39കാരിക്ക് മകന്റെ സുഹൃത്തായ 23കാരനോട് കടുത്ത പ്രണയം; വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ
- Published by:Vishnupriya S
- news18-malayalam
Last Updated:
39 കാരിയായ അമ്മയാണ് മകന്റെ സുഹൃത്തിനോടുള്ള പ്രണയം തുറന്ന് പറഞ്ഞത്
മകന്റെ സുഹൃത്തായ 23കാരനോട് തോന്നിയ പ്രണയം തുറന്ന് പറഞ്ഞ അമ്മയെ കണക്കറ്റ് ശകാരിച്ച് സോഷ്യല്‍ മീഡിയ. 39 കാരിയായ അമ്മയാണ് മകന്റെ സുഹൃത്തിനോടുള്ള പ്രണയം തുറന്ന് പറഞ്ഞത്. നിലവിലെ സാഹചര്യത്തില്‍ ഒരു ദീര്‍ഘകാല പ്രണയബന്ധം താന്‍ ആഗ്രഹിക്കുന്നില്ലെന്നും അവര്‍ പറഞ്ഞു. ആ വ്യക്തിയോടുള്ള തന്റെ വികാരങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയാണ് ഇവര്‍. ഇല്ലെങ്കിൽ തന്റെ മകനെ സാരമായി വേദനിപ്പിക്കുമെന്നും ഈ അമ്മയ്ക്ക് അറിയാം.
”എനിക്ക് അവനോടൊപ്പം മുന്നോട്ട് പോകാനാവില്ല. കാരണം അത് എന്റെ മകനെ വേദനിപ്പിക്കും. അവന്റെ പ്രായത്തിലുള്ള മറ്റ് കുട്ടികള്‍ ഇതേപ്പറ്റി ചോദിച്ച് അവനെ കളിയാക്കും. എന്നാല്‍ ഈ കുട്ടി വളരെ സുന്ദരനാണ്. നല്ല ബുദ്ധിയുള്ളവനാണ്. അവനോട് സംസാരിക്കുന്നത് ഞാന്‍ ആസ്വദിക്കുന്നു.’ എന്നായിരുന്നു അമ്മ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത കുറിപ്പ്.
അതേസമയം തന്റെ ജീവിതത്തിലേക്ക് ഇനി ഒരാളെ തെരഞ്ഞെടുക്കുന്നില്ലെന്നും നിലവിലെ സ്ഥിതി തുടരാനാണ് ആഗ്രഹിക്കുന്നതും യുവതി പറയുന്നുണ്ട്. എന്നാല്‍ ചില വിനോദങ്ങളില്‍ ഏര്‍പ്പെടാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും ഇവര്‍ പറയുന്നു.
advertisement
” നിന്റെ പ്രായത്തിലുള്ള ആരെയെങ്കിലും നോക്കികൂടെ എന്ന് ചിലര്‍ ചോദിക്കുമെന്ന് എനിക്കറിയാം. ഒരു ബന്ധം സ്ഥാപിക്കാന്‍ ഞാന്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നില്ല. ഒരു നല്ല വ്യക്തിയെ കിട്ടിയാല്‍ സന്തോഷം. എന്നാല്‍ എനിക്ക് ഒരു മകനുണ്ട്. എന്റെ മുഴുവൻ സ്‌നേഹവും അവനാണ്,’ അമ്മ പറയുന്നു.
” ഞാന്‍ ചിലപ്പോള്‍ ഇതൊന്ന് പരീക്ഷിച്ചേക്കാം. പക്ഷെ ഒരു ചെറുപ്പക്കാരനുമായി ഞാന്‍ പ്രണയത്തിലായാല്‍ അതില്‍ എനിക്ക് വലിയ പ്രതീക്ഷകളുണ്ടാകില്ല. കാരണം ഇനിയും എന്റെ ജീവിതത്തിലേക്ക് ശരിയായ ഒരാളെ കണ്ടെത്താന്‍ എന്റെ മുഴുവന്‍ ഊര്‍ജ്ജവും ചെലവഴിക്കാനാഗ്രഹിക്കുന്നില്ല. എന്നാല്‍ അവന്‍ എന്റെ മകന്റെ സുഹൃത്താണ്. ആ സുഹൃത്തുമൊന്നിച്ച് അമ്മ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നുവെന്ന് എന്റെ മകന് മനസ്സിലായാല്‍ അത് അവനെ ഒരുപാട് വേദനിപ്പിക്കും,’ കുറിപ്പില്‍ പറയുന്നു.
advertisement
നിരവധി പേരാണ് ഈ കുറിപ്പിന് മറുപടിയുമായി രംഗത്തെത്തിയത്. പ്രണയവുമായി മുന്നോട്ട് പോകരുതെന്നാണ് ഭൂരിഭാഗം പേരും പറഞ്ഞത്. അത് അവരുടെ മകന്റെ ജീവിതത്തെ ബാധിക്കുമെന്നും ചിലര്‍ പറഞ്ഞു. ‘എപ്പോഴും മകനായിരിക്കണം പ്രാധാന്യം നല്‍കേണ്ടത്. മകനെ ഇക്കാര്യം വേദനിപ്പിക്കുമെന്ന കാര്യം സത്യമാണ്,’ എന്നായിരുന്നു ഒരാളുടെ കമന്റ്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
April 07, 2023 2:12 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
39കാരിക്ക് മകന്റെ സുഹൃത്തായ 23കാരനോട് കടുത്ത പ്രണയം; വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ