ഈശ്വരൻ സിനിമയ്ക്കു വേണ്ടിയുള്ള ലുക്കിൽ ലുങ്കി ഉടുത്താണ് താരം വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. വീഡിയോയിൽ താരത്തിനൊപ്പം മറ്റു രണ്ടുപേരെ കൂടി കാണാം. ഏതായാലും പാമ്പിനെ പിടിക്കുന്ന വീഡിയോ വൻ വിവാദമായിരിക്കുകയാണ്. സിനിമകളിൽ പാമ്പുകളെ ഉപയോഗിക്കാൻ പാടില്ല. അതേസമയം, ഇത്തരത്തിൽ പാമ്പിനെ സിനിമയ്ക്കായി ഉപയോഗിച്ചിട്ടുണ്ടെന്ന് തെളിഞ്ഞാൽ വന്യജീവി സംരക്ഷണ നിയമത്തിന്റെ ലംഘനമായിരിക്കും അത്.
You may also like:ചിത്രങ്ങൾ ദുരുപയോഗം ചെയ്തു; മുൻ കാമുകനെതിരെ നിയമനടപടിയുമായി അമല പോൾ [NEWS]സിനിമാഷൂട്ടിംഗിനിടെ സഹപ്രവർത്തകയോട് മോശം പെരുമാറ്റം; ബലാത്സംഗക്കേസിൽ നടൻ വിജയ് റാസ് അറസ്റ്റിൽ [NEWS] 'രണ്ടു സഭകളിലുമായി 100 അംഗങ്ങൾ പോലുമില്ല; വെറുതെയല്ല താഴേക്കു പോയത്' കോൺഗ്രസിനെ പരിഹസിച്ച് നരേന്ദ്ര മോദി [NEWS]
advertisement
മെലിഞ്ഞ തന്റെ പുതിയ രൂപത്തിലാണ് ചിമ്പു വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. ചിമ്പുവിനൊപ്പം രണ്ടുപേരെ കൂടി വീഡിയോയിൽ കാണാം. മരത്തിൽ കിടക്കുന്ന പാമ്പിനെ പതിയെ ചെന്ന് പിടികൂടുന്ന ചിമ്പു മറ്റ് രണ്ടു പേരുടെ സഹായത്തോടെ പാമ്പിനെ ഒരു ബാഗിനുള്ളിലാക്കുകയാണ്.
അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് ഇതിനകം പരാതി നൽകിക്കഴിഞ്ഞു. ചെന്നൈ ആസ്ഥാനമായുള്ള മൃഗസംരക്ഷണ പ്രവർത്തകനും പെർഫോമിംഗ് ആനിമൽ സബ് കമ്മിറ്റിയിലെ മുൻ അംഗവുമായ വ്യക്തിയാണ് വനംവകുപ്പിന് ഔദ്യോഗികമായി പരാതി നൽകിയത്. ആനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യയും (എഡബ്ല്യുബിഐ) പരാതി നൽകിയിട്ടുണ്ട്.
വീഡിയോയിൽ കാണപ്പെടുന്ന പാമ്പ് യഥാർത്ഥത്തിലുള്ള പാമ്പിനെ പോലെയുണ്ടെന്നും ഇതിന് മയക്കുമരുന്ന് നൽകിയിട്ടുണ്ടാകാമെന്നും മൃഗങ്ങൾക്ക് എതിരെയുള്ള ക്രൂരതയ്ക്ക് തുല്യമാണ് ഇതെന്നും പരാതിക്കാരൻ പറയുന്നു. അതേസമയം, ഇതുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചതായും അന്വേഷണം ആരംഭിച്ചതായും ചെന്നൈ ഫോറസ്റ്റ് റേഞ്ചർ ക്ലമന്റ് എഡിസൺ സ്ഥിരീകരിച്ചതായി ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. വീഡിയോയിലെ ആധികാരികത ആദ്യം കണ്ടെത്തേണ്ടതുണ്ടെന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ സി എച്ച് പദ്മ പറഞ്ഞു.