‘പ്രോജക്ട് ബ്ലൂ പ്രിന്റ്’ എന്ന് പേരിട്ടിരിക്കുന്ന പരീക്ഷണത്തിലൂടെ തന്റെ എപിജെനെറ്റിക് പ്രായം 5.1 വർഷം കുറച്ചതായാണ് അദ്ദേഹം അവകാശപ്പെടുന്നത്. ഇതിനുവേണ്ടി ആരോഗ്യകരമായ ഒരു ദിനചര്യയും സസ്യാഹാരരീതിയും അദ്ദേഹം പിന്തുടരുന്നുണ്ട്. കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് ഇൻസ്റ്റാഗ്രാം റീൽസ് വീഡിയോയിൽ 30 മിനിറ്റിനുള്ളിൽ 20,000 സിറ്റ്-അപ്പുകൾ ചെയ്യാൻ അനുവദിക്കുന്ന ഒരു ഫിറ്റ്നസ് ഉപകരണം ജോൺസൺ തന്റെ ഫോളോവേഴ്സിനെ പരിചയപ്പെടുത്തിയത്. വീഡിയോയിൽ അദ്ദേഹം ഒരു ബെൽറ്റ് ധരിച്ചാണ് കിടക്കുന്നത്. ഈ ഉപകരണം ഘടിപ്പിച്ച ബെൽറ്റ് ഒരു സ്ക്രീനുമായും ബന്ധിപ്പിച്ചിട്ടുണ്ട്. മെഷീൻ എങ്ങനെ പ്രവർത്തിക്കുന്നുവെന്നും അദ്ദേഹം വീഡിയോയിലൂടെ വ്യക്തമാക്കുന്നുണ്ട്.
advertisement
Also read-39കാരിക്ക് മകന്റെ സുഹൃത്തായ 23കാരനോട് കടുത്ത പ്രണയം; വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ
അതേസമയം ഈ മെഷീൻ ഉപയോഗിച്ച ശേഷം ശരീരത്തിന് വളരെ വേദന ഉണ്ടാകുമെന്നാണ് പ്രതീക്ഷിച്ചതെന്നും എന്നാൽ അതിൽ നിന്നും വ്യത്യസ്തമായ അനുഭവമാണ് തനിക്ക് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടയിൽ അദ്ദേഹം ഒരു ദിവസം 1,977 കലോറി അടങ്ങിയ സസ്യാഹാരവും കഴിക്കുന്നുണ്ട്. കൂടാതെ ഒരു മണിക്കൂർ കൃത്യമായ വ്യായാമവും കൃത്യസമയത്തെ ഉറക്കവും അദ്ദേഹത്തിന്റെ ദിനചര്യയിലെ പ്രധാന കാര്യങ്ങളാണ്. അദ്ദേഹം എല്ലാ ദിവസവും രാവിലെ അഞ്ചുമണിക്ക് ഉറക്കമുണരും. ശേഷം രണ്ട് ഡസൻ സപ്ലിമെന്റുകളും ക്രിയാറ്റിനും കൊളാജൻ പെപ്റ്റൈഡുകളും അടങ്ങിയ ഒരു ജ്യൂസിലാണ് അദ്ദേഹത്തിന്റെ പ്രഭാത ഭക്ഷണം ആരംഭിക്കുന്നത്.
കൂടാതെ വിദഗ്ധ ഡോക്ടർമാർ അദ്ദേഹത്തിന്റെ ശരീരത്തെ ഓരോ ദിവസവും നിരീക്ഷിക്കുകയും വേണ്ട മാർഗം നിർദേശങ്ങൾ നൽകുകയും ചെയ്യുന്നുണ്ട്. അൾട്രാസൗണ്ട്, എംആർഐകൾ, കൊളോനോസ്കോപ്പികൾ എന്നീ പരിശോധനകളിലൂടെ അദ്ദേഹത്തിന്റെ ഭാരം, ബോഡി മാസ് ഇൻഡക്സ്, ശരീരത്തിലെ കൊഴുപ്പ്, രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ്, ഹൃദയമിടിപ്പ് വ്യതിയാനങ്ങൾ എന്നിവ ദിവസവും രേഖപ്പെടുത്തും.
Also read-‘എന്ത് ധരിക്കണമെന്നത് എന്റെ ഇഷ്ടം’: ഡൽഹി മെട്രോയിൽ അർധനഗ്നയായെത്തിയ യുവതി
ഇതിനോടൊപ്പം രാത്രികാല ഉദ്ധാരണങ്ങളുടെ അളവ് ഒരു കൗമാരക്കാരന്റേത് പോലെയാണോ എന്ന് ഓരോ ദിവസവും രാത്രിയിൽ ഈ മെഷീൻ ട്രാക്ക് ചെയ്യുന്നുണ്ട്. “ജീവിതത്തിലെ വേദനകൾ മറക്കാൻ അമിതമായി ഭക്ഷണം കഴിക്കുന്ന തന്റെ ശീലം അവസാനിപ്പിക്കാൻ കഴിയാതെ വന്നതോടെയാണ് ഈ പ്രോജക്റ്റ് ആരംഭിച്ചത് ’’ എന്നും അദ്ദേഹം തന്നെ പ്രൊജക്റ്റ് വെബ്സൈറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ജോൺസന്റെ ഈ പരീക്ഷണങ്ങൾക്ക് കടുത്ത വിമർശനങ്ങളും ഉയരുന്നുണ്ട്.