യുവാക്കൾക്കൊപ്പം ക്രിക്കറ്റ് കളിക്കുന്ന ആന; സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോ
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
30 സെക്കൻഡ് ദൈർഘ്യമുള്ള ഈ വീഡിയോ ഗന്നുപ്രേം എന്ന ട്വിറ്റർ അക്കൗണ്ടിൽ നിന്നാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ആന ക്രിക്കറ്റ് കളിക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ?
ഒരു കൂട്ടം യുവാക്കൾക്കൊപ്പം ക്രിക്കറ്റ് കളിക്കുന്ന ആനയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. വീഡിയോ ക്ലിപ്പിന് നിരവധി കമന്റുകളാണ് ഇതുവരെ ലഭിച്ചിരിക്കുന്നത്. ചില ഉപഭോക്താക്കൾ വീഡിയോ ആസ്വദിച്ചപ്പോൾ, മറ്റു ചിലർ വിമർശനവുമായും രംഗത്തെത്തിയിട്ടുണ്ട്. 30 സെക്കൻഡ് ദൈർഘ്യമുള്ള ഈ വീഡിയോ ഗന്നു പ്രേം എന്ന ട്വിറ്റർ അക്കൗണ്ടിൽ നിന്നാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ആന ക്രിക്കറ്റ് കളിക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ? പല അന്താരാഷ്ട്ര കളിക്കാരെക്കാളും മികച്ചവനാണ് ഇവൻ എന്നാണ് പോസ്റ്റിന്റെ അടിക്കുറിപ്പ് നൽകിയിരിക്കുന്നത്. ഇതുവരെ 6 ലക്ഷത്തിലധികം വ്യൂസ് വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്.
വീഡിയോ ക്ലിപ്പിൽ ആന തന്റെ തുമ്പിക്കൈയിൽ ഒരു വടി പിടിച്ച് ഗ്രാമത്തിലെ ഒരു കൂട്ടം ചെറുപ്പക്കാർക്കൊപ്പം ക്രിക്കറ്റ് കളിക്കുന്നത് കാണാം. ഒരാൾ പന്ത് ആനയ്ക്ക് നേരെ എറിയുന്നതും കാണാം. ആയിരക്കണക്കിന് ലൈക്കുകളും റീട്വീറ്റുകളും വീഡിയോയ്ക്ക് ഇതുവരെ ലഭിച്ചിട്ടുണ്ട്. നിരവധി ഉപയോക്താക്കൾ ആനയെ പ്രശംസിക്കുകയും കമന്റ് സെക്ഷനിൽ മനോഹരമായ വീഡിയോ എന്ന് പറയുകയും ചെയ്തിട്ടുണ്ട്. ആനകൾ സ്വാഭാവികമായി ഇത്തരം കാര്യങ്ങൾ ചെയ്യില്ലെന്നും ഇത് ദു:ഖകരമാണെന്നും വിനോദകരമല്ലെന്നും മറ്റൊരാൾ അഭിപ്രായപ്പെട്ടു. ഈ അവസ്ഥയിൽ മൃഗങ്ങളുടെ ബുദ്ധിമുട്ട് ആളുകൾക്ക് മനസ്സിലാകിലെന്ന് മറ്റൊരാൾ അഭിപ്രായപ്പെട്ടു.
advertisement
Also Read മരിക്കുന്നതിന് മുൻപ് പത്രങ്ങളില് ജന്മദിനാശംസാ പരസ്യം; ഉറ്റ സുഹൃത്തിന്റെ വിയോഗത്തിൽ കെ.വി തോമസ്
കഴിഞ്ഞ ദിവസം കാട്ടാനകളെ ആക്രമിച്ചെന്നാരോപിച്ച് തമിഴ്‌നാട്ടിലെ തിരുപ്പൂരിലെ വനംവകുപ്പ് മൂന്ന് ആദിവാസി യുവാക്കൾക്കെതിരെ കേസെടുത്തിരുന്നു. ജില്ലയിലെ വനമേഖലയിലെ നിയന്ത്രിത പ്രദേശത്ത് യുവാക്കൾ ആനകൾക്ക് നേരെ കല്ലെറിയുകയും വടികൊണ്ട് അടിക്കുകയും ചെയ്യുന്ന വീഡിയോ പുറത്തു വന്നിരുന്നു. തിരുമൂർത്തി ഡാം സെറ്റിൽമെന്റ് ഏരിയയ്ക്ക് സമീപം മൂന്ന് യുവാക്കൾ ആനകളെ ഉപദ്രവിക്കുന്നതും നായ്ക്കളുടെ സഹായത്തോടെ ഓടിക്കുന്നതുമാണ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വൈറലായി മാറിയത്. തുടർന്ന് നിരവധിയാളുകൾ ഇതിന് എതിരെ രംഗത്തെത്തിയിരുന്നു.
advertisement
Have you seen an elephant playing cricket? Well he is better than many international players.
pic.twitter.com/WrJhnYTboW
— Gannuprem (@Gannuuprem) May 8, 2021
32 കാരനായ പി സെൽവം, ടി കാളിമുത്തു (25), ജെ അരുൺ കുമാർ (30) എന്നിവരെയാണ് തിരുമൂർത്തിമല സെറ്റിൽമെന്റ് മേഖലയിൽ നിന്ന് പിടികൂടിയത്. ബുധനാഴ്ച രാവിലെ സെറ്റിൽമെന്റിൽ നിന്നുള്ള ഒരു സംഘം യുവാക്കൾ വനമേഖലയിൽ കന്നുകാലികളെ മേയ്ക്കാൻ കൊണ്ടു പോയപ്പോഴാണ് ഉടുമാൽപേട്ട് റേഞ്ചിലെ തിരുമൂർത്തി റിസർവോയറിന്റെ വന അതിർത്തിയിലെത്തിയ ആനക്കുട്ടിയടക്കം മൂന്ന് ആനകളെ കണ്ടത്. തുടർന്ന് യുവാക്കൾ അവയെ ഉപദ്രവിക്കാനും കല്ലുകളും മറ്റും എറിഞ്ഞ് ആക്രമിക്കാനും തുടങ്ങി.
advertisement
ഒരു യുവാവ് തന്റെ മൊബൈൽ ഫോണിൽ ഇത് വീഡിയോ എടുത്ത് സുഹൃത്തുക്കൾക്ക് ഷെയർ ചെയ്തു. ഇതോടെയാണ് വീഡിയോ വൈറലായി മാറിയത്. ഓൺലൈനിൽ പ്രത്യക്ഷപ്പെട്ട വീഡിയോ ക്ലിപ്പുകളിൽ, ഒരു യുവാവ് ആനയുടെ അടുത്തുവരെ ഓടി ഒരു മരത്തിന്റെ കമ്പ് ഉപയോഗിച്ച് എറിയുന്നത് കാണാം. മൃഗം തിരിച്ചോടിച്ചതോടെ ഇയാൾ തിരിഞ്ഞോടി. മറ്റൊരു വീഡിയോയിൽ, ഒരു യുവാവ് ശബ്ദമുണ്ടാക്കി കാട്ടാനയെ ഭീതിപ്പെടുത്തുന്നത് കാണാം.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 10, 2021 1:18 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
യുവാക്കൾക്കൊപ്പം ക്രിക്കറ്റ് കളിക്കുന്ന ആന; സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോ