ബലാത്സംഗക്കേസിൽ ബോളിവുഡ് നടൻ വിജയ് റാസിനെ ഗോണ്ടിയ പൊലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ ഗോണ്ടിയയിലെ ഹോട്ടലിൽ നിന്നാണ് നടനെ അറസ്റ്റ് ചെയ്തതെന്നാണ് റിപ്പോർട്ടുകൾ. മധ്യപ്രദേശിൽ ‘ഷെർണി’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ വിജയ് റാസ് അണിയറ പ്രവർത്തകരിൽ ഉണ്ടായിരുന്ന ഒരു സ്ത്രീയെ പീഡിപ്പിച്ചുവെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.