'രണ്ടു സഭകളിലുമായി 100 അംഗങ്ങൾ പോലുമില്ല; വെറുതെയല്ല താഴേക്കു പോയത്' കോൺഗ്രസിനെ പരിഹസിച്ച് നരേന്ദ്ര മോദി

Last Updated:

ബി ജെ പി സ്ഥാനാർത്ഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതോടെ രാജ്യസഭയിൽ എൻ ഡി എ സ്ഥാനാർത്ഥികളുടെ എണ്ണം നൂറു കടന്നിരുന്നു.

പാട്ന: കോൺഗ്രസിനെതിരെ രൂക്ഷമായ പരിഹാസവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിഹാർ തെരഞ്ഞെടുപ്പ് റാലിക്കിടെ ആയിരുന്നു പ്രധാനമന്ത്രിയുടെ രൂക്ഷവിമർശനം. പാർലമെന്റിലെ രണ്ട് സഭകളിലും കൂടി 100 അംഗങ്ങൾ പോലുമില്ലാത്ത പാർട്ടിയാണ് കോൺഗ്രസെന്ന് പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് റാലിയിൽ പറഞ്ഞു.
രാജ്യസഭയിലെയും ലോക്സഭയിലെയും അംഗങ്ങളെ കൂട്ടിയാൽ പോലും 100 അംഗങ്ങൾ പോലുമില്ലാത്ത അവസ്ഥയിലാണ് ഇന്ന് കോൺഗ്രസ്. പ്രസംഗിക്കുന്നത് ഒന്നും കോൺഗ്രസ് നടപ്പിൽ വരുത്തുന്നില്ലെന്നും പാർലമെന്റിൽ അതുകൊണ്ടാണ് അവരുടെ അംഗബലം താഴേക്ക് പോയതെന്നും നരേന്ദ്ര മോദി പറഞ്ഞു. ബിഹാർ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഫോർബെസ് ഗഞ്ചിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുമ്പോൾ ആയിരുന്നു മോദിയുടെ പരാമർശം.
You may also like:'ഫോർ വിമൻ, റൺ ബൈ എ വുമൺ' - അടിപൊളിയാണ് ഇ കഫേ, പെണ്ണുങ്ങൾക്ക് വേണ്ടി മാത്രം [NEWS]'പാലായിൽ മാണി സി കാപ്പൻ യു ഡി എഫ് സ്ഥാനാർഥിയാവും; എതിരാളി റോഷി അഗസ്റ്റിനും': പി ജെ ജോസഫ് [NEWS] റോഡ് നിർമാണം നടക്കുന്നതിനിടെ പിരിവ് നൽകിയില്ല; കരാറുകാരന്റെ മണ്ണുമാന്തിയന്ത്രം സാമൂഹ്യവിരുദ്ധർ കത്തിച്ചു‍ [NEWS]
ബി ജെ പി സ്ഥാനാർത്ഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതോടെ രാജ്യസഭയിൽ എൻ ഡി എ സ്ഥാനാർത്ഥികളുടെ എണ്ണം നൂറു കടന്നിരുന്നു. കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി ഉൾപ്പെടെ ഒമ്പതു ബി ജെ പി സ്ഥാനാർത്ഥികൾ ആയിരുന്നു എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. അതേസമയം, 242 അംഗ സഭയിൽ 38 സീറ്റ് മാത്രമാണ് കോൺഗ്രസിന് ഉള്ളത്. ലോക്സഭയിലും രാജ്യസഭയിലുമായി പാർലമെന്റിൽ കോൺഗ്രസിന്റെ ആകെ അംഗബലം 89 സീറ്റുകൾ മാത്രമാണ്.
advertisement
രാജ്യസഭയിൽ ബി ജെ പിക്ക് മാത്രം 92 അംഗസംഖ്യയുണ്ട്. അതേസമയം, ബി ജെ പി നേതൃത്വം നൽകുന്ന എൻ ഡി എയുടെ രാജ്യസഭയിലെ അംഗബലം നൂറ് കടന്നു. നിലവിൽ എൻ ഡി എയ്ക്ക് രാജ്യസഭയിൽ 104 അംഗങ്ങളുണ്ട്. അതേസമയം, രാജ്യത്തെ 14 സംസ്ഥാനങ്ങളിൽ കോൺഗ്രസിന് എം പിമാർ ഇല്ല.
മലയാളം വാർത്തകൾ/ വാർത്ത/India/
'രണ്ടു സഭകളിലുമായി 100 അംഗങ്ങൾ പോലുമില്ല; വെറുതെയല്ല താഴേക്കു പോയത്' കോൺഗ്രസിനെ പരിഹസിച്ച് നരേന്ദ്ര മോദി
Next Article
advertisement
മുഖ്യമന്ത്രിക്കസേരയ്ക്ക് പിടിവലി നടത്താൻ സമയമായോ? കോൺഗ്രസ് സഹയാത്രികർക്ക് ഓർമകൾ ഉണ്ടായിരിക്കണം
മുഖ്യമന്ത്രിക്കസേരയ്ക്ക് പിടിവലി നടത്താൻ സമയമായോ? കോൺഗ്രസ് സഹയാത്രികർക്ക് ഓർമകൾ ഉണ്ടായിരിക്കണം
  • 2025 ഒക്ടോബർ 27-ന് AICC ആസ്ഥാനത്ത് കോൺഗ്രസ് നേതാക്കൾക്കായി അടിയന്തര യോഗം വിളിച്ചു.

  • 2015-ലെ അരുവിക്കര ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ലഭിച്ച വിജയം അമിത ആത്മവിശ്വാസം നൽകി.

  • 2021-ൽ എൽഡിഎഫ് 99 സീറ്റുകൾ നേടി തുടർച്ചയായി രണ്ടാമതും അധികാരം പിടിച്ചു.

View All
advertisement