2013-ൽ ട്വിറ്ററിലെ സാധാരണ ഉപയോക്താക്കളിൽ ഒരാൾ പോസ്റ്റ് ചെയ്ത ഒരു ട്വീറ്റ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുകയാണ്. എട്ട് വർഷങ്ങൾക്ക് മുമ്പ് പോസ്റ്റ് ചെയ്ത ആ ട്വീറ്റ്ഇങ്ങനെയായിരുന്നു: "കൊറോണ വൈറസ്... അത് വരുന്നുണ്ട്.".@Marco_Acorte എന്ന ട്വിറ്റർ ഹാൻഡിലിൽ നിന്നാണ് അത്ഭുതകരമായ ഈ ട്വീറ്റ്പോസ്റ്റ് ചെയ്തിട്ടുള്ളത്. കൊറോണ വൈറസുകളുടെ പൊതുവായ ഗ്രൂപ്പിനെക്കുറിച്ചാണ് ആ ട്വീറ്റ് പരാമർശിക്കുന്നതെന്നും അല്ലാതെ കോവിഡ് 19-നെക്കുറിച്ച് സവിശേഷമായിഅല്ലെന്നുമുള്ള വിശദീകരണമാണ് ഈ ട്വീറ്റിന് പ്രായോഗികമായി നൽകാൻ കഴിയുക. കഴിഞ്ഞ വർഷം കോവിഡ് വ്യാപനം ആരംഭിച്ച ഘട്ടത്തിലും ഈ ട്വീറ്റ് ശ്രദ്ധ നേടിയിരുന്നു. എന്തായാലും ട്വിറ്ററിൽ ഒരു ട്വീറ്റിന്റെ തീയതി തിരുത്താനോ മറ്റൊരു തീയതിയിൽ പോസ്റ്റ് ചെയ്തതായി കാണിക്കാനോ ഒന്നും കഴിയില്ല.
advertisement
നിരവധി ട്വിറ്റർ ഉപയോക്താക്കളാണ് ഈ ട്വീറ്റിന് രസകരമായ പ്രതികരണങ്ങളുമായി ഇപ്പോൾ എത്തുന്നത്. മാർക്കോ എന്ന ആ ട്വീറ്റിന്റെ ഉടമ 2016-നു ശേഷം ട്വിറ്ററിൽ യാതൊന്നും പോസ്റ്റ് ചെയ്തിട്ടില്ല. 2016 ഡിസംബർ 11-ന് പോസ്റ്റ് ചെയ്ത അദ്ദേഹത്തിന്റെ അവസാന ട്വീറ്റ്ചിരിക്കുന്ന ഒരു ഇമോജി മാത്രമാണ്.
Also Read യുവാക്കൾക്കൊപ്പം ക്രിക്കറ്റ് കളിക്കുന്ന ആന; സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോ
2020-നും 2013-നുമൊക്കെമുമ്പ് തന്നെ കൊറോണ വൈറസ് നിലനിൽക്കുന്നുണ്ട്. രോഗകാരികളായ വൈറസുകളുടെ ഒരു പൊതു ഗ്രൂപ്പിനെയാണ്കൊറോണ വൈറസ് എന്ന നാമത്തിലൂടെസൂചിപ്പിക്കുന്നത്. 2015-ൽ കൊറോണ വൈറസിന്റെ വ്യാപനം പ്രവചിച്ചുകൊണ്ട്കോവിഡ് വ്യാപനം ആരംഭിച്ച ചൈനയിൽ തന്നെ ഒരു പഠനം നടന്നിട്ടുണ്ടെന്ന വാർത്തകൾ പുറത്തു വരുന്ന അവസരത്തിലാണ് ഈ ട്വീറ്റും ഇപ്പോൾ വൈറലാകുന്നത്. ചൈനയിൽ കണ്ടെത്തിയെന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്ന ഒരു രേഖയിൽ ജനിതക ആയുധങ്ങളുടെ പുതിയ യുഗത്തെക്കുറിച്ച്ചൈനീസ് ശാസ്ത്രജ്ഞരും ആരോഗ്യപ്രവർത്തകരും തമ്മിൽ ചർച്ചകൾ ഉണ്ടായതായി സൂചിപ്പിക്കപ്പെടുന്നു. മനുഷ്യരിൽ രോഗം പരത്താൻ കഴിയുന്ന വൈറസിനെ കൃത്രിമമായി സൃഷ്ടിച്ച് ആയുധമാക്കി മാറ്റാൻ കഴിയുന്നതിന്റെ സാധ്യതയെക്കുറിച്ചാണ് ആ ചർച്ച സൂചിപ്പിക്കുന്നതെന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നു. 2015-ൽ കോവിഡ് വ്യാപനത്തിന്എത്രയോ മുമ്പാണ് ഈ രേഖ
Also Read എഴുതപ്പെട്ടിട്ടുള്ളത്.പ്രൗഢഗംഭീരമായ ചടങ്ങിൽ മുയൽ ദമ്പതികളുടെ വിവാഹം; വീഡിയോ വൈറൽ
"സാർസിന്റെ അസ്വാഭാവികമായ ഉത്ഭവവും ജനിതക ജൈവായുധം എന്ന നിലയിൽ മനുഷ്യ നിർമിത വൈറസിന്റെ പുതിയ സ്പീഷിസുകളുടെ ഉപയോഗവും' എന്ന തലക്കെട്ടോടുകൂടിയ ആ രേഖയിൽ ജൈവായുധങ്ങൾ ഉപയോഗിച്ചാവുംഒരു മൂന്നാം ലോകയുദ്ധം ഉണ്ടാവുക എന്നും പരാമർശമുണ്ട്. കോവിഡ് 19 മഹാമാരി വ്യാപിക്കുന്നതിന് അഞ്ച് വർഷം മുമ്പ് സാർസ് കൊറോണ വൈറസുകളെ ആയുധങ്ങളാക്കി മാറ്റുന്നതിനെക്കുറിച്ച് ചൈനയിൽ ശാസ്ത്രജ്ഞർ ചർച്ച ചെയ്തിട്ടുണ്ട് എന്നാണ് ഈ രേഖ ഇപ്പോൾ വെളിപ്പെടുത്തുന്നത്.