി പ്രതിഭകൾക്കൊപ്പം ശോഭന സ്‌ക്രീനിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. കുതിരവട്ടം പപ്പു, നെടുമുടി വേണു, ഇന്നസെന്റ് തുടങ്ങിയവർക്കൊപ്പം അവർ പല ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. എന്നാൽ താരങ്ങൾ വിടപറയുമ്പോൾ, സഹപ്രവർത്തകർ സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റ് ഇട്ടു ആദരാഞ്ജലി അർപ്പിക്കാറുണ്ട്. പക്ഷേ ശോഭനയെ അവർക്കൊപ്പം കാണില്ല. എന്തുകൊണ്ടാണത്? (തുടർന്ന് വായിക്കുക)